ചങ്ങലപ്പൂട്ട്
അയാളുടെ തൊണ്ടയിലൂടെ തിങ്ങി ഞെരുങ്ങി വരുന്ന ഓരോ ശ്വാസവുംഅവള് എണ്ണി കുറയ്ക്കുകയായിരുന്നു.. തന്റെ സിന്ദൂരരേഖ അനുനിമിഷം മങ്ങി വെളുക്കുകയാണ് . താലി ചരടിന്റെ കുരുക്ക് തളര്ന്നഴിയാന് തുടങ്ങുകയാണ്..
ഞരക്കങ്ങള്‍ക്കിടയിലും അയാളെന്തോ പറയാന്‍ ഭാവിക്കുന്നുണ്ടായിരുന്നു.. വാ തുറക്കുന്നുണ്ട്, നാക്കിളക്കുന്നുണ്ട്. ഒരക്ഷരം പോലും വ്യക്തമല്ലെങ്കിലും അത് മതിയായിരുന്നു അവള്‍ക്ക്.. ആ കണ്ണിലെ ഒരു നോട്ടം.. നാക്കിലെ ഒരു ചലനം.. അതിലാ മനസ്സ് വായിക്കാന്‍ അവള് എന്നെ പഠിച്ചതാണ്.. എന്നിട്ടും പിഴച്ചു, എവിടെയൊക്കെയോ..!
"മോനെ മനൂ.. അച്ഛന് കുടിക്കാന്‍ വെള്ളം ചോദിക്കുന്നെടാ.. വേഗം കൊണ്ടുവാ.."
ഭ്രാന്തിച്ചിറ്റയുടെ കാല് ചങ്ങലയില്‍ മുറുക്കിപ്പിടിച്ചു വിറക്കുകയായിരുന്ന അവന് ഒന്നും മിണ്ടാതെ അച്ഛന്റെ ഉയര്‍ന്നു താഴുന്ന മാറിലേക്കും അമ്മയുടെ ചുവന്നു കലങ്ങിയ കണ്ണുകളിലേക്കും മാറി മാറി നോക്കി അകത്തേയ്ക്കോടി..
അവളുടെ ഇടം കൈ അപ്പോള്‍ അയാളുടെ കവിളിണ തലോടി മുടിയിഴകളിലൂടെ തഴുകിയിറങ്ങുകയായിരുന്നു
"ന്നാലും... എങ്ങിനെ തോന്നിയെന്റെ ഏട്ടനിങ്ങനെ ചെയ്യാന്‍ ..?
ഇത്രയും കാലായിട്ട് ഞങ്ങളൊക്കെ സ്നേഹിചിട്ടല്ലേ ഉള്ളൂ ഏട്ടാ നിങ്ങളെ.. ആരാധിക്ക്യല്ലായിരുന്നോ ഞാനെന്റെ പോന്നു മോന്റെയച്ചനെ... ഊം.. അല്ലായിരുന്നോ...? പറ.."
മനു കൊണ്ട് കൊടുത്ത തണുത്ത വെള്ളം തുള്ളി തുള്ളിയായി ആ പതക്കുന്ന തൊണ്ടയിലൂടെ ഇറങ്ങിപ്പോവുമ്പോള്‍ അവളുടെ ആ പതുങ്ങിയ സ്വരം കനല്‍ക്കട്ടയായി അയാളുടെ കാതുകള്‍ പോള്ളിക്കുകയായിരുന്നു..
"അച്ഛാന്ന് വിളിച്ചു കൊതി തീര്‍ന്നിട്ടുണ്ടാവുമോ ഏട്ടാ നമ്മുടെ മനൂന്...?"
അയാളുടെ തുറിച്ചു ചുവന്ന കണ്ണുകള്‍ വീണ്ടും ചിറ്റയുടെ ചങ്ങലയില്‍ മുറുകെ പിടിച്ചു മൂലയിലോതുങ്ങിയ മനുവിലെയ്ക്ക് തിരിഞ്ഞു തുളുമ്പിയപ്പോള്‍ അവന് അച്ചനിലുടക്കിയ നോട്ടം കുടഞ്ഞെറിഞ്ഞു മുടിയഴിച്ചിട്ടു മുഖം മൂടിയ ചിറ്റയിലേയ്ക്കു തല വെട്ടിച്ചു..!
"ദാ... ആ ചങ്ങലെമ്മല് കെടന്നിട്ട് പെടയിണ ന്റെ അനിയത്തി.., ഒരിത്തിരി ബോധം വന്നാ "മനൂന്റച്ചന് ന്റേം അച്ഛനാണ് "ന്നല്ലേ ഓള് പറയാറ്... അതും പറഞ്ഞല്ലേ ന്റെ ഏട്ടാ ഓളൊരു നൂറു വട്ടം ഇങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞതും ചിരിച്ചതും.. അത്രയ്ക്ക് ജീവനല്ലായിരുന്നോ നമ്മടെ പാറൂന് നിങ്ങളെ , "എന്നിട്ടും എന്തിനാ എന്റെ ഏട്ടാ... നിങ്ങളോളെ..."
അതൊരലര്‍ച്ചയായിരുന്നു. ആ അലര്‍ച്ചയ്ക്കൊപ്പം പാതി വെള്ളവും ഗ്ലാസ്സും ഭിത്തിയില്‍ തട്ടി നൂറു കഷണങ്ങളായി ചിതറി, അയാളുടെ മുടിയിഴകളെ വലിച്ചു ഞെരിക്കുന്ന ഇടം കയ്ക്കൊപ്പം മാറോടു ചേര്‍ത്ത വലം കൈ ഗതി വേഗത്തില്‍ ഇടം വലം ചലിക്കവേ അയാളൊന്നു കൂടെ ഞരങ്ങി,കറിക്കത്തിയുടെ കറുത്ത പിടിയില്‍ നിന്നവളുടെ കൈ അഴയുമ്പോഴേക്കും
അയാളുടെ അവസാന ശ്വാസവും നിലച്ചു കഴിഞ്ഞിരുന്നു.
"ഹ്...ആ....ആ....ആ.... വരിഞ്ഞു കെട്ടി കടിച്ചു കീറി കളഞ്ഞില്ലേ പാവത്തിനെ.."!
കൂടടങ്ങി തുടങ്ങിയിരുന്ന കിളികള്‍ വരെ വിറച്ച അവളുടെ അലര്‍ച്ചയില്‍ നാട് ഓടിയടുക്കുമ്പോള്‍ ഭ്രാന്തിച്ചിറ്റയുടെ പതിവില്ലാത്ത പൊട്ടിച്ചിരിയില്‍ ചങ്ങലകള്‍ പോലും നിന്ന് വിറക്കുമ്പോള്‍ .. കട്ടിലിന്നോരത്തിരുന്നു തേങ്ങി തളര്‍ന്ന മനു അരികിലെയ്ക്കൊഴുകി വരുന്ന ചുടു ചോരയ്ക്കൊരു പഴംതുണി കൊണ്ട് തടയിടുകയായിരുന്നു..!!
-----------------------------------------Shaleer Ali-------------------------------------------

ഷലീറിന്റെ കഥക്കും ഒരു കാവ്യ ഘടന.
ReplyDeleteവരികളുടെ തീക്ഷ്ണത ഇവിടെയുമുണ്ട്.
മരണവേദനയില്‍ അല്ല ആ ചോദ്യങ്ങളുടെ തീവ്രതയില്‍ ആകും അയാള്‍ പിടയുന്നത്
സംഭാഷണങ്ങളുടെ alignment ഒന്ന് ശരിയാക്കൂ.
ആ ചങ്ങല കൊണ്ട് തന്നെ... ഈ വാചകമില്ലെങ്കിലും കഥ പൂര്‍ണ്ണമാണ് ട്ടോ. ഒരു അഭിപ്രായം .
അപ്പോള്‍ കൂടുതല്‍ കഥകള്‍ വരട്ടെ
സസ്നേഹം
ഓക്കേ നിസാരിക്കാ .. തിരുത്താം .. കഥ അങ്ങോട്ട് വഴങ്ങുന്നില്ല.. ന്നാലും ഒരു ആഗ്രഹം കൊണ്ട് എഴുതി വിടുന്നതാണ്... :) ഇഷ്ട്ടാമായെന്നരിഞ്ഞതില് ഒത്തിരി സന്തോഷം... ആദ്യ അഭിപ്രായത്തിനു ആയിരം നന്ദി...
Deleteകൊള്ളാം.... മനോഹരമായി എഴുതി, തുടരുക ശലീർ ഈ പ്രയാണം.
ReplyDeleteഒത്തിരി സന്തോഷം rainy ചേട്ടാ ഈ നല്ല വാക്കുകള്‍ക്ക് ....
Deleteസ്നേഹിച്ച്കൊതിതീരും മുന്‍പേ വിടപറയാന്‍ വിധിക്കപ്പെട്ട ജന്മങ്ങള് ...nice yaaaa....
ReplyDeletethaaank uuu dr frnd നല്ല വാക്കുകള്‍ക്കു മനം നിറഞ്ഞ നന്ദി.....
Deleteഓരോ വാക്കിലും വല്ലാത്ത തീക്ഷ്ണത..നന്നായിരിക്കുന്നിക്കാ..
ReplyDeleteനന്ദി കാത്തീ .... ഒത്തിരി സന്തോഷം ഈ വരവിനും വായനക്കും....
Deleteഇനിയും എഴുതുക...
ReplyDeleteകൂടുതൽ വായിക്കുക...
ആശംസകൾ...
നന്ദി മാഷേ ഈ വരവിനും വായനക്കും...
Deleteവേനൽ പൊയ്കയിൽ കാലവർഷം തീഷ്ണ ലയ താളങ്ങളാൽ കര കവിഞ്ഞൊഴുകുന്നു..
ReplyDeleteആശംസകൾ ട്ടൊ..ഇഷ്ടായി..!
വല്ലപ്പോഴും ഒരു മഴയും പെയ്യട്ടെ ടീച്ചര്‍ ..
Deleteസന്തോഷം ട്ടോ ഈ വായനക്കും നല്ല വാക്കുകള്‍ക്കും :)
കഥ ഇഷ്ടായി... ഓരോ വരിയും ഭാവനയില്‍ കാണാന്‍ കഴിയുന്നുണ്ട് ട്ടോ...
ReplyDeleteബന്ധങ്ങളുടെ പവിത്രത തന്നെ കാറ്റില്‍ പറത്തുന്ന..ധാര്‍മികച്യുതി സംഭവിച്ച ഈ തലമുറയെ തച്ചുടച്ച് ജീവിതത്തിന്റെ ഗന്ധവും മൂല്യങ്ങളും നെഞ്ചോടു ചേര്‍ക്കുന്ന ഒരു യുവതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്കും പ്രയത്നിക്കാം അല്ലേ ശലീര്‍? വിശപ്പിനു ആഹാരവും ദാഹത്തിനു ജലവും എന്ന പോലെ ജീവിതത്തിനും പവിത്രമായ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമല്ലേ?ഇതുപോലെയുള്ള കഥകള്‍ ഇനിയും തുടര്‍ന്നോളൂട്ടോ...
തീര്‍ച്ചയായും ആശ ചേച്ചി ..
Deleteബന്ധങ്ങളുടെ പവിത്രത വളര്‍ന്നു വരുന്ന തലമുറയെ എങ്കിലും മനസ്സിലാക്കി കൊടുക്കുവാന്‍ സാധിച്ചാല്‍ അതൊരു വലിയ വിജയം തന്നെയാകും...
സന്തോഷം വിശദമായ വായനക്കും.. നല്ല വാക്കുകള്‍ക്കും...
ഹമ്പടാ...... കുമ്പിടി......! :)
ReplyDeleteഹി ഹി ബെര്‍തെ .. ഇങ്ങളെ പോലൊക്കെ ഒന്നെഴുതാന്‍ നോക്കിയതാ.. ;)
Deletevalare nannayittundu. thudangumbol pratheekshicheyilla..ee twist.:)...really a great work !!!
ReplyDeleteThis comment has been removed by the author.
Deleteസന്തോഷം കീയക്കുട്ടി ... ഈ മനസ്സ് നിറയ്ക്കുന്ന വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി
Deleteഷ ലീ....
ReplyDeleteഅന്റെ കഥയ്ക്കുമുണ്ട് ഒരു കാവ്യ ഭംഗി..!!!
ന്നാലും വിചാരിക്കാത്ത ട്വിസ്ടായി പോയല്ലോ ഇഷ്ടാ... :)
നന്ദി ലിബീ... ഒരു ചെറിയ ശ്രമം നടത്തി നോക്കിയതാ.. ഇഷ്ട്ടമായെന്നു അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ഡിയര്‍... :)
Deleteകവിതകളില്‍ വികാര പ്രക്ഷുബ്ധത നിറഞ്ഞു നിന്നിരുന്നു ,ഇപ്പോള്‍ കഥയിലും .നല്ല കഥകള്‍ വീണ്ടും വരട്ടെ .നന്നായിട്ടുണ്ട് ,ആശംസകള്‍
ReplyDeleteനന്ദി വിനീത .. ആഗ്രഹമുണ്ട് കഥകള്‍ എഴുതാന്‍.. പക്ഷെ ട്രാക്കങ്ങോട്ടു ശരിയാവുന്നില്ല. :)
Deleteഎഴുത്ത് ഇഷ്ട്ടമായെന്നരിഞ്ഞതില് സന്തോഷം കേട്ടോ... :)
ഇങ്ങനെയുമുണ്ടോ ആളുകള്‍?
ReplyDeleteകാണുമായിരിക്കും..അല്ലേ?
വാര്‍ത്തകളില്‍ കാണുന്നു അജിത്തെട്ടാ.. സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത തരക ക്രൂര കൃത്യങ്ങളുടെ കഥകള്‍.. ഈശ്വരന് തുണ
Delete:) കുറഞ്ഞ വാക്കില്‍ വലിയൊരു ആശയം . ഇഷ്ടമായി ശലീര്‍ . കുറച്ചുകൂടി അടുക്കും ചിട്ടയും ആകാം എന്ന് തോന്നുന്നു .
ReplyDeleteഇഷ്ട്ടമായെന്നരിഞ്ഞതില് ഒത്തിരി സന്തോഷം ഇത്താ..
Deleteഒന്ന് കൂടെ അടുക്കും ചിട്ടയും വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്...:)
ന്നന്നായി പറഞ്ഞു
ReplyDeleteനല്ലരീതിയിൽ കഥ പറഞ്ഞു, നല്ല ഒഴുക്കുണ്ട്, വായനയിൽ ലയിക്കുന്ന വരികളാൽ കഥ കാര്യം വ്യക്തമാക്കി ..........
ആശംസകൾ
സന്തോഷം ഷാജൂ നല്ല വാക്കുകള്‍ക്കു മനം നിറഞ്ഞ സ്നേഹം...
Deleteനിത്യ സ്നേഹത്തിനെ നന്ദി കൊട് മൂടുന്നില്ല ...
shalee നിന്റെ കവിത പോലെത്തന്നെയാ ഇതും നല്ല ഒഴുക്കോടെ എഴുതി പെട്ടെന്ന് തീര്‍ന്ന പ്പോലെ
ReplyDeleteആശംസകള്‍
മൂസക്കാ... നല്ല വാക്കുകള്‍ കൊണ്ട് മനം നിറക്കുമ്പോള്‍ സന്തോഷം മാത്രം പറയാന്‍ :)
Deleteനന്നായിട്ടുണ്ട് ശലീര്‍...
ReplyDeleteഒത്തിരി സന്തോഷം മുബിത്താ
Deleteആര് പറഞ്ഞു ഷാലീ.. കഥ താങ്കള്‍ക്ക് കഥ വഴങ്ങില്ലാ എന്ന്. ഇന്നത്തെ കാലത്ത് നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവം, കുറഞ്ഞ വാക്കുകളിലൂടെ അധികം നീട്ടി വലിച്ചു വികൃതമാക്കാതെ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു എന്നാണെനിക്കു തോന്നിയത്. കഥാന്ത്യം ഇങ്ങിനെയാവും എന്ന ഒരു തോന്നല്‍ ഒരിക്കലും വായിച്ചു തുടങ്ങുമ്പോള്‍ ഇല്ലായിരുന്നു. ഇഷ്ടായി. ഇനിയും എഴുതുക.
ReplyDeleteസതോഷം പ്രിയ ഈ കെ ജീ ...
Deleteനിങ്ങളുടെയൊക്കെ ഈ സ്നേഹമെന്നും കൂടെയുണ്ടെങ്കില്‍ ഇനിയും എഴുതാന്‍ ആഗ്രഹമുണ്ട്...
അനുഗ്രഹിക്കുക ... :)
ഷലീർ കവിതയിലെപ്പോലെ ബിംബകൽപ്പനകളിലൂടെ കഥപറയാൻ ശ്രമിച്ചതായാണ് എന്റെ വായന. പലതും പരത്തിപ്പറയതെ വാക്കുകളെ കാവ്യബിംബങ്ങൾ പോലെ സാന്ദ്രമാക്കിയിരിക്കുന്നു. പറയാതെ പറഞ്ഞതാണ് കൂടുതലും....
ReplyDeleteപാരഗ്രാഫിന്റെ കാര്യത്തിൽ ഒരൽപ്പം കൂടി ശ്രദ്ധവെച്ചിരുന്നെങ്കിൽ കഥ ഒത്തിരി ഉയരത്തിൽ എത്തുമായിരുന്നു.....
ഗുരു തുല്യനായ ഒരാളില്‍ നിന്നും കിട്ടുന്ന ഈ വാക്കുകള്‍ മതി എന്റെയീ ചെറിയ മനസ്സ് നിറയുവാന്‍ ..
Deleteപാരഗ്രാഫില്‍ ഞാന്‍ മാറ്റം വരുത്തിയിട്ടുണ്ട് മാഷേ .. ഉയരങ്ങള്‍ കൊതിച്ചല്ല വലിയ വിലയുല്ലൊരു ഉപദേശം സ്വീകരിച്ചു മാത്രം...
സന്തോഷം മറച്ചു വെക്കുന്നില്ല .. സ്നേഹത്തെ നന്ദിയില്‍ ഒതുക്കുന്നുമില്ല
ഹ ഹ അതിനിപ്പോ എന്തിനാ ക്ഷമയൊക്കെ.. ഓരോരുത്തരുടെ ഇഷ്ട്ടങ്ങളല്ലേ മാഷേ ..
ReplyDeleteഎനിക്കറിയാം എന്റെ എഴുത്തിന്റെ നിലവാരം.. അത് കൊണ്ട് നല്ല വാക്കുകള്‍ മാത്രം പ്രതീക്ഷിചിന്നോളം ഒന്നും എഴുതിയിട്ടില്ല... സ്നേഹം മതി ഡിയര്‍ സ്നേഹം മാത്രം,,,
പിടഞ്ഞു പോയി, ഈ വരികള്‍ വായിച്ച്....
ReplyDeleteഇനിയും എഴുതു...എല്ലാ ആശംസകളും നേരുന്നു.
സന്തോഷം പ്രിയ എച്ച്മുക്കുട്ടി ഇത് വരെ വന്നെന്നെ വായിച്ചതിനും പ്രോത്സാഹനത്തിനും.
Deleteഷലീർ വായിച്ചു. ഇഷ്ടപ്പെട്ടു
ReplyDeleteസ്വന്തം അനിയത്തിയെ കാമിച്ച് നശിപ്പിച്ച ഭർത്താവിന് സ്നേഹത്തിൽ ചാലിച്ച വധ ശിക്ഷ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.
കുറച്ച് വരികളായ്കയാൽ കാവ്യം തുളുമ്പുന്ന വരികൾ വിരസതയുണ്ടാക്കില്ല. അതും വായന എളുപ്പമാക്കി.
ആശംസകൾ
സന്തോഷം മോഹി ഭായി .. ഓരോ പരീക്ഷണങ്ങളാണ് .. നിങ്ങളെ പോലെയൊക്കെ ഒരു കഥ എഴുതാനുള്ള .. പ്രയത്നങ്ങള്‍... :)
Deleteനമുക്ക് ചുറ്റും നടക്കുന്ന ഒരു വലിയ സത്യംങ്ങള്‍ ചെറിയ വരികളിലൂടെ നനല്ല ഒഴുക്കോടെ പറഞ്ഞു ..എനികിഷട്മായി
ReplyDeleteസന്തോഷം ഇത്താ...
Deleteനന്നായി ശലീര്‍ ..
ReplyDeleteഇടയ്ക്കിടെ കഥ കൂടി എഴുതി നോക്കൂ. കവിതകള്‍ പോലെ തീഷ്ണതയോടെ കഥകളും വരട്ടെ. എല്ലാരും പറഞ്ഞ പോലെ പാരഗ്രാഫിങ്ങില് അല്‍പ്പം ശ്രദ്ധിക്കുക.
ആശംസകള്‍
തീര്‍ച്ചയായും വേണുവെട്ടാ ശ്രമിക്കും...
Deleteപറ ഗ്രാഫോന്നു എഡിറ്റു ചെയ്തിട്ടുണ്ട് .. :)
ഹോ..!!, കിടുങ്ങിപ്പോയി, എന്തൊരു തീക്ഷ്ണത. വളരെ നന്നായി ചിത്രീകരിച്ചു, ആശംസകള്‍...
ReplyDeleteസന്തോഷം മാഷേ ...ഈ വരവിനും വായനക്കും പ്രോത്സാഹനത്തിനും നന്ദി
Deleteകാവ്യാത്മകമായ കഥ എന്ന് പറയാം...
ReplyDeleteആസ്വാദകനെ അലോസരപ്പെടുത്തുന്ന സമകാലിക വിഷയം വളരെ നന്നായി എഴുതി.....
ധാര്‍മിക മൂല്യങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചിരിക്കുന്ന ഈ വര്‍ത്തമാനകാലത്ത് ബന്ധങ്ങളുടെ പവിത്രത കളങ്കപ്പെട്ടുകൊണ്ടിരിക്കുന്നു ...ദിവസവും വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും ആശ്വാസകരമല്ല...
നനുഷ്യന് മൃഗമാകുന്നു അല്ലെങ്കില്‍ അതിനും അപ്പുറത്തേക്ക്....
തുടരുക കവിതക്കൊപ്പം കഥകളും...ആശംസകളോടെ...
വാര്‍ത്തകള്‍ വേദനിപ്പിക്കുന്ന കാലം ..
ReplyDeleteപെണ്ണിന്റെ കണ്ണീരും .. ചോരയുടെ മണവും മാത്രം...
എന്ത് ചെയ്യാന്‍... ഇക്ക ..
ഒത്തിരി സന്തോഷം ഈ നല്ല വാക്കുകള്‍ക്ക് :)
കുറെ കാലത്തിനു ശേഷമാണ് ഒരു ബ്ലോഗ് പോസ്റ്റ് വായിക്കുന്നത്, അത് ശലീരിന്റെതായപ്പോള് വളരെ നന്നായി, കഥ ഇഷ്ടപ്പെട്ടു, നന്മയുടെ അംശം നഷ്ടപ്പെട്ട മനുഷ്യര്‍ ജീവിക്കാന്‍ അര്‍ഹരല്ലെങ്കിലും കഥ ഒരു തിരശ്ശീലയില്‍ എന്നാ പോലെ മനസ്സില്‍ ഓടി, വളരെ വന്യമായ ഒരു കാഴ്ച.കാച്ചിക്കുറുക്കിയ ശൈലി ഇഷ്ടപ്പെട്ടു, ശലീരിന്റെ സ്ഥിരം ശൈലി!
ReplyDeleteആശംസകള്‍