Ind disable

Thursday, January 31, 2013

കലിയുഗപ്പറവ



ണ്ണഞ്ചിക്കും കൗതുക സാഗരം
കണ്ടു കൊതി തീരാത്ത നക്ഷത്ര ലോകം
അയലത്തൊക്കെയും ഭീതി പാത്രമാണിന്നീ
അതിരുകളില്ലാത്ത ആകാശവും..  
നഭസ്സതിലോരോ നിഴല്‍ പിറക്കുമ്പോഴും
മറ തേടിയോടുകയാണ്
നിസ്സഹായര്‍, നിരായുധര്‍

അവിടെ ചിറകു വീശി പറന്നു
വരുന്നതാകാശ രാജനാം ഗരുഡനല്ല
അന്നംതേടി പാറി അലയും
അംബര ഭീമനാം പ്രാപ്പിടിയനല്ല  

അവനാണ്  'ഡ്രോണ്‍'
യുദ്ധക്കൊതി മൂത്ത മര്‍ത്യന്റെ കയ്യിലെ
കഥയറിയാതെയാടുന്ന കളിപ്പാവ
ആളില്ലാതെ പറന്നു
ആള്‍ കൂട്ടത്തില്‍ തീ തുപ്പാന്‍
മനസ്സറിയാതെ വിധിക്കപ്പെട്ട
പടയുടെ നെറിയറിയാത്ത പടയാളി  

ആളും തരവും നോക്കാതെ
ആരവങ്ങള്‍ക്കു കാത് കൊടുക്കാതെ
കളിക്കളങ്ങള്‍ പോലും
ശവപ്പറമ്പാക്കാന്‍ പടക്കപ്പെട്ട
പകലും പാതിരയുമില്ലാത്ത കൊലയാളി 

മിന്നിതിളങ്ങുന്ന ഉരുക്കുമേനിയില്‍
ചിതറിത്തെറിച്ച രുധിരക്കറയില്ല  
ചോരച്ചുവപ്പില്‍ കലങ്ങി തുറിച്ച
കനലു കത്തുന്ന കണ്ണിണകളില്ല 
മേഘ പാളികള്‍ തുളച്ചു തുപ്പിയ
വെടിചില്ലുകളില്‍ പക്ഷെ പൊലിഞ്ഞു വീണ
ജീവനുകള്‍ക്ക് കയ്യും കണക്കുമില്ല

പാറി വരുന്ന കൌതുകത്തെ
കണ്ടു കണ്‍ മിഴിച്ച
പിഞ്ചു മിഴികളെ മണ്ണോടടുക്കി  
കര്‍മ്മം തുടങ്ങിയവന്റെ മസ്തിഷ്കത്തില്‍
അണിയറയിലിരുന്നു
ധര്‍മ്മമോതി കൊടുക്കുന്നത്
രുധിരപ്പുഴയില്‍ വഞ്ചിയിറക്കുന്ന
വെളുത്ത കാട്ടാളന്‍മാര്‍

കലിയുഗത്തിന്റെ കാല ചക്രത്തില്‍
അള്ളിപ്പിടിച്ചു ലോകം വരുതിയിലാക്കാനും
നാടൊട്ടു വറുതി വിതയ്ക്കാനും
വല വിരിക്കുന്ന ചെകുത്താന്മാര്‍

താരപ്രപഞ്ചത്തിന്‍ മായക്കാഴ്ചകള്‍
കണ്ടു കണ്‍ കുളിര്‍ക്കും വേളയില്‍
ഇടയ്ക്കൊന്നു കണ്‍ പാര്‍ക്കുക
വെറുതെയൊന്നു കാതോര്‍ക്കുക
അയലത്തെ കൊയ്ത്തു കഴിഞ്ഞാല്‍
പാടം വരണ്ടാല്‍..
ഭൂമി കരിഞ്ഞാല്‍..
അവന്‍ നമ്മുടെ ആകാശവും
തേടി വന്നേക്കാം.. 
അഹന്തയാലന്ധനായവന്റെ ,
കണ്ണും കാതുമില്ലാത്ത വേട്ടപ്പക്ഷി..!!
_____________ Shaleer Ali _____________

56 comments:

  1. "ഡ്രോണ്‍"...അഫ്ഗാനിലും പാക്കിസ്ഥാനിലും സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുന്ന അമേരിക്കയുടെ ആളില്ലാ യുദ്ധ വിമാനം..

    ReplyDelete
  2. ചോദിക്കാന്‍ വരുകയായിരുന്നു ഡ്രോണ്‍ എന്താനെന്ന്നു :) കവിത കൊള്ളാം ഷാലി :)

    ReplyDelete
  3. ഷലീർ മനോഹരം

    ഏറെ ഇഷ്ടമായത് രണ്ടാമത്തെ ഖണ്ഡിക തന്നെ

    ReplyDelete
    Replies
    1. സന്തോഷം സുമേഷ് ഭായ്... :)

      Delete
  4. കൊള്ളാം ശലീര്‍ ...ആശംസകള്‍ ....

    ReplyDelete
    Replies
    1. സന്തോഷം രാസ്ലാത്താ... :)

      Delete
  5. ഓപറേഷന്‍ ഡ്റോണ്‍..`...

    കൊള്ളാം സുഹൃത്തേ... ആശംസകള്‍...

    ReplyDelete
    Replies
    1. അതെ... തീ മഴ പെയ്യിക്കുന്ന യന്ത്രപറവ...!

      Delete
  6. This comment has been removed by the author.

    ReplyDelete
  7. അതെ.....ഒരാകാശവും സുരക്ഷിതമല്ലാതായി തീരുകയാണ്....

    കവിത നന്നായിരിക്കുന്നു ആശംസകള്‍ ....

    ReplyDelete
    Replies
    1. സന്തോഷം നവാസ് ഭായ്.. ഇത് വഴി വന്നതിനും .. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി...

      Delete
  8. nalla kavitha shaly . vayikkaan oru sugam thonni. aashamsakal @PRAVAAHINY

    ReplyDelete
    Replies
    1. സന്തോഷം പ്രീത ചേച്ചീ... ഈ വായനക്കും നല്ല വാക്കുകള്‍ക്കും... :)

      Delete
  9. സന്തോഷം.. പ്രിയ ജോ.......... :D

    ReplyDelete
  10. വായിച്ചു, ഇഷ്ടമായി, കവിതയും ശൈലിയും!

    ReplyDelete
  11. ആകാശത്തിരമ്പൽ കേട്ടൽ നാം ശ്രദ്ധിക്കണം...ഒരു വേള...അവൻ വരും...അതിർത്തിയിലെവിടെയോ ഒരു മുഴക്കം കേൾക്കുന്നില്ലേ....ഡ്രോൺ നമ്മുടെ ഉറക്കം കെടുത്തും......അനിയാ നല്ല കവിത....ആശംസകൾ............

    ReplyDelete
    Replies
    1. സന്തോഷം മാഷേ .. ഈ വരവിനും വായനക്കും....

      Delete
  12. നല്ല കവിത...
    തുടക്കം മുതൽക്കുള്ള സംഘർഷങ്ങളെ അയക്കുവാൻ അവസാന വരികാൾക്കായി..
    ആശംസകൾ ട്ടൊ..നന്ദി

    ReplyDelete
    Replies
    1. നന്ദി ടീച്ചര്‍ ഒത്തിരി സന്തോഷം... :)

      Delete
  13. ബാല്‍ക്കന്‍ യുദ്ധത്തിലാണ് ഡ്രോണ്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. ഇപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു ഡ്രോണ്‍ തന്നെ മുന്നേറുന്നു............

    കവിത നന്നായിട്ടുണ്ട് ശലീ....

    ReplyDelete
    Replies
    1. ഓരോ വരവിനും നൂറു കണക്കിന് ജീവനുകലുമായി തിരിച്ചു പറക്കുന്നവന്‍ മുന്നേറും തോറും ഇനിയെത്ര.. എന്നാ ചോദ്യം മാത്രം............ നന്ദി മുബി ത്താ

      Delete
  14. കവി കാലത്തിനൊപ്പം സഞ്ചരിക്കുന്നവനാവണം , സമൂഹത്തിലെ പുഴുക്കുത്തുകളെയും അപകടങ്ങളെയും മുമ്പേ കണ്ടറിയുന്നവനും ...വലിയൊരു വിപത്തിനെ തീവ്രമായ ഭാഷയില്‍ പറഞ്ഞിരിക്കുന്നു

    ReplyDelete
    Replies
    1. സതോഷം വിനീത.... ഈ നല്ല വാക്കുകള്‍ക്ക് മനം നിറഞ്ഞ നന്ദി........

      Delete
  15. നാളെ അവൻ നമ്മുടെ ആകാശവും തേടി വരും.....അപ്പോൾ നമുക്കുവേണ്ടി സംസാരിക്കാൻ ആരുമില്ലാതെ പോവും.....

    വൈയക്തികമായ വേദനകളിൽ അഭിരമിക്കാതെ, കലുഷമായ കാലത്തോടും,മാനവരാശിക്കുമേൽ കറുത്ത ചിറകുകൾ വീശിയെത്തുന്ന അപായസൂചനകൾക്കും നേരെ ശക്തമായി പ്രതികരിക്കുന്ന കവിമനസ്സ് ഇവിടെ വായിക്കാനാവുന്നു. ഷലീറിന്റെ കവിതകളുടെ മുഖ്യ ആകർഷകമായ പദസാന്ദ്രത ഇവിടെ ചെറുതായി അയഞ്ഞുപോയി എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം....

    ReplyDelete
    Replies
    1. അതെ മാഷേ അതാണ്‌ സത്യം.. അന്ന് ആരുമില്ലാതെ പോവും...
      ഒത്തിരി സന്തോഷം മാഷേ.. പിന്നെയും പിന്നേയും വാക്കുകളിലൂടെ ഊര്‍ജ്ജം പകരുന്ന ഈവളിയ മനസ്സിന് പ്രണാമം.. :)

      Delete
  16. പ്രണയവും വിഷയത്തിലെ ആവര്‍ത്തന വിരസതയുമാണ്‌ പല കവിതാ ബ്ലോഗിലും വീണ്ടും വാരാന്‍ മടിക്കുന്നത് , കനല്‍ കൂടിലെ ആശയങ്ങളുടെ വ്യതസ്തത വീണ്ടും വീണ്ടും ഇവിടേക്ക് എന്നെ ആകര്‍ഷിക്കുന്നു .ഷലീര്‍ തീര്‍ച്ചയായും താങ്കള്‍ ശ്രദ്ധിക്കപ്പെടും .എല്ലാ ആശംസകളും .

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഫൈസല്‍ ഇക്കാ.. ഈ മനം നിറയ്ക്കുന്ന വാക്കുകള്‍ക്കു .. ആയിരം നന്ദി.. :)

      Delete
  17. വരികൾ തീയ്യുണ്ട് മൂർച്ചയുള്ള വാളുണ്ട്
    കൊള്ളാം പ്രിയാ നല്ല ശ്രമം നല്ല എഴുത്ത് തുടരുക ഈ പ്രയാണം
    ആശംസകൾ

    ReplyDelete
    Replies
    1. ഒരു പാട് സന്തോഷം മച്ചൂ.... എന്നും കൂടെയുള്ള ഈ സ്നേഹവും സഹകരണവും കൂട്ടിനുള്ളിടത്തോളം കാലം തുടരും.... :)

      Delete
  18. ഈ ആളില്ലാ പേടകത്തെ കുറിച്ച് വായിച്ചിട്ടുണ്ട്.

    കവിത നന്നായി

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം വേണുവേട്ടാ... ഈ നല്ല വാക്കുകള്‍ക്കു...

      Delete
  19. വീഡിയോ ഗെയിം പോലെ ബട്ടണ്‍ അമര്‍ത്തികളിക്കുന്നവര്‍ക്ക് പിടഞ്ഞു വീഴുന്ന മനുഷ്യരോദനങ്ങള്‍ കേള്‍ക്കേണ്ടതില്ലല്ലോ..
    യന്ത്രപറവ പറന്നു കളിച്ചുകൊണ്ടിരിക്കുകയാണ്..
    അലമുറകള്‍ക്ക് ചെവിയോര്‍ക്കാതെ,,,,

    ReplyDelete
    Replies
    1. നാളെ എവിടെയൊക്കെ അവന്‍ വന്നു തീ തുപ്പുമെന്നു ആരറിയുന്നു....
      അനിയരയിലെ മുന്നൊരുക്കങ്ങള്‍ ആര് കാണുന്നു...
      ഈശ്വരന്‍ തന്നെ തുണ..

      Delete
  20. ശരിയാണ്. ഒരു വേള അവന്‍ വരും. കവിത കൊള്ളാം

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ചേച്ചീ.. ഇത് വഴി വന്നതിനും ഈ നല്ല വാക്കുകള്‍ക്കും....

      Delete
  21. നല്ല ഒഴുക്കത്തില്‍ എഴുതി .ആശംസകള്‍

    ReplyDelete
  22. മനോഹരമായ വരികള്‍...ആശംസകള്‍

    ReplyDelete
  23. അവനെന്തു പിഴച്ചു, അവനെയുരുട്ടുന്ന അഹങ്കാരപേക്കോലങ്ങളല്ലാതെ..! കവിത നന്നായി..

    ReplyDelete
    Replies
    1. അതെ.. അവന്‍ വെറും കളിപ്പാവ..... സന്തോഷം ട്ടോ...

      Delete
  24. ആകാശം പോലും സുരക്ഷിതമാല്ലാതായി തീരുന്നത്....
    ഗര്‍ജിക്കുന്ന വരികള്‍ ഇഷ്ടായി.

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം പ്രിയ രാം ജീ ....
      ഈ നല്ല വാക്കുകള്‍ക്കു മനം നിറഞ്ഞ നദി...

      Delete
  25. നന്നായി .
    പലപ്പോഴും നിന്‍റെ വരികള്‍ക്ക് അഭിപ്രായം പറയാതെ മാറി നില്‍ക്കുന്നത് നിരര്‍ത്ഥകമായ അഭിപ്രായം എഴുതി കവിതയെ ചെറുതാക്കേണ്ട എന്ന് കരുതിയാണ്. വരികള്‍ മനസ്സിലാക്കാന്‍ ഇവിടെ ഞാന്‍ ബുദ്ധിമുട്ടാറില്ല

    ReplyDelete
    Replies
    1. മന്‍സൂര്‍ ഇക്കാ.... ഈ വലിയ വാക്കുകളിലാണ് ഞാന്‍ ചെറുതാവുന്നത്‌....
      ഒരു പാട് സന്തോഷം.... ഇനിയും വരിക.. ഇത് വഴി... :)

      Delete
  26. ഇനി 'റോബോടിക്ക്' പട്ടാളക്കാരും വരുന്നുണ്ട് -
    അതും കൂടി ആയാല്‍ 'അപ്പന് അടുപ്പിലും ആകാം'
    എന്ന സ്ഥിതിയില്‍ ആകും!!
    good one

    ReplyDelete
    Replies
    1. എന്ത് ചെയ്യാം...ദുര്‍ബലനെ അടിച്ചമര്‍ത്താന്‍.. പല വഴികള്‍ പല നീക്കങ്ങള്‍.. നാളെ ആരൊക്കെ എങ്ങനെയൊക്കെ എന്നത് ദൈവത്തിനറിയാം...

      Delete
  27. അയലത്തെ കൊയ്ത്തു കഴിഞ്ഞാല്‍
    പാടം വരണ്ടാല്‍..
    ഭൂമി കരിഞ്ഞാല്‍..
    അവന്‍ നമ്മുടെ ആകാശവും
    തേടി വന്നേക്കാം.. well said shalee..

    ReplyDelete
    Replies
    1. സന്തോഷം മാഷേ....
      അവന്‍ തേടി വരിക തന്നെ ചെയ്യും...
      പടച്ചവന്‍ കാക്കട്ടെ. എന്ന് പ്രാര്‍ഥിക്കാം

      Delete
  28. കവിതയേക്കാൾ എന്നെ ഭീതിയിലാഴ്ത്തിയത്, പ്രദീപ് മാഷിന്റെ കമന്റായിരുന്നു.

    'നാളെ അവൻ നമ്മുടെ ആകാശവും തേടി വരും.
    അപ്പോൾ,
    നമുക്കു വേണ്ടി സംസാരിക്കാൻ ആളില്ലാതെയാവും.'

    ഹോ....
    കവിതയും കമന്റും മനസ്സിനെയാകെ ഭീതിതമാക്കുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഭീതിയാണ് മനെശേട്ടാ...
      അവിടെയൊക്കെ dron വിതക്കുന്ന വിപത്തുകളുടെ ദ്രിശ്യങ്ങള്‍ കാണുമ്പോള്‍
      ആ നിസ്സഹായരുടെ സ്ഥാനത് നമ്മളെ സങ്കല്‍പ്പിച്ചു നോക്കിയാല്‍ ഉറക്കം പോലും നഷ്ട്ടപ്പെടും....
      സന്തോഷം ട്ടോ... ഈ നല്ല വായനക്കും .. വാക്കുകള്‍ക്കും

      Delete
  29. കൗതുക കാഴ്ചകള്‍ അന്തകനായി മാറുന്നത് നാം അറിയാതെ പോകുന്നു ..
    ശലീര്‍ .....നീ ഒരു കവി തന്നെയാണ്
    കാലം ആവശ്യപ്പെടുന്ന കവി

    ReplyDelete