Ind disable

Tuesday, January 22, 2013

അഭിനിവേശങ്ങളും ജനുസ്സിന്റെ ഗുണവും

ര്‍ത്യ മാനസം
ചിലപ്പോഴൊക്കെയൊരു
കുട്ടിക്കുരങ്ങാണ്
കണ്ടതിലൊക്കെയും കൌതുകം പൂണ്ട്‌
കുട്ടിക്കരണം മറിഞ്ഞ് മറുകണ്ടം ചാടുന്ന
കടവും കടപ്പാടും നേരറിവും
ഇല്ലാത്തൊരു കുട്ടിക്കുരങ്ങ്‌..!

ഓങ്ങിയോങ്ങി വാനരന്‍
ഇരിക്കുന്ന കൊമ്പിന്റെ ഉറപ്പളക്കുന്നത്
നന്ദിയും സ്നേഹവും,
കൊണ്ടും കൊടുത്തും
മരിക്കുവോളം കൂട്ട് കൂടി കഴിയാനല്ല
അയലത്തെ കൊമ്പിലേക്കുള്ള 
ചാട്ടത്തിന്റെ ആക്കം കൂട്ടാനാണ്..

ഉള്ളം കയ്യിലെ കനിയുടെ മധുരവും
മരത്തിന്റെ വിശ്വാസവും
ആവോളം നുണയുമ്പോഴും
വര്‍ണ്ണം കൊണ്ടും വശ്യത കൊണ്ടും
ഉള്ളമിളക്കുന്ന കനിത്തുടുപ്പുകളെ
താലോലിക്കുന്ന മറു മരചില്ലയിലാണ്
അവന്റെ നോട്ടം.. !

കാട്ടിലെ കൌതുകവും കനികളുടെ
പുതുമയും ഒടുങ്ങിക്കഴിഞ്ഞെന്ന
ചിന്തയിലാണവന്‍ നാട്ടു ചില്ലകള്‍
ലക്ഷ്യം വെച്ച് ഇറങ്ങി നടക്കുന്നത്

തൊടുന്നതിനെല്ലാം ഉടയോരും
കാവല്‍ക്കാരും ഉണ്ടെന്ന തിരിച്ചറിവും,
അസ്ഥികളിലെ ഒടിവും തൊലിയിലെ മുറിവും
പേറിത്തളര്‍ന്നു കറങ്ങി മടങ്ങി
കാട് കയറാന്‍ തുടങ്ങുമ്പോഴാണ്
കൂട്ടം വിട്ടവനു കൂട്ടത്തില്‍ സ്ഥാനമില്ലെന്ന
വാനരനിയമം നഖം നീട്ടി കണ്ണുരുട്ടി
ദ്രംഷ്ട്രകള്‍ കാട്ടി ചീറ്റിയടുക്കുന്നത്..

ചാടി ചാടി കൌതുകം തേടി
ഒടുവില്‍ ചുടുചോറു വാരും വരെയുള്ളൂ
കുരങ്ങന് കലത്തിനോടുള്ള
അഭിനിവേശമെങ്കില്‍ ,
അതും ഊതിയാറ്റി ആമാശയം നിറച്ച്
ഏമ്പക്കം വിടുമ്പോഴാണ്
ഒരു പടികൂടി മുന്നിട്ട ജനുസ്സിന്റെ
"ഗുണ"ത്തിന് നേരെ കാടിനും
നാടിനും വേണ്ടാതെ പോയ കുട്ടിക്കുരങ്ങനും
ഇളിച്ചു കാട്ടി കോക്രി കുത്തുന്നത്..!!
----------------------Shaleer Ali------------------------------

47 comments:

  1. വായിച്ചു, നന്നായിട്ടുണ്ട്, ജനുസ്സിന്റെ ഗുണം തന്നെ!

    ReplyDelete
  2. വൈകിയെത്തുന്ന വകതിരിവ്. നല്ല അവതരണം ശലീര്‍

    ReplyDelete
    Replies
    1. സന്തോഷം ജെഫു ഭായ് ... :)

      Delete
  3. ഇതൊരു വിവെകമാണ് നാം ഉള്‍കൊള്ളേണ്ട ഒരു കാര്യമാണ്
    അല്ലെങ്കില്‍ സസൂക്ഷ്മ മായ ഒരു നിരീക്ഷണത്തിന്റെ ഉത്തരമാണ്
    ശാലീ അഭിനദനങ്ങള്‍

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം മൂസക്ക... :)

      Delete
  4. കുരങ്ങന്‍ കൊള്ളാം..

    ReplyDelete
    Replies
    1. സന്തോഷം ജോസ്ലെറ്റ് ജീ... :)

      Delete
  5. വെറും അഭിനിവേശങ്ങള്‍ തന്നെ... അല്ലെങ്കില്‍ ശുദ്ധമായ സ്വാര്‍ത്ഥത..

    നല്ല നിരീക്ഷണം, വ്യത്യസ്തമായ ചിന്ത..
    പരീക്ഷണം നന്നായി...
    അഭിനന്ദനം... :)

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം മനോജ്‌ ഭായ് ... :)

      Delete
  6. പറയുന്ന വിഷയത്തില്‍ തുടങ്ങി പുതുമ :) നന്നായിരിക്കുന്നു ആശംസകള്‍.

    ReplyDelete
    Replies
    1. സന്തോഷം പ്രിയ കാത്തീ.......... :)

      Delete
  7. നല്ല ഒരു തീം, അത് നന്നായി പറഞ്ഞു ......
    മനുഷ്യനെന്ന നാം മനസ്സിലാക്കുന്ന ചിലതിന്റെ നേർ രേഖ, വൈക്കി കത്തുന്ന നൂറ്റിപത്തിന്റെ വെളിച്ചം, പിന്നെ പെട്ടെന്ന് ഫീസ് അടിച്ച് പോയി ഒരു ഇളിച്ചുക്കാട്ടൽ...

    ആശംസകൾ

    ReplyDelete
  8. ഇതില്‍ അടങ്ങിയ അന്തരാര്‍ത്ഥം അവര്‍ണനീയം !!!
    കൊക്രി കാണിക്കുന്ന ആ 'കുരങ്ങനെങ്കിലും'
    ഞാന്‍ ആയെങ്കില്‍ എന്ന് തോന്നിപ്പോയി -

    ReplyDelete
    Replies
    1. സന്തോഷം മാഷേ.. മനുഷ്യന്‍ നിസ്സാരനാകുന്ന അവസ്ഥ..

      Delete
  9. അതെ മനുഷ്യ ജനുസ്സിന് നേരെ ഇളിച്ചു കോക്രി കാട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ ..

    ReplyDelete
    Replies
    1. അതെ ഫൈസല്‍ക്കാ.. നമ്മള്‍ കാട്ടി കൂട്ടുന്നത്‌ കണ്ടാല്‍.. അവരത് ചെയ്തില്ലെന്കിലെ അത്ഭുതമുള്ളൂ

      Delete
  10. വളരെ നന്നായിട്ടുണ്ട് ഷലീര്‍ . കവിതകള്‍ക്ക്‌ നീ കണ്ടെത്തുന്ന ആശയങ്ങളും അതിനായി ഉപയോഗിക്കുന്ന ബിംബങ്ങളും നിന്നെ വ്യത്യസ്ഥനാക്കുന്നു
    പിന്നെ ഒന്ന് രണ്ടു ചെറിയ കാര്യങ്ങള്‍ . ഇതെന്റെ അഭിപ്രായമാണ് ട്ടോ
    'മരിക്കോളം' എന്നാ വാക്ക് ശരിയാകുമോ. മരിക്കുവോളം എന്നായാലോ
    'അഭിനിവേശ'മാണ്
    കൂടുതല്‍ മികച്ച കവിതകളുമായി വീണ്ടും വരൂ

    ReplyDelete
    Replies
    1. സന്തോഷം നിസാര്‍ ക്കാ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് .. ചൂണ്ടിക്കാട്ടിയത്തില്‍ സന്തോഷം ട്ടോ... :)

      Delete
  11. വ്യത്യസ്തമാണ് ഈ ചിന്തകള്‍... അഭിനന്ദനങ്ങള്‍ ശലീ...

    ReplyDelete
  12. സുപ്രഭാതം..

    കുരങ്ങനേയും വെറുതെ വിട്ടില്ലാല്ലേ.. :)

    " മറ്റൊരു കാനനം കാണ്മയായി.. "...ആശംസകൾ..!

    ReplyDelete
    Replies
    1. ഹ ഹ ഇല്ല... അങ്ങനങ്ങ് വിടാന്‍ പറ്റുമോ ടീച്ചര്‍ ...
      സന്തോഷം ട്ടോ.. ഈ വായനക്ക് :)

      Delete
  13. നന്നായിരിക്കുന്നു ശലീര്‍

    ReplyDelete
  14. ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍ .നല്ല ദര്‍ശനങ്ങള്‍ .പദങ്ങളുടെ അമിതപ്രയോഗങ്ങള്‍ നിമിത്തം ചിലപ്പോള്‍ ആസ്വാദനം വഴിതെറ്റുന്നു.

    ReplyDelete
    Replies
    1. സന്തോഷം മാഷേ ... അടുത്ത കവിതയില്‍ പദങ്ങളെ ശ്രദ്ധിക്കാം... :)

      Delete
  15. പ്രിയപ്പെട്ട സുഹൃത്തെ,
    വളരെ നല്ല ആശയം മനോഹരമായി എഴുതി
    അഭിനന്ദനങ്ങള്‍ !
    സ്നേഹത്തോടെ
    ഗിരീഷ്‌

    ReplyDelete
    Replies
    1. സന്തോഷം പ്രിയ സുഹൃത്തേ...

      Delete
  16. തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും നാം വൈകിപ്പോകാറുണ്ട്. 
    ഷലീറിന്റെ കവിതകൾ വളരെ നല്ല നിലവാരം പുലർത്തുന്നു.

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ...ഈ നല്ല വാക്കുകള്‍ക്കു . :)

      Delete
  17. നല്ല കവിത. ആശയം അതിമനോഹരം.

    ReplyDelete
    Replies
    1. സന്തോഷം ഇലഞ്ഞിപ്പൂക്കള്‍

      Delete
  18. വ്യത്യസ്തം.....ചിന്തനീയം...

    ReplyDelete
  19. വളരെ വിപുലമായ ഒരു വായനാസമൂഹത്തിനുമുമ്പിൽ വെക്കേണ്ട കാവ്യാത്മകമായ നിരീക്ഷണങ്ങൾ.ഇവിടെ മാത്രം ഒതുങ്ങരുത്, സഹൃദയലോകം ഈ കാവ്യബിംബങ്ങളെ ആദരിക്കുന്ന നാളുകൾ എന്റെ കൺമുന്നിൽ തെളിയുന്നു....

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം സര്‍ .. പ്രതീക്ഷയുടെ ഉയരങ്ങള്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഈ വാക്കുകള്‍ക്ക് ആയിരം നന്ദി

      Delete
  20. ഈ കുട്ടി കുരങ്ങിന്റെ അഭിനിവേശമല്ലേ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?

    നല്ല ആശയം,നല്ല കവിത, ഞാന്‍ മുന്‍പേ ശ്രദ്ധിച്ചിരുന്നു- ഷാ ലി യുടെ കവിതകള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം.. നിധീഷ് ജീ... :)

      Delete
  21. ശരിയാണു. മനുഷ്യ മനസ്സ് നിയന്ത്രണം എളുപ്പമല്ല

    ReplyDelete
    Replies
    1. തീര്‍ച്ചയായും സുമേഷ് ജീ...

      Delete
  22. രണ്ടാമത്തെ "stanza" ആണ് ഇതിന്‍റെ കാംബ് എന്ന് കരുതുന്നു . നന്നായിട്ടുണ്ട് . ആശംസകള്‍ ശലീര്‍ക്ക .

    ReplyDelete
    Replies
    1. സന്തോഷം ഷിബിലീ.... :)

      Delete
  23. നല്ല ചിന്ത ..നന്നായിരിക്കുന്നൂ ശലീ

    ReplyDelete
  24. കുരങ്ങനെ വെച്ച് കുറുന്നനെ പറഞ്ഞു , ഇഷ്ടം ഈ രചന !

    ReplyDelete