തീ
"തീ ..തീ .. "
ഉള്ളിലെരിയുന്നുണ്ട് പുകയായ് പടരുന്നുണ്ട്
തപിച്ചു പതച്ച കരളിലാരോ
എരിയുന്ന കനല് കൊണ്ട് കുത്തിയ മുതല്‍
ആളി തുടങ്ങിയതാണ്
ഒന്നണയ്കൂ...ഒരു തുള്ളി സ്നേഹം മതി..
ഒരു സാന്ത്വനത്തിന് സ്പര്‍ശം മതി..
എല്ലാമൊടുങ്ങി കരിക്കട്ടയാവും മുന്‍പൊരു
നേര്‍ത്ത നോക്കിന് നീര്ക്കുടമെങ്കിലും കമിഴ്ത്തൂ
ഉരുക്കിയൊഴിച്ചു മിനുക്കിയോരുക്കിയ ഉരുക്കല്ലിത്
എന്തിനൊക്കെയോ കൊതിച്ച്
തുടിച്ചു തുടിച്ചു
തളര്‍ന്നു പോയൊരു പാവം ഹൃദയമാണ്...!
-------------------Shaleer Ali--- ---------------
ആളി തുടങ്ങിയതാണ്
ഒന്നണയ്കൂ...ഒരു തുള്ളി സ്നേഹം മതി..
ഒരു സാന്ത്വനത്തിന് സ്പര്‍ശം മതി..എല്ലാമൊടുങ്ങി കരിക്കട്ടയാവും മുന്‍പൊരു
നേര്‍ത്ത നോക്കിന് നീര്ക്കുടമെങ്കിലും കമിഴ്ത്തൂ
ഉരുക്കിയൊഴിച്ചു മിനുക്കിയോരുക്കിയ ഉരുക്കല്ലിത്
എന്തിനൊക്കെയോ കൊതിച്ച്
തുടിച്ചു തുടിച്ചു
തളര്‍ന്നു പോയൊരു പാവം ഹൃദയമാണ്...!
-------------------Shaleer Ali---

ഹൃദയത്തില്‍ സ്നേഹത്തിന്റെ പീലിസ്പര്ശനം ഉണ്ടെന് ഉണ്ടാവും ആ തീയണയും ആശംസകള്‍.
ReplyDeleteആഗ്രഹങ്ങളില്‍ വെന്തുരുകിയ ഹൃദയം
ReplyDeleteഎന്റെ ഹൃദയം സ്നേഹത്തിനായി കെഴുന്നു,
ReplyDeleteവിലപിക്കുന്നു.
ആശംസകൾ.
സ്നേഹം കൊതിച്ച് ഒരു ഹൃദയം
ReplyDeleteവെന്തുരുകുന്നത് വിങ്ങിയവയാണ് കത്തി തീരട്ടെ............. മുശിഞ്ഞവയ്ക്ക് അങ്ങനെയല്ലാതെ ശമനമില്ല...............
ReplyDeleteആശംസകൾ
"ഹൃദയാ"ശംസകള്‍
ReplyDeleteസ്നേഹത്തിനു 'തീ വില'....അണക്കാന്‍ സ്നേഹത്തിന്റെ 'അണച്ചുപിടി'ക്കല്‍ തന്നെ.ആശംസകള്‍!! സഹൃദയം!
ReplyDeleteആ ഹൃദയം അണക്കാൻ ഒരു മഴ മതിയെങ്കിൽ ഒരു സ്നേഹ മഴയായ് പെയ്തൊഴിയാമായിരുന്നു, :)
ReplyDeleteനല്ല വരികൾ കുട്ട്യേ..ഇഷ്ടായി ട്ടൊ..!
ആരവിടെ ഫയര്‍ ഫോര്സിനെ വിളിക്കൂ ....
ReplyDeleteനല്ല വരികള്‍ ശലീര്‍ ... ഇഷ്ടായി
നിന്റെ ആ കനല്‍ക്കട്ടകള്‍
ReplyDeleteഒരു കുമ്പിള് ചാരമാകാന്‍
നുരഞ്ഞു പൊന്തിയ
എന്റെ ഒരു തുള്ളി
കണ്ണുനീര്
മതിയാവില്ലേ...
അത് പണയ പണ്ടമെല്ലെങ്കില് !!
വരികൾക്ക് നല്ല ലാളിത്യം. അനായാസം ആസ്വദിക്കാനാവുന്നു....
ReplyDeleteലാളിത്യം സൂക്ഷിക്കുമ്പോഴും വരികളുടെ മൂർച്ച ഒട്ടും കുറയുന്നില്ല.....
nalloru kavitha..shly aashamsakal kettaa
ReplyDeleteഒരിറ്റ് സ്നേഹമല്ല ഒരു കുന്നോളം സ്നേഹം തരാം കനലെരിയട്ടെ !!
ReplyDeleteനല്ല വരികൾ ശലീർ...
ReplyDeletePaavam hrudhayamaanu !!!
ReplyDeleteതളര്‍ന്നു പോയ പാവം ഹൃദയത്തിനു സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശം പെട്ടെന്ന് കിട്ടാന്‍ ഇടവരട്ടെ . . .
ReplyDeleteനന്നായിരിക്കുന്നു ശലി നല്ല വരികള്‍ . . .
ഒരു കവിത കൊണ്ടും അളക്കാം സ്നേഹമെന്നിപ്പോ മനസ്സിലായി ...
ReplyDeleteകനല് കൂട്ടിലിപ്പോ തീയില്ല ... സ്നേഹം കൊണ്ടത് അണച്ച് കഴിഞ്ഞു . എന്റെ പ്രിയപ്പെട്ടവര്‍
ഇനിയിത്തിരി കനലു മാത്രം....
നന്ദി പ്രിയ സ്നേഹിതരെ......
തളര്‍ന്ന് പോയ ഹൃദയങ്ങള്‍ക്ക് സാന്ത്വനം നല്കുന്ന വരികള്‍
ReplyDeletenandi suhruthe..
Deleteനെഞ്ചിൽ ഉണ്ടാവുന്ന നെരിപ്പോടുകൾ അണക്കാൻ മനസ്സാഗ്രഹിക്കുന്നവ തന്നെ വേണം. പ്രണയത്തിന്റെ ഊഷ്മളതയാണെങ്കിൽ പ്രണയിനിയുടെ സാമീപ്യം തന്നെ വലുത്. അതിനേ ആ ജ്വാലയെ അണക്കാൻ കഴിയൂ....
ReplyDeletethaank uu mohi bhay
ReplyDeleteതീക്കൊള്ളി കൊണ്ട് കുത്തുവനായ് ഇനി ആ 'എന്തിനോക്കെയോ കൊതിച്ചു തുടിച്ചു തുടിച്ചു തളര്‍ന്നു പോയൊരു പാവം ഹൃദയം എന്തിനാ തുറന്നു വെക്കുന്നത്... കവിത കൊള്ളാം ... കരളുറപ്പുള്ള കവീ...
ReplyDeleteഅതൊക്കെ എന്നെ അണഞ്ഞു കഴിഞ്ഞു ... :)
ReplyDeleteകണ്ടില്ലേ മുകളില്‍ ഞാന്‍ പറഞ്ഞത്
ഒരു കവിത കൊണ്ടും അളക്കാം സ്നേഹമെന്ന് ഇപ്പൊ മനസ്സിലായി
കനല് കൂട്ടിലിപ്പോ തീയില്ല .. സ്നേഹം കൊണ്ടത് അണച്ച് കഴിഞ്ഞു എന്റെ പ്രിയപ്പെട്ടവര്‍ ...
ലാളിത്യമുള്ള വാക്കുകള്‍ കൊണ്ടും തീ എരിയിക്കാം.....
ReplyDeleteനന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
പ്രേമ നൈരാശ്യം വീണ്ടും ആളിക്കത്തുകയാണല്ലോ കര്‍ത്താവേ.....??
ReplyDelete(എനിക്ക് കൂടുതലിഷ്ടം ഷലീര്‍ പ്രാസം ചേര്‍ത്തിണക്കിയ വരികളാണ്.)
നിന്റെ ബ്ലോഗില്‍ വീഴുന്ന എന്റെ ആദ്യത്തെ കമെന്റ് ആണിത് സ്നേഹിതാ!, "സമര്‍പ്പണം " എന്ന കവിതയായിരുന്നു എന്നെ നിന്നില്‍ എത്തിച്ചത്.തുടര്‍ന്ന് നിന്നിലെ ഊടുവഴികളിലൂടെ നടന്നു ഞാന്‍ ഒരു പുതിയ സത്രം കണ്ടെത്തുകയായിരുന്നു.ആട്ടിയോടിക്കാനാവാത്ത വിധം ഈ വഴിപോക്കന് ആ സത്രത്തില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്നു.ഈ മൂര്‍ച്ചയേറിയ വാക്കുകള്‍ തൊട്ടറിഞ്ഞു ഞാന്‍ എന്റെ വാക്കുകളും മൂര്ച്ചകൂട്ടട്ടെ !ശാലീ എന്റെ എല്ലാ ആശംസകളും പ്രാര്‍ഥനകളും നേരുന്നു പ്രിയാ!
ReplyDelete