മാടിനെ ചവുട്ടിച്ച് ചെന പിടിപ്പിച്ച്
മടിശ്ശീല നിറയ്ക്കുന്ന മുത്തശ്ശി ,
കാടും മേടും എന്നോടൊത്തു
കയറിയിറങ്ങിയ, തണ്ടും തടിയുമുള്ള
അരുമ മാടിന്റെ കയറു പിടിച്ച്
അറവുകാരനു കൊടുക്കുമ്പോഴെന്റെ
കണ്ണിണ തുടച്ചമ്മ പറഞ്ഞത്
അതു 'ശിഖണ്ഡി'യാണെന്നായിരുന്നു.. !
മടിശ്ശീല നിറയ്ക്കുന്ന മുത്തശ്ശി ,
കാടും മേടും എന്നോടൊത്തു
കയറിയിറങ്ങിയ, തണ്ടും തടിയുമുള്ള
അരുമ മാടിന്റെ കയറു പിടിച്ച്
അറവുകാരനു കൊടുക്കുമ്പോഴെന്റെ
കണ്ണിണ തുടച്ചമ്മ പറഞ്ഞത്
അതു 'ശിഖണ്ഡി'യാണെന്നായിരുന്നു.. !
അച്ഛനില്ലാത്ത പകലിലും
അച്ചനുറങ്ങിയ രാവിലും അമ്മയ്ക്കൊപ്പം
ചായ്പ്പില്‍ പതുങ്ങിയതാരെന്നു
ചോദിച്ചതിനന്നമ്മ പറഞ്ഞത്
അച്ഛന്‍ 'ഷണ്ഡനെ'ന്നും.!
പാടം നീളെ തുള്ളിച്ചാടി
കൊതിയടങ്ങും മുന്‍പേ
അറവു കത്തിക്കെറിഞ്ഞു കൊടുത്ത
കന്നിന്റെ കണ്ണ് തുറിച്ച കപാലം
കശാപ്പു ശാലയ്ക്ക് മുന്നിലിരുന്നു
ഇന്നും ചോരയൊലിച്ച്
ഈച്ചയാര്‍ത്ത് ഒരു വേളയെന്നെ
പുച്ഛിച്ചു ചിരിക്കുന്നുണ്ടെന്ന്
തോന്നി തുടങ്ങിയപ്പോഴാണ്
ശിഖണ്ടിയും ഷണ്ഡനും തമ്മിലെ
അര്‍ത്ഥബന്ധം തിരക്കാനിറങ്ങിയത്..
ഉറക്കം കെടുത്തിയ കടുത്ത വാക്കിന്റെ
നേരര്‍ത്ഥവും നാനാര്‍ത്ഥവും
പറഞ്ഞു തന്ന വാസു മാഷിന്റെ
വട്ട മുഖത്ത് വിരിഞ്ഞു കണ്ട
കൌതുകത്തെ കണ്ണിറുക്കി ചിരിച്ചുടച്ചു
തിരിച്ചു നടക്കുമ്പോള്‍
കോലായില്‍ പമ്മിയിരുന്ന്
ഇമ ചിമ്മി ചിരിതൂകുന്ന
അമ്മയുടെ അടിവയറ്റില്‍
കാതിടതും വലതും മാറി മാറി ചേര്‍ത്ത്
"ഇത് ആങ്കുട്ടിയാണ്‌ട്ടോ"
എന്നും പറഞ്ഞു കൊഞ്ചുന്ന
ആജാനുബാഹുവായ അച്ഛന്‍
ഒരു വലിയ ചോദ്യ ചിഹ്നം പോലെ
വളഞ്ഞു കഴിഞ്ഞിരുന്നു..!
---------------------Shaleer Ali---------------------

ഇന്നത്തെ സമൂഹത്തിനു മേല്‍ ഒരു ചോദ്യ ചിഹ്നമാണ് ഈ കവിത
ReplyDeleteആദ്യ വായനക്കും സംതൃപ്തി നല്‍കുന്ന ആദ്യ അഭിപ്രായത്തിനും
Deleteതികഞ്ഞ സന്തോഷത്തോടെ നന്ദി വിനീത ... :)
മനോഹരം അതി മനോഹരം ചിന്തീയം ശാലി
ReplyDeleteസന്തോഷം പ്രിയാ... ഈ ഉള്ളു തുറന്നുള്ള പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി....
Deleteഅളിയാ.... കിടു.... ഞാന്‍ ഇത് അങ്ങ് ഒരു താളത്തില്‍ ചൊല്ലി.... അത് മാത്രം അല്ല ഇത് ഒരു അര്‍ത്ഥവത്തായ രചന തന്നെ
ReplyDeleteതാള ബോധം ഒട്ടുമില്ലാത്ത എന്റെ കവിതകളെ താളത്തില്‍ ചൊല്ലുന്ന മാഷിനെ സമ്മതിക്കാതെ വയ്യ .. ഒരു പാട് സന്തോഷം .. നല്ല വായനക്കും മനം തുറന്ന അഭിപ്രായത്തിനും ... ഈ സ്നേഹത്തിനും.. നന്ദി.. സ്നേഹം,,,
Deleteഇന്നിന്റെ നേർചിത്രം വരച്ചിട്ടിരിക്കുന്നു. അവസാനഖണ്ഡം വളരേ നന്നായി.
ReplyDeleteഒത്തിരി സന്തോഷം .... ഈ വായനക്കും അഭിപ്രായത്തിനും
Deleteനല്ല തീക്ഷ്ണമായ വരികള്‍ . ഇഷ്ടമായി ശലീര്‍ . ഒരുപാട് മുന്നേറുന്നു എഴുത്തില്‍ .സന്തോഷം കേട്ടോ
ReplyDeleteഒരുപാട് സന്തോഷം ഇത്താ.. ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും...
Deleteഇത് വായിച്ചപ്പോള്‍ ........എന്തോ ഒത്തിരി ഇഷ്ട്ടപ്പെടാനുണ്ട് വരികളില്‍ ...ഒത്തിരി ചിന്തിക്കാനുണ്ട് വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ... നല്ല എഴുത്ത് അതി മനോഹരം എന്നാലും മനസിന്റെ ഏതോ ഒരു കോണില്‍... ഒരു നൊമ്പരം ..വാസു മാഷിന്റെ ശിഷ്യനിലൂടെ ഇത് വായിചെടുത്ത്തപ്പോള്‍ ... അഭിനന്ദനങ്ങള്‍...
ReplyDeleteഒത്തിരി സന്തോഷം ഇത്താ.. വിശദമായ വായനക്ക് ..
Deleteവാസു മാഷിന്റെ ശിഷ്യനല്ലാട്ടോ.. ശിഷ്യയിലൂടെയാണീ വരികള്‍...
നല്ല രചന. ചിന്തയുടെ ആഴക്കാഴ്ച...നല്ല രചനകള്‍ ഇനിയും എഴുതുക...ആശംസകള്‍.
ReplyDeleteഒത്തിരി സന്തോഷം ഇക്ക ... നിങ്ങളുടെയൊക്കെ ഈ പിന്തുണയും പ്രോത്സാഹനവും എന്നും ഉണ്ടാവുമെങ്കില്‍ ഇനിയും എഴുതുവാന്‍ സാധിക്കുമെന്ന് തന്നെ ഞാനും വിശ്വസിക്കുന്നു ...
Deleteകാണുന്നതെല്ലാം അറിയുന്നതെല്ലാം ചോദ്യചിഹ്നങ്ങള്‍ മാത്രമാകുന്ന കാലത്ത് , ഒപ്പം നില്‍ക്കുന്ന കവിത.. വളരെ നന്നായി.. ആശംസകള്‍..,..
ReplyDeleteഒത്തിരി സന്തോഷം മാഷെ... ഈ വായനക്കും അഭിപ്രായത്തിനും.. മനം നിറഞ്ഞ നന്ദി
Deleteഅര്‍ത്ഥവാത്തായ കവിത ഇന്നിന്‍റെ നേര്‍ക്കു പിടിച്ച കണ്ണാടിയായി.മാത്രവുമല്ല കവിതയുടെ ഭാവനാസമ്പന്നനായ ഭാഷയും മനോഹരം.അഭിനന്ദനങ്ങള്‍ ഷലീര്‍ ...
ReplyDeleteഒരു പാട് സന്തോഷം മാഷെ.. ഇതാണെന്റെ സംതൃപ്തി മാഷിനെ പോലുള്ള പ്രതിഭാ സമ്പന്നരില്‍ നിന്നും കേള്‍ക്കുന്ന ഇത്തരം വാക്കുകളാണ് ഇനിയും എഴുതുവാനുള്ള ഊര്‍ജ്ജവും
Deleteഒരുഒപാട് ചോദ്യ ചിഹ്നങ്ങള്‍... കുഞ്ഞു മനസ്സുകള്‍ക്ക് എന്നും എല്ലാത്തിനും സംശയമാണല്ലോ.. വളരെ ഇഷ്ട്ടമായി ഈ കവിത... അഭിനന്ദനങ്ങള്‍..
ReplyDelete
Deleteസംശയങ്ങളാണല്ലോ ഉത്തരം തിരയുവാന്‍ പ്രേരിപ്പിക്കുന്നത് ... :)
ഒത്തിരി സന്തോഷം പ്രിയ ഇ കെ ജീ ... ഈ വാക്കുകളില്‍ എന്റെ സന്തോഷവും..
അഭിമാനം തോന്നുന്നു ഷലീർ..ഒരുപാട് സ്നേഹവും..നന്ദി ട്ടൊ..!
ReplyDeleteഈ നിറഞ്ഞ സ്നേഹത്തിനെ വെറും നന്ദി കൊണ്ട് മറയ്ക്കുന്നില്ല ടീച്ചര്‍ ..
Deleteസ്നേഹം മാത്രം തിരികെ തന്നു കൊണ്ടെന്റെ സന്തോഷവും അറിയിക്കട്ടെ
കത്തുന്ന കവിത!! നന്നായി കുട്ടീ..
ReplyDeleteസന്തോഷം ഇത്താ.. ഇനിയും വരിക ഇടക്കിത് വഴി ...
Deleteവളരെ ഉയരത്തിൽ നിൽക്കുന്നൊരു കവിത ഷലീർ.....
ReplyDeleteഒത്തിരി സന്തോഷം ഇക്കാ...
Deleteഈ നല്ല വാക്കുകല്‍ക്കെന്റെ മനം നിറഞ്ഞ നന്ദി.. ഇന്നും എന്നും... :)
പുതു കാലത്തിന്റെ കാമന
ReplyDeleteകറുത്ത കാലത്തിന്റെ വിനയായി
മഥിക്കുന്ന തീഷ്ണ ചിന്തകള്‍
ചിതറുന്നു ശലീര്‍ അലി..
സന്തോഷം മാഷെ ഈ വാക്കുകള്‍ക്കു നിറഞ്ഞ നന്ദി...... ഇതെനിക്ക് അഭിമാനം...
Deleteഅന്നും ഇന്നുമൊക്കെ ചുറ്റും കാണുന്നതില്‍ നിന്നൊരു ചീന്ത്...
ReplyDeleteഒത്തിരി സന്തോഷം .. നന്ദി..
Deleteഅന്നും ഇന്നും എന്നും മറയില്ലാതൊരു മറയത്തെ കാഴ്ച,....
അര്‍ത്ഥവത്തായ കവിത
ReplyDeleteസന്തോഷം സലിം ഭായ്.... ഇനിയും വരിക... ഇത് വഴി...
Deleteഞാന്‍ ആകെ വായിക്കുന്ന കവിതകള്‍. ,. താരതമ്യപ്പെടുത്താന്‍ എനിക്ക് മറ്റൊന്നില്ല. എന്നാല്‍ , ഈ കവിത എനിക്കേറെ ഇഷ്ടപ്പെട്ടു. അതിവിടെ രേഖപ്പെടുത്തുന്നു. പ്രിയ കവിക്ക് ആശംസകള്‍.,.
ReplyDeleteഒത്തിരി സന്തോഷം സുഹൃത്തേ...
Deleteഒരു വല്ലാത്ത സ്പാർക്കുണ്ടല്ലോ?
ReplyDeleteനന്ദി ആരിഫ് ജീ ... :)
Deleteപ്രീയപ്പെട്ട ശലീര്‍ . കനല്‍ കൂടിലെ ഈ കവിത വളരെ മികച്ചു നില്‍ക്കുന്നു . ആശംസകള്‍ .
ReplyDelete"ഈച്ചയാര്‍ത്തു .......... ചിരിക്കുന്നുണ്ട് എന്ന്"
ഈ വരികള്‍ മനോഹരവും ആശയത്തുടിപ്പുള്ളതും ആണ്
ഒരു പാട് സന്തോഷം മാഷെ...
Deleteഊര്‍ജ്ജം പകരുന്ന ഈ നല്ല വാക്കുകള്‍ക്കു
good work shaleer
ReplyDeleteസന്തോഷം അരുണ്‍ മാഷെ....
Deleteകവിതകളുടെ നിലവാരം ഒരുപാട് ഉയരുന്നുണ്ട് ഷലീര്‍., വരികളുടെ തീവ്രതയും ആശയങ്ങളുടെ ആഴവും. ആശംസകള്‍
ReplyDeleteഒത്തിരി സന്തോഷം ഇലഞ്ഞിപ്പൂക്കള്‍ .. :)
Deleteഈ നല്ല വാക്കുകല്‍ക്കെന്റെ മനം നിറഞ്ഞ നന്ദി...
വളരെ നല്ല കവിത...ഒരുപാട് ചിന്തിപ്പിചു...
ReplyDeleteസന്തോഷം മാഷെ... ഇനിയും വരിക ഇടക്കിത് വഴി...
DeleteShaleer, Thank you for inviting me to read a superb poem. I immensely enjoyed the essence and the rustic touch of the imagery.
ReplyDeleteFelicitations!
ഒത്തിരി സന്തോഷം... മാഷെ .. ഈ ഹൃദയം നിറക്കുന്ന നല്ല വാക്കുകള്‍ എന്നും ഒരു ഊര്‍ജ്ജമായി എന്നില്‍ പടരും...
Deleteഷാ ലി യുടെ കവിതകള്‍ ഇടക്കൊക്കെ ശ്രദ്ധയില്‍ പെടാറുണ്ട്. എല്ലാം നല്ലവ. പലപ്പോഴും കമന്റാന്‍ പറ്റാറില്ല. അഭിനന്ദനങ്ങള്‍. ...
ReplyDeleteതുടരുക........................
ഒത്തിരി സന്തോഷം മാഷെ.. അഭിപ്രായങ്ങള്‍ എന്തായാലും തുറന്നു പറയുക...
Deleteഇനിയും വരിക ഇടക്കിത് വഴി...
നന്നായ് എഴുതി
ReplyDeleteആശംസകള്‍
ഒത്തിരി സന്തോഷം മാഷെ .. ഇനിയും വരിക ഇത് വഴി... സസ്നേഹം...
Deleteകാലികം തുളുമ്പും കവിതയിൽ കാര്യം വ്യക്തം ശക്തം നഗ്ന സത്യം.....
ReplyDeleteപ്രിയാ
ആശംസകൾ
ഒരു പാട് സന്തോഷം ഡിയര്‍............
Deleteകാവ്യം തുളുമ്പും ഈ കമന്റിനും .. നൂറു നന്ദി... :)
നല്ല മനോഹരമായ കവിത.
ReplyDeleteകാലിക പ്രസക്തമായ വിഷയം.
സന്തോഷം സുഹൃത്തേ... നല്ല വാക്കുകല്‍ക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി.. ഇനിയും വരിക ഇത് വഴി ... സസ്നേഹം..
Deleteസന്തോഷം പ്രിയ ജോ ....
ReplyDeleteഈ നിറഞ്ഞ സ്നേഹത്തിനും.. തുറന്ന മനസ്സിനും അതിരുകളില്ലാത്ത നന്ദി ..
നേര്‍കാഴ്ചകളോട് തുറന്നടിച്ചു പൊരുതാനുള്ള ഈ ചങ്കൂറ്റം "ശിഖണ്ടികള്‍ക്കും ഷണ്ഡന്‍മാര്‍ക്കും" ഒരു പാഠമാവട്ടെ എന്നാശംസിക്കുന്നു പ്രിയാ!തീര്‍ച്ചയായും ഷണ്ഡന്‍റെ മകള്‍ സംസാരിക്കുന്നത് സാമൂഹ്യ നന്മ ലക്ഷ്യം വെച്ച് തന്നെയാണ് .ഭാവുകങ്ങള് !
ReplyDeleteഒത്തിരി സന്തോഷം സുഹൃത്തേ ...
Deleteഷന്ധന്റെ മകളെ ഇഷ്ടമായെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം....
ഈ സ്നേഹാശംസകളെ നെഞ്ചോടു ചേര്‍ക്കുന്നു ....
കൊള്ളാം ..! കാലികം ..! പ്രാധാന്യം...!
ReplyDeleteകൊള്ളാം !!! ?പ്രാധാന്യം !!
Deleteസന്തോഷം അംജദ് ഭായ് ....
ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ഈ കവിതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട് . വായനക്കാരനെ നിശബ്ദ്നാക്കുന്ന വരികള്‍ ... പുച്ചിച്ചു എന്നത് മാറ്റി പുച്ഛ ി ച്ചു എന്നാക്കുക
ReplyDeleteആശംസകളോടെ ...
ഒത്തിരി സന്തോഷം പ്രിയ പ്രവീണ്‍...
Deleteവരികളെ ഉള്‍ക്കൊണ്ടു അഭിപ്രായം അറിയിച്ചതില്‍ നിറഞ്ഞ നന്ദി....
പുചിച്ചു എന്നത് ടിപ്പു ചെയ്യാന്‍ ശ്രമിച്ചു പരാചയപ്പെട്ടതാണ് .. ഒന്ന് കൂടെ ശ്രമിക്കാം
പതിവ് പോലെ പൊള്ളുന്ന ചിന്തകള്‍ ശലീ....
ReplyDeleteസന്തോഷം പ്രിയ മൂസക്കാ ... നല്ല വാക്കുകള്‍ക്കു മനം നിറഞ്ഞ നന്ദി യോടെ സസ്നേഹം...
ReplyDeleteചോദ്യചിഹ്നം പോലെ ഒരു കവിത..നന്നായിട്ടുണ്ട്.
ReplyDeleteസന്തോഷം അമ്മൂട്ടി... ചില സത്യങ്ങള്‍ ചോദ്യ ചിഹ്നങ്ങളാണ് .. ഇനിയും വരിക ഇത് വഴി...
Deleteഹൃദ്യമായ ഭാഷയില്‍ ഹൃദയത്തില്‍ തട്ടുന്ന എഴുത്ത്.ആദ്യവരികളില്‍ത്തന്നെ ഏറെ പുതുമയുണ്ട്.ആശംസകളോടെ
ReplyDeleteഒരുപാട് സന്തോഷം ഇക്കാ.... നല്ല വാക്കുകള്‍ക്കു ആയിരന്‍ നന്ദിയോടെ സസ്നേഹം...
Deleteഇനിയും വരൂട്ടോ ഇടക്കിത് വഴി
അന്തരാത്മാവിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കെല്‍പ്പുള്ള വരികള്‍ ,ഷലീര്‍ ആശംസകള്‍ !
ReplyDeleteഒത്തിരി സന്തോഷം ചേച്ചീ.... ആത്മാവ് തൊട്ട വാക്കുകള്‍ക്കു നിറഞ്ഞ നന്ദി...
Deleteഇത്തവണ വായിക്കാൻ വൈകിപ്പോയി ഷലീർ.....
ReplyDeleteഈ നല്ല കവിതയും, അതിനുള്ള വിലയിരുത്തലുകളും വായിച്ചു. പലരും അടയാളപ്പെടുത്തിയ വായനകൾക്കപ്പുറം എനിക്കൊന്നും പറയാനില്ല. പലതും ചിന്തിക്കാൻ അവസരം തരുന്ന കാവ്യഗുണങ്ങളൊത്ത നല്ല കവിത.
എത്ര വൈകിയാലും .. മാഷിന്റെ ഒരു കയ്യൊപ്പ് ഇല്ലാതെ എന്റെ ഒരു പോസ്റ്റും കഴിഞ്ഞു പോയിട്ടില്ല ... ഇത് വരെ .. അതാണെന്റെ സന്തോഷം സംതൃപ്തി.... :)
Deleteനല്ലൊരു ചിന്ത അതിലും തീക്ഷ്ണമായ വരികള്‍, ലോറികളില്‍ തല പുറത്തിട്ടു കൊണ്ടുപോകുന്നവയുടെ ചിത്രം മനസ്സില്‍ തെളിയുന്നു.
ReplyDeleteപ്രതീകങ്ങള്‍.... മനുഷ്യന്റെ കള്ളങ്ങളുടെ ക്രൂരതയുടെ പ്രതീകങ്ങള്‍ ആ ചിത്രമാണ് അത് ...
Deleteകവിത നന്നായി. അച്ഛന്‍ മണ്ടന്‍, പാവം!
ReplyDeleteഹ ഹ ഓളങ്ങള്‍... ശരിയാണ് .. ചിലയിടങ്ങളില്‍ നാണയങ്ങള്‍ മലക്കം മറിയുന്നു .. മറുവശം കാണിക്കുന്നു .. അവിടെ അമ്മ പാവം .. :)
Deleteആശംസകള്‍..
ReplyDeleteസന്തോഷം ശ്രീജിത്ത് ഭായ്
Deleteസത്യം പലപ്പോഴും ഇങ്ങനെ വികൃതവും വിചിത്രവുമൊക്കെയാണെങ്കിലും എനിയ്ക്കിപ്പോഴും ഇഷ്ടം കഥകളിലൊക്കെ പറയുന്ന ആ സന്തുഷ്ടകുടുംബമാണ്; മാതൃകാകുടുംബം
ReplyDeleteഎന്നും ആ കഥാ ചിത്രങ്ങള്‍ പുലര്‍ന്നിരുന്നുവെങ്കില്‍... അല്ലെ അജിത്തെട്ടാ... :)
Deleteഒത്തിരി സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും....
ഒരു ചെറുകഥയുടെ ഇതിവൃത്തത്തെ ഒരു ചെറുകവിതയില്‍ തളച്ചിടാനുള്ള കഴിവ് അപാരം.
ReplyDeleteഒരുപാട് സന്തോഷം തുമ്പീ .. ഈ ഊര്‍ജ്ജം പകരുന്ന വാക്കുകള്‍ക്ക്....
Deleteസത്യത്തില്‍ എന്നെ ഞെട്ടിച്ചു കേട്ടോ. എത്ര ഭംഗിയായി എഴുതിയിരിക്കുന്നു. ഞാന്‍ ഇവിടെ എത്തിപ്പെടാന്‍ വൈകിപ്പോയല്ലോ . ആശംസകള്‍ @ PRAVAAHINY
ReplyDeleteപ്രീത ചേച്ചീ.... :) ഒത്തിരി സന്തോഷം ട്ടോ... ഈ മനസ്സ് നിരക്കുന്ന നല്ല വാക്കുകള്‍ക്ക് ഒരായിരം നന്ദി .. ഇനി ഇടയ്ക്കിടെ വരുമല്ലോ അല്ലെ... :)
Deleteചവര്‍പ്പുള്ള സത്യങ്ങള്‍ .....വിളിച്ചുകാട്ടുന്നു നിന്നിലെ മധുരിക്കുന്ന കാവ്യഭാവങ്ങള്‍ ..ആശംസകള്‍ ...
ReplyDeleteസന്തോഷം രസ്ലാതാ .... ഈ നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി... :)
Deleteനന്നായിരിക്കുന്നു ശലീര്‍ - ഗൌരവമുള്ള വായന.
ReplyDeleteസന്തോഷം ഇക്ക...
Deleteഈ നല്ല വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി...
ശലീരിന്റെ മികച്ച കവിതകളുടെ മുന്‍ നിരയിലേക്ക് ഇത് കൂടി ..
ReplyDeleteഅര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ .... വളരെ നല്ല കവിത
വേണുവേട്ടാ... നല്ല വായനക്ക് ഒരിക്കല്‍ കൂടി നന്ദി... :)
ReplyDeleteവാക്കുകൾക്കിടയിലൂടെ വായിക്കപ്പെടേണ്ട കവിത. നന്നായിരിക്കുന്നു.
ReplyDeleteസന്തോഷം മാഷെ... നല്ല വായനക്ക് മനം നിറഞ്ഞ നന്ദി... ഇനിയും വരിക ഇടക്കിത് വഴി..
Deleteനല്ല വരികള്‍ ,,ആശയം മനസ്സിലാക്കി വായിച്ചപ്പോള്‍ ഒന്ന് കൂടി ഹൃദ്യം :
ReplyDeleteസന്തോഷം ഫൈസല്‍ ഇക്ക ... നല്ല വാക്കുകള്‍ക്കു അകം നിറഞ്ഞ നന്ദി...
Deleteനല്ല വരികൾക്കും,നല്ല ചിന്തക്കും എന്റെ നല്ല നമസ്കാരം....എല്ലാ ആശംസകളും...
ReplyDeleteഒത്തിരി സന്തോഷം മാഷെ... ഇത് വഴി വന്നതിനും .. ഈ വായനക്കും അഭിപ്രായത്തിനും... നദി നമസ്കാരം..
Deleteഇതുവരെ ഒതുക്കി വെച്ചിരുന്ന ചില ചട്ടക്കൂടുകള്‍ ഭേദിച്ചുകൊണ്ടുള്ള എഴുത്ത്.
ReplyDeleteവ്യത്യസ്തം. തീവ്രം. ചിന്തനീയം.
സന്തോഷം പ്രിയ സുഹൃത്തേ... നല്ല വായനക്കും മനം തുറന്ന അഭിപ്രായത്തിനും നന്ദി...
Deleteപല കവിതകളും എനിക്ക് മനസ്സിലാകാറില്ല. എന്നാല്‍ ഇവിടെ ഞാന്‍ കവിതയുടെ പൂര്‍ണാര്‍ത്ഥം ഗ്രഹിച്ചു മടങ്ങുന്നു. ഞെട്ടലോടെ.
ReplyDeleteഅപ്പോഴും ഒരു സംശയം ബാക്കി. മകളുടെ മുമ്പില്‍ ചോദ്യ ചിഹ്നമായി വളഞ്ഞു നില്‍ക്കുന്ന അച്ഛന്‍ ഷന്ധനോ ശിഖണ്ടിയോ... കവിത ഒത്തിരി ഇഷ്ടമായി, വളരെ നന്നായിരിക്കുന്നു ശലീര്‍...,
നുണകള്‍ കൊണ്ട് കുട്ടികളുടെ സംശയങ്ങള്‍ മറയ്ക്കുമ്പോള്‍ ഒടുവില്‍ ഒരിക്കലും നിവരാത്തൊരു വലിയ ചോദ്യ ചിഹ്നവും പേറി അവര്‍ നടക്കും...
Deleteഅച്ഛന്‍ ശിഖണ്ടിയോ .. അമ്മ പറഞ്ഞത് നുണയോ ..? എന്നത് അവളുടെ മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യം തന്നെയാണ്...
വരികൾ ഇന്നിന്റെ നേർക്ക് പിടിച്ച കണ്ണാടി..
ReplyDeleteഒത്തിരി സന്തോഷം ഇക്കാ .. നല്ല വാക്കുകള്‍ക്കു മനം നിറഞ്ഞ നന്ദി...
Deleteഇനിയും വരിക ഇടക്കിത് വഴി...
കവിത വായിച്ചു ഇഷ്ടമായി .....ആശംസകള്‍......
ReplyDeleteഈ ആദ്യം, കവിയെ പഠിക്കുവാന്‍ ഈ അഭിപ്രായങ്ങള്‍ ആവോളം
ഒരു പാട് സന്തോഷം മാഷെ... ഇത് വഴി ഇനിയും വരിക.. മനം നിറഞ്ഞ നന്ദി ഈ നല്ല വാക്കുകള്‍ക്ക്...
Deleteഷലീർ പറഞ്ഞുമില്ല,ഞാനതൊട്ടറിഞ്ഞുമില്ല.
ReplyDeleteഇത്രയ്ക്കും തീവ്രവായന നൽകുന്ന ഒരു കവിത.
ഞാൻ യാദൃച്ഛികമായി വന്നതാണ്,
നല്ലൊരു കവിത വായിക്കാനായി.
ആശംസകൾ.
ക്ഷമിക്കണം മനെശേട്ടാ ...
Deleteഞാനീ പോസ്റ്റ് പബ്ലിഷ് ചെയ്യുന്ന സമയത്ത് മനെശേട്ടന്‍ സജീവമായിരുന്നില്ല .. പിന്നെ ഞാന്‍ ലിങ്ക് അയക്കാന്‍ മറക്കേം ചെയ്തു..
ഒത്തിരി സന്തോഷം ട്ടോ വൈകിയെങ്കിലും ഈ വരവിനും വായനക്കും പതിവ് പോലെ മനം നിറക്കുന്ന വാക്കുകള്‍ക്കും....
ശക്തമായ വരികള്‍. ആശയസമ്പുഷ്ടമായ കവിത. അഭിനന്ദനങ്ങള്‍...
ReplyDeleteനല്ല കവിത നല്ല ആശയം ...
ReplyDeleteമുന്‍പ് വായിച്ചതാണ് ശലീര്‍
ReplyDeleteവളരെ ആഴമുള്ള ആശയമാണ്
മികച്ച കവിത
നല്ല ആശയം (നല്ലതെന്നോ ശക്തമെന്നോ) അവതരിപ്പിച്ച രീതിയും നന്ന്.... ഇനിയും ഉയരട്ടെ.. ആശംസകള്‍ അനിയ
ReplyDelete