നീതി ഭേദങ്ങള്‍
കണ്ണു തുറന്നുനോക്കൂ...
സഹനത്തിന്റ സായന്തനം വരെ
പോരാടിയിട്ടും നീതി കിട്ടാതെ പോയൊരു
പെങ്ങളുടെ കനവു ചത്ത നീല മിഴികളവിടെ
പേര്‍ത്തും നിറയുന്ന കടുംകാഴ്ച കാണാം ..
ഒരു നിമിഷമൊന്നാ കാതോര്‍ത്തുനോക്കൂ..
കണ്ണു കെട്ടിയ നിയമത്തിന്റെ
മറപറ്റി പതുങ്ങിയിറങ്ങിപ്പോയ
കാമ ഭ്രാന്തന്മാരുടെ കറുത്ത ഹൃത്തിലെ
പൊട്ടിച്ചിരികള്‍ അലകളായ് കാതിന്റെ
അകം നിറയുന്ന നീരസമറിയാം..
മനസ്സ് മരിച്ചിട്ടും മേനി വരണ്ടിട്ടും
കവലകള്‍ തോറും പകല്‍മാന്യ വര്‍ഗ്ഗം
കൂവിക്കൂവിയാ കാതു തകര്‍ത്തിട്ടും
ഇരുള് നിറഞ്ഞ ഇന്ദ്രിയങ്ങളില്‍
വെണ് വെട്ടത്തിന്റെ ചെറു നാമ്പ് പുല്കാന്
പ്രാണന്റെ പ്രഭാതത്തില്‍
അകം പൊള്ളുന്ന വെയില് വഴിയില്‍
തനിച്ചു നടന്നൊരു പതിനാറാണ്ടിന്റെ
കരള്‍ വേവു കാണാം..
എന്നിട്ടുമിന്നുമീ കൊട്ടിപ്പാടിയ
സംസ്കാരത്തിന് വിള നിലത്തവളൊരു
കണ്ടവര്‍ കേട്ടവര്‍ പുച്ഛിച്ചു തള്ളിയ
കണ്ണിലെ കരടാം കേവല പുല്‍ക്കൊടി..!
രാഷ്ട്രീയ ചൂതാട്ട വേദിയിലവളൊരു
കറങ്ങിത്തിരിയുന്ന ഓട്ടു പകിട..!
നെഞ്ചകത്തിപ്പോഴും മിടിപ്പതു
വെറുമൊരു ഇന്ധനം തിന്നുന്ന
യന്ത്രമല്ലെങ്കില് ഒരു വേള
നീയുമൊന്നോര്ത്തു നോക്കണം
ഇറക്കി വിട്ടവര്‍ പ്രതീകങ്ങളായാല്..
പുതു നാമ്പുകള്ക്കീ "കല"-
യൊരു പ്രചോദനമായാല്‍
കെട്ടഴിച്ചിട്ട കരങ്ങളൊക്കെയും
പിന് വാതില്‍ തുറന്നിട്ടിറങ്ങി നടന്നാല്‍..
നാളെയതു നീളുവത് നെഞ്ചെറ്റി ലാളിച്ച
ആത്മ രക്തത്തിന് തുടുപ്പിലേക്കായാല്
അന്നും നീയിങ്ങനെ മൌനിയായ്
മണ്ണിതില്‍ ഞാന്‍ മാത്രമേന്നോര്ത്ത്
അനുതാപമില്ലാത്ത വേട്ടക്കാര്‍ക്ക്
അനുയാത്ര നടത്തി അരങ്ങിതില്‍ നടക്കുമോ
നാക്കനക്കാതെ തമസ്സിലുറങ്ങുമോ .? !
കണ്ണിലുണ്ണികള്‍ ഏതു നേരവും
കണ്മുന്നിലല്ലെന്ന നേരു മറക്കാതെ
കണ്മുന്നിലല്ലെന്ന നേരു മറക്കാതെ
കണ്ണ് തുറക്കണം കാതൊന്നൊരുക്കണം
തിരസ്കാര ഭാരത്തിന് കനല്ചൂടില് വെന്തിട്ടും
ഒരു മുഴം കയറില്‍ ,ഒരുതുള്ളി വിഷത്തില്‍
സിരയറുത്താ നേര്‍ത്ത മുറിവില്‍
ശിഷ്ടമാമായുസ്സിനന്ത്യം കുറിക്കാതെ
നീതി പീഠത്തിന് തണല്‍ തേടിയലയുന്ന
കരളുറപ്പുള്ള സോദരിക്കാവട്ടെ അനുവാചകാ
നമ്മുടെ അനുയാത്ര
ഒരു വാക്കിനാലൊരുനോക്കിനാല്
കരുണ വറ്റാത്തൊരു ഹൃത്തിനാലെങ്കിലും..!
----------------------Shaleer Ali----------------------
.jpg)
പിച്ചി ചീന്തപ്പെട്ട ഒരു സഹോദരിയുടെ നീതി തേടിയുള്ള പോരാട്ടത്തിലും രാഷ്ട്രീയം കലര്‍ത്തി തമ്മിലടിക്കുന്നവരെ നിങ്ങളെയോര്‍ത്തു സഹതാപം മാത്രം....
ReplyDeleteഎന്തിനുമേതിനും രാഷ്ട്രീയം കലര്‍ത്തുന്നത് നമ്മുടെ നാടിന്റെ ശാപമായിരിക്കുന്നു....
ReplyDeleteശരിയാണ് ഈ ക ജീ .... :(
Deleteകരുണവറ്റാത്ത ഹൃത്തെവിടെ....?
ReplyDeleteഅജിത്തെട്ടാ........ :( അതും ഒരു ചോദ്യമാണ് ..എങ്കിലും.....
Deleteഅവർ കരളുളറപ്പും മെയ്യുറപ്പും ഉള്ളവരാവട്ടെ. കരുത്തിനോട് കരത്തുകൊണ്ട് ഏറ്റുമുട്ടുന്നവരാവട്ടെ. ഒപ്പം ചതുരംഗക്കളങ്ങളിൽ കരുക്കളാവാതെ അവർ സ്വന്തമായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോവുന്നവരാവട്ടെ....
ReplyDeleteകാലത്തോട് ശക്തമായി സംവദിക്കുന്ന കവിത......
കരുക്കളാവുന്നതാണ് കഷ്ടം...
Deleteസന്തോഷം മാഷേ ... ഈ വായനക്ക് :)
എല്ലാവരും കണ്ണ് തുറന്നു നോക്കട്ടെ....ആശംസകള്‍ ...ശലീര്‍.....
ReplyDeleteസന്തോഷം രസ്ലാതാ.... :)
Deleteജനിക്കും മൃതിക്കുമിടയിൽ.. :(
ReplyDeleteആശംസകൾ..
ഈ വിഷയം കണ്ടും കേട്ടും മതിയായി ഷലീർ.. :(
ഇനിയെത്ര കേള്‍ക്കാനിരിക്കുന്നു ടീച്ചര്‍....
Delete""അകം പൊള്ളുന്ന വെയില് വഴിയില്‍
ReplyDeleteതനിച്ച് നടന്നൊരു പതിറാണ്ടിന്റെ
കരള്‍ വേവു കാണാം ""
വാടി കരിഞ്ഞ ശരീരവും പേറീ
എത്ര നാള് .. തളര്‍ന്ന് പൊകാത്ത മനസ്സിന്
സമൂഹത്തിന്റെ കുന്തമുന കൊണ്ട സമ്മാനങ്ങള്‍ ..
ഇനിയും പൂക്കാത്ത നന്മകള് തേടീ എത്രയോ ജന്മങ്ങള് ..
കരുണയും സഹതാപവും കലര്‍ത്തിയ നൊട്ടമല്ല ..
ഹൃദയത്തിന്റെ ഉള്ളിലേ നന്മ പുലരുന്ന പ്രവര്‍ത്തിയാണ് തേടുന്നത് ..
പെങ്ങളുടെ മാനം തെരുവില്‍ വിലപേശുമ്പൊള്
ഇതേ ലാഘവത്തൊടേ കരുക്കള്‍ നീക്കട്ടേ ഒരൊരുത്തരും ..
ഈ നാട് നന്നാവില്ല , കാമവും , നിറവും , മതവും , രാഷ്ട്രീയവും
കൊണ്ട് മനസ്സുകളേ മുറിച്ച് മുറിച്ച് ഒരറ്റത്തെത്തി നില്ക്കുന്നു..
ഉള്ളിലേ മുഴുവനും വേവും പകര്ത്തപെട്ടിട്ടുണ്ട് സഖേ . ശക്തമായി തന്നെ ..
നന്മയുടെ ഉറവകള്‍ വറ്റി കൊണ്ടിരിക്കയല്ലേ ...
Deleteഒന്നെങ്കിലും ബാക്കി കാണുമെന്നു പ്രത്യാശിക്കാം..
ഒരു പാട് സന്തോഷം സുഹൃത്തേ ..ഈ വലിയ വാക്കുകള്‍ക്ക്....
ആത്മഹത്യ ചെയ്യാതിരിക്കുന്നത് മരിക്കാനുള്ള പേടി കൊണ്ടാണെന്ന് ആ പെൺകുട്ടി പറയുന്നു..പണ്ടു പീഡിക്കപ്പെട്ടതിനേക്കാൾ ഒരു പാട് മടങ്ങ് മാനസികമായി പീഡന അനുഭവിച്ചതു കൊണ്ടാവും ആ പെൺകുട്ടി അങ്ങിനെ പറഞ്ഞത്..നീതിക്ക് വേണ്ടി യാത്ര തുടർന്ന് കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചതിന് അഭിവാദ്യങ്ങൾ..
ReplyDeleteസന്തോഷം മുനീര്‍ ഭായ് .. ഒരാള്‍ക്കും നീതി നഷ്ടപ്പെടാതിരിക്കട്ടെ....
Deleteദൈവത്തിന്റെ സ്വന്തം നാടേ തല കുനിക്കുക .!!
ReplyDeleteലജ്ജിക്കുക :(
Deleteകാലം അങ്ങനെ ഒരു ഭ്രാന്തനെപോലെ കോലങ്ങളായി നമ്മളെ ഒരോരുത്തരേയും കോലങ്കെട്ടിക്കുകയാണ്, അതിൽ ഇരകളാകുന്നവർ മഴയും മഞ്ഞും കാണാത്ത വേനലിന്റെ പ്രതീകങ്ങളായ മനസിനെ മരിക്കാതെ വറ്റാതെ വറുതിയെ താങ്ങി മുന്നോട്ട് പോക്കുന്നു, നീതി എന്ന കിട്ടാപേമരിക്ക് വേണ്ടിയെങ്കിലും ജീവിക്കുന്നവർ
ReplyDeleteആശംസകൾ
മാംസ വിശപ്പിന്റെ അന്ധതയില്‍ കുരുടന്മാരായി മാറിക്കൊണ്ടിരിക്കുന്ന ഹിംസ്ര ജന്തുക്കള്‍ക്കെതിരെ ഒരു വിപ്ലവഗാനം! ഗുഡ് ജോബ് ശാലീ.....!
ReplyDelete"""കണ്ണ് തുറപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ """"........ആശംസകള്‍
ReplyDeleteചിന്തിപ്പിക്കുന്ന വാക്കുകള്‍ ..ആശംസകള്‍
ReplyDeleteശലീര്‍ വീണ്ടും തകര്‍ത്ത് ചിന്തനീയം ഈ വരികള്‍
ReplyDeleteകാലഘട്ടത്തോടു ഉത്തരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് ഈ കവിത..
ReplyDeleteനന്നായി...!
ആശംസകള്‍ സുഹൃത്തേ, അണയാതിരിക്കട്ടെ മനസിലെ രോഷാഗ്നി
നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി സഹജീവിയുടെ ജീവിതം തുലയ്ക്കുന്ന കാടത്തം ഇനി എന്ന് അവസാനിപ്പിക്കും ?ശലീര്‍ ഇത് പോലെ ചിന്തിക്കുന്ന സഹോദരന്മാരെയാണ് ഞങ്ങള്‍ക്കാവശ്യം .
ReplyDeleteസമൂഹത്തിനെ നോക്കി പുചിച്ചു ചിരിച്ചു ഇപ്പോഴും ജീവിക്കുന്ന ഒരു പെണ്ണിന്റെ അതിജീവനത്തിനു ഒരു സലൂട്ട് ആണി കവിത, പിന്നെ ഇന്നും മുനുഷ്യത്വം എന്തെനറിയാത്ത നീതി പീഠങ്ങള്‍ക്ക് ഒരു ഓര്‍മപ്പെടുത്തലും. നന്നായിരിക്കുന്നു.
ReplyDeleteഷലീര്‍, ഉജ്ജ്വലമായ !
ReplyDeleteവാക്കുകളുടെ തീവ്രതയിലും പ്രാസംഒട്ടും ചോരാതെ കൂട്ടിയിണക്കിയ അര്ത്ഥവുംവ്യാപ്തിയുമുള്ള കവിത
പലരും ചൊല്ലിക്കേട്ട ആത്മരോഷമെങ്കിലും ഷലീര്‍ എന്ന മഹാകവിയിലൂടെ കേള്‍ക്കുമ്പോള്‍ അത് പുതുമ നിറഞ്ഞ ,തീ പാറുന്ന, പുനര്‍ചിന്തനത്തിന് വഴിതെളിക്കുന്ന ഓര്‍മ്മപ്പെടുത്തലാകുന്നു. ശക്തമായ വരികള്‍ .
ReplyDeleteകരുണ വറ്റാത്ത ഹ്യത്ത് ഇനി നമുക്കിടയില്‍ ഉണ്ടാകുമോ . ആ ഒരു കാലത്തിനായി കാത്തിരിക്കാം . ആശംസകള്‍ .
ReplyDeleteപിന്നെ ഷാലി അക്ഷരതെറ്റുകള്‍ വരാതെ സൂക്ഷിക്കുക. PRAVAAHINY
ചിന്തനീയം
ReplyDeleteഎപ്പോഴത്തെയും പോലെ തന്നെ മനോഹരം...
ReplyDeleteചൂഷണം ചെയ്യപ്പെടുന്നവര്‍..,.. അവരെ രാഷ്ട്രീയമായി മുതലെടുക്കുന്നവര്‍...,.. നിരാലംബമായ നിയമം..
ഇതിനിടയില്‍ കരുണ വറ്റാത്ത ഹൃത്ത് എവിടെ...?
എന്തിലും നേട്ടം മാത്രം കൊയ്യുന്നവര്‍ക്ക് കണ്ണുനീരിന്റെ വിലയൊക്കെ തുലാസിലിട്ട് തൂക്കി കച്ചോടമാക്കാനറിയാം. മിഴികള്‍ അത് പെയ്തു തോരുകയില്ലൊരുനാളിലും..
ReplyDeleteയന്ത്രമല്ല, ഞാന്‍ ഓര്‍ത്തു ... കാരണം ഞാനും ഒരു പെണ്ണ്
ReplyDeleteഈ മുള് വാക്കുകള്‍ കൊണ്ട് എറിഞ്ഞു തുരത്താം
ReplyDelete