മനസ്സറിയാതെ പറഞ്ഞു പോയതിനെല്ലാറ്റിനും മാപ്പ് പരേതന് പടിയിറങ്ങുകയാണ് പ്രാര്‍ഥിക്കുക.. മനസ്സില്‍ മൂന്നു പിടി മണ്ണും കരുതുക കണ്ണടച്ചാണ് കിടപ്പെങ്കിലും മുഖത്തെറിയരുതെന്നു മാത്രം അപേക്ഷ..
വിളറി വെളുത്ത ഈ മുഖം ഇപ്പോഴുമൊരു മനസ്സിന്റെ കണ്ണാടിയാണ് മൂന്നല്ല മുന്നൂറു തുണി കൊണ്ട് മൂടിയാലും മനസ്സിലേറ്റി സ്നേഹിച്ച മുഖങ്ങളോരോന്നും തെളിഞ്ഞു കാണാവുന്ന കവിളൊട്ടിയ കണ്ണാടി
നേര്‍ത്ത നനവുള്ള ആ മണ്ണുരുളകള്‍ എന്റെ ഈ എല്ലുന്തിയ മാറിലെറിഞ്ഞു കുന്നു കൂട്ടുക.. അവിടെയാണ് തപിച്ചു പതച്ചു കരിഞ്ഞു പോയൊരു ഹൃദയമുള്ളത്...
അവിടെയാണ് കുളിപ്പിക്കവേ
ഒഴിച്ചു തന്ന തണുത്ത വെള്ളം
ആവിയായി പറന്നു പൊന്തിയത്
അവിടെയാണ് ഞാന്‍ പ്രിയരെന്നു അഹങ്കാരത്തോടെ പാടി നടന്നവര്‍ പോലും
കനലും ഉലയും ഒരുക്കി
പൊള്ളിച്ചു രസിച്ചതും
പൊട്ടി ചിരിച്ചതും,
മതി.. കണ്ണ് നിറച്ച് നോക്കി നിന്നത്, എറിയൂ വേഗം..ഇനിയെനിക്കുറങ്ങണം ഒടുക്കമെല്ലാം അടങ്ങുന്ന ഈ മണ്ണു കൊണ്ടെങ്കിലും ഒന്നടങ്ങട്ടെ നീറിയെരിയുന്ന ഈ കനല്‍ക്കൂട്..!
ഒന്നും മാറ്റാനില്ല അംജദ് ക്കാ .. ഇനിയെന്റെ കൂട്ടുകാര്‍ മരിച്ചവരാണെന്ന് പറഞ്ഞ കവിയുടെ ചിന്തകള്‍ തന്നെയാണ് എന്റെയും.... സാമ്യം ചിന്തകളുടെതാവാം ..... വാക്കില്‍ സാമ്യമുള്ളത് ഒരു വരിയില്‍ മാത്രമേ കാണൂ എന്നാണെന്റെ വിശ്വാസം... അതങ്ങനെ കെടക്കട്ടെ ...
"അവിടെയാണ് ഞാന്‍ പ്രിയരെന്നു അഹങ്കാരത്തോടെ പാടി നടന്നവര്‍ പോലും കനലും ഉലയും ഒരുക്കി പൊള്ളിച്ചു രസിച്ചതും പൊട്ടി ചിരിച്ചതും " കദന നീര് കടലിലെ കനല് ചൂട് തന്നെ ... യുവ കവിക്ക് അഭിവാദ്യം .....
ശലി വായിച്ചപ്പോള്‍ എന്തോ ഒരു വിഷമം പോലെ ,എല്ലാവര്ക്കും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവുമെങ്ങിലും നമുക്ക് വളരെ പ്രിയപ്പെട്ടവര്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുമ്പോള്‍ കണ്ണുനീര് പൊഴിക്കാനല്ലാതെ വേറെ എന്ത് ചെയ്യാന്‍ പറ്റും . . .
മരണ ചിന്തകള്‍ എഴുതാല്‍ പ്രിയപ്പെട്ട കവിക്ക് സമയമായോ ഇല്ല ഇനിയും ഊതികാച്ചിയ അക്ഷരങ്ങള്‍ മനസ്സിന്റെ തീ ചൂളയില്‍ വേവിച്ചെടുക്കണം അത് തല്ക്കാലം മരണ ചിന്തക്ക് വിട നല്‍കുക
ഇന്ന് ഞാന്‍ മരണത്തെ പ്രണയിക്കുന്നില്ല അതൊരു സത്യമെന്നറിയുന്നൂ... പ്രണയവും മരണവും കണ്ടുമടുത്ത എന്‍ കണ്ണിലെ കാഴ്ചകള്‍ നെഞ്ചില്‍ തറക്കും ചാട്ടുളി ആകുന്നു ... കാലം തെറ്റി മരിച്ച നിന് ആത്മാവിന് യാത്രയില്‍ നിന്റെ കാല്പാടുകള് പോലും എനികന്യമല്ലോ .. മൂന്നാല് ദിവസായി ചിന്തകളില്‍ മരണം മാത്രം . കവിത അസ്സലായി ശലീ...
സത്യം പറയട്ടെ... നിന്റെ കനലുകള്‍ ,മൊഴികള്‍ പേടിയാനണനിക്ക്.. നോവിച്ചും കലഹിച്ചും വേദനിക്കുന്ന ഒരു ഹൃദയം ഉണ്ടെനിക്ക് ആ ഓര്മ നിനെക്കുണ്ടെങ്കില് ...നന്ന് ഞാന്‍ ഈ നെഞ്ചിലെ കനലോന്നെരിക്കെട്ടെ.. നീ നിശബ്ദമാവുന്ന ഈ സമയം !.
അവിടെയാണ് പ്രിയപ്പെട്ടവർ കനലുരുക്കിയൊഴിച്ചു പൊള്ളിച്ചത്.....-ഞാനാലോചിച്ചത് ഇത് എന്റെയും അനുഭവമാണല്ലോ എന്നാണ്...
മൃത്യുവിന്റെ വിവിധ ഭാവങ്ങൾ, ശവപ്പറമ്പ്, അന്തിമോപചാരങ്ങൾ ഇവയൊക്കെയായി ബന്ധപ്പെട്ട പലതരം ബിംബകൽപ്പനകൾ ശലീറിന്റെ കവിതകളിൽ ആവർത്തിക്കുന്നതായി എനിക്കു തോന്നുന്നു...നീറിയെരിയുന്ന കനൽക്കൂട്ടിൽ മരണഭാവങ്ങൾക്കപ്പുറമുള്ള ജീവിതായോധനത്തിന്റെ കനലുകൾ കൂടി എരിയണം എന്നൊരു അഭിപ്രായം ഉണ്ട്.....
മികച്ച കവിത എന്നു മികച്ച കവിത എഴുതിയതിന്റെ ആത്മവിശ്വാസവുമായി നിൽക്കുന്ന കവിയുടെ മുഖത്തുനോക്കി എങ്ങിനെ പറയും, പറഞ്ഞാലത് ഭംഗിവാക്കായി തെറ്റിദ്ധരിക്കുമോ എന്നൊക്കെയുള്ള ആലോചനകളിൽ എന്തു പറയണമെന്നറിയാതെ കവിതയുടെ കനലെരിയുന്നതും നോക്കി നിൽക്കുകയാണ് ഞാൻ....
അയ്യപ്പന് കവിതയുമായി ചില സാമ്യങ്ങള്‍ .... ചില വാക്കുകള്‍ ഒന്ന് മാറ്റി നോക്കൂ....! അതോ ചിന്തകളോ......!
ReplyDeleteഒന്നും മാറ്റാനില്ല അംജദ് ക്കാ ..
Deleteഇനിയെന്റെ കൂട്ടുകാര്‍ മരിച്ചവരാണെന്ന് പറഞ്ഞ കവിയുടെ ചിന്തകള്‍ തന്നെയാണ് എന്റെയും....
സാമ്യം ചിന്തകളുടെതാവാം ..... വാക്കില്‍ സാമ്യമുള്ളത് ഒരു വരിയില്‍ മാത്രമേ കാണൂ എന്നാണെന്റെ വിശ്വാസം... അതങ്ങനെ കെടക്കട്ടെ ...
"അവിടെയാണ് ഞാന്‍ പ്രിയരെന്നു
ReplyDeleteഅഹങ്കാരത്തോടെ പാടി
നടന്നവര്‍ പോലും
കനലും ഉലയും ഒരുക്കി
പൊള്ളിച്ചു രസിച്ചതും
പൊട്ടി ചിരിച്ചതും "
കദന നീര് കടലിലെ കനല് ചൂട് തന്നെ ...
യുവ കവിക്ക് അഭിവാദ്യം .....
ഒത്തിരി സന്തോഷ അശ്രഫ്ക്കാ....
Deleteശലീര്‍, ഹൃദയം നിറഞ്ഞ നന്ദി, രാവിലെ തന്നെ സുന്ദരമായ കവിത വായിക്കാന്‍ അവസരം നല്‍കിയതിന്....!
ReplyDeleteഉള്ളില്‍ തട്ടുന്ന വരികള്‍,
കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരു paadu santhosham ikkaa ...
Delete
ReplyDeleteമരിച്ചാല്‍ പിന്നെ വേഗം മണ്ണിട്ട് മൂടണം
വളരെ നന്നായി എഴുതി
ആശംസകള്‍
വീണ്ടും ഒരു നല്ല കവിത ...
ReplyDeleteഇഷ്ട്ടമായി
ശലി വായിച്ചപ്പോള്‍ എന്തോ ഒരു വിഷമം പോലെ ,എല്ലാവര്ക്കും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവുമെങ്ങിലും നമുക്ക് വളരെ പ്രിയപ്പെട്ടവര്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുമ്പോള്‍ കണ്ണുനീര് പൊഴിക്കാനല്ലാതെ വേറെ എന്ത് ചെയ്യാന്‍ പറ്റും . . .
ReplyDeleteവരികള്‍ നന്നായിരിക്കുന്നു ആശംസകള്‍ ശലി . . .
നമുക്കും വരാന്‍ ഉള്ള മരണത്തെ പറ്റി നന്നായി കവിതയിലൂടെ അവതരിപ്പിച്ചിരിക്കുന്നു , വളരെ വളരെ ഇഷ്ട്ടപ്പെട്ട കവിത ,
ReplyDeleteഇതുപോലെ എന്നിലു നിന്നിലും എല്ലാവരിലും ഒരു ചിന്തയുണ്ട്, കൊള്ളാം ആ ചിന്ത നീ പകർത്തി,
ReplyDeleteഏറ്റുപറയപ്പെട്ടവയായിരിക്കാം എങ്കിലും പുതുമയുണ്ടിതിൽ
മണ്ണ് മണമില്ലാതാകുന്ന നിമിഷം
ആശംസകൾ
മരണ ചിന്തകള്‍ എഴുതാല്‍ പ്രിയപ്പെട്ട കവിക്ക് സമയമായോ ഇല്ല ഇനിയും ഊതികാച്ചിയ അക്ഷരങ്ങള്‍ മനസ്സിന്റെ തീ ചൂളയില്‍ വേവിച്ചെടുക്കണം അത് തല്ക്കാലം മരണ ചിന്തക്ക് വിട നല്‍കുക
ReplyDeleteഇന്ന് ഞാന്‍ മരണത്തെ പ്രണയിക്കുന്നില്ല
ReplyDeleteഅതൊരു സത്യമെന്നറിയുന്നൂ...
പ്രണയവും മരണവും കണ്ടുമടുത്ത
എന്‍ കണ്ണിലെ കാഴ്ചകള്‍
നെഞ്ചില്‍ തറക്കും ചാട്ടുളി ആകുന്നു ...
കാലം തെറ്റി മരിച്ച നിന്
ആത്മാവിന് യാത്രയില്‍ നിന്റെ
കാല്പാടുകള് പോലും എനികന്യമല്ലോ ..
മൂന്നാല് ദിവസായി ചിന്തകളില്‍ മരണം മാത്രം . കവിത അസ്സലായി ശലീ...
ജനനവും മരണവും
ReplyDeleteസത്യമെങ്കില്‍
ജീവിതം വെറുമൊരു സ്വപ്നമല്ലേ?
എന്നിട്ടും വെറുതെ നാം-----
അനിത
വരിക...ഞാനുമുണ്ട്.. :(
ReplyDeleteഅഭിനന്ദനങ്ങൾ ന്റെ കൊച്ചു കൂട്ടുകാരനു..!
മണ്ണിട്ട് മൂടിയാല്‍ തീരുമോ ഷഹീറെ?, അത് തുടങ്ങുന്നല്ലെയുള്ളൂ ...
ReplyDeleteആശംസകള്‍
സത്യം പറയട്ടെ...
ReplyDeleteനിന്റെ കനലുകള്‍ ,മൊഴികള്‍
പേടിയാനണനിക്ക്..
നോവിച്ചും കലഹിച്ചും
വേദനിക്കുന്ന ഒരു ഹൃദയം ഉണ്ടെനിക്ക്
ആ ഓര്മ നിനെക്കുണ്ടെങ്കില് ...നന്ന്
ഞാന്‍ ഈ നെഞ്ചിലെ കനലോന്നെരിക്കെട്ടെ..
നീ നിശബ്ദമാവുന്ന ഈ സമയം !.
മരണത്തിന്റെ നിസാരത ഇറ്റിയ്ക്കുന്ന വരികള്‍....
ReplyDeleteമരണം ആരും വരാന്‍ ആഗ്രഹിക്കാത്ത സത്യം ...
ReplyDeleteഎന്നാല്‍ അത് വരിക തന്നെ ചെയ്യും അതാണ് ശാശ്വതസത്യം ...
ഭാവുകങ്ങള്‍......
പല തിരിച്ചറിവുകളും വൈകിയാണ് നമുക്ക് അനുഭവപാഠമോതുന്നത്. അപ്പോഴേക്കും പിടിമണ്ണുമായവർ നടന്നടുത്തു തുടങ്ങും!
ReplyDeleteമണ്ണിട്ട് മൂടിയാലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ !!!
ReplyDeleteശലീറിന്റെ തൂലികയിൽ നിന്നും വീണ്ടുമൊരു ലളിത ഗൌരവ കവിത...
ആശംസകൾ
കനല്ക്കൂട്ടിലിട്ടു നന്നായി വേവിച്ചെടുത്ത വരികള്‍ .. ചൂടോടെ നിലനില്ക്കും വായനയുള്ളിടത്തോളം ..
ReplyDeleteശലീടെ കനല്‍ക്കൂട്ടിലെ ഓരോ വരികളിലും വല്ലാത്ത കനലാ !
ReplyDeleteഅഭിനന്ദനങ്ങള്‍ !
അവിടെയാണ് പ്രിയപ്പെട്ടവർ കനലുരുക്കിയൊഴിച്ചു പൊള്ളിച്ചത്.....-ഞാനാലോചിച്ചത് ഇത് എന്റെയും അനുഭവമാണല്ലോ എന്നാണ്...
ReplyDeleteമൃത്യുവിന്റെ വിവിധ ഭാവങ്ങൾ, ശവപ്പറമ്പ്, അന്തിമോപചാരങ്ങൾ ഇവയൊക്കെയായി ബന്ധപ്പെട്ട പലതരം ബിംബകൽപ്പനകൾ ശലീറിന്റെ കവിതകളിൽ ആവർത്തിക്കുന്നതായി എനിക്കു തോന്നുന്നു...നീറിയെരിയുന്ന കനൽക്കൂട്ടിൽ മരണഭാവങ്ങൾക്കപ്പുറമുള്ള ജീവിതായോധനത്തിന്റെ കനലുകൾ കൂടി എരിയണം എന്നൊരു അഭിപ്രായം ഉണ്ട്.....
മികച്ച കവിത എന്നു മികച്ച കവിത എഴുതിയതിന്റെ ആത്മവിശ്വാസവുമായി നിൽക്കുന്ന കവിയുടെ മുഖത്തുനോക്കി എങ്ങിനെ പറയും, പറഞ്ഞാലത് ഭംഗിവാക്കായി തെറ്റിദ്ധരിക്കുമോ എന്നൊക്കെയുള്ള ആലോചനകളിൽ എന്തു പറയണമെന്നറിയാതെ കവിതയുടെ കനലെരിയുന്നതും നോക്കി നിൽക്കുകയാണ് ഞാൻ....
ഒരുപിടി കനല് മനസ്സില്‍ വാരിയിട്ടല്ലാതെ ഇവിടെ നിന്നും തിരിച്ചുനടക്കാനാവാറില്ല. പതിവുപോലെ മനോഹരം.
ReplyDeleteഷലീര്‍ ,ആത്മാവില്‍ തൊട്ട് എഴുതിയിരിക്കുന്നു .ആശംസകള്‍
ReplyDelete