Ind disable

Tuesday, October 30, 2012

സമര്‍പ്പണം



വള്‍ ഒരു മരമായിരുന്നു
ദൈവം തന്ന വരം
അതിന്റെ വേരുകള്‍ക്ക് ആവോളം പടരുവാനാണ്
ഞാനെന്റെ നെഞ്ചം പതം വരുത്തിയത്
ആ സിരകളില്‍ നിത്യസ്നേഹത്തിന്റെ
ആത്മ രക്തം ഒഴുകുവാനാണെന്റെ
പ്രണയത്തിന്റെ പാനപാത്രം
കമിഴ്ത്തി ഞാനതിന്റെ തടം നിറച്ചത് .

നാല് വസന്തങ്ങളില്‍ ഞാന്‍ തണല്‍ കൊണ്ട,
നാല് ശിശിരങ്ങളില്‍ എന്റെ മാറില്‍ ഇല പൊഴിച്ച,
നാല് പ്രണയ വര്‍ഷങ്ങള്‍
എന്നോടൊത്തു നിറഞ്ഞു നനഞ്ഞ,
എന്റെ പ്രപഞ്ചമായി ഞാന്‍ ആത്മാവിലെറ്റിയ
ആ പെണ്‍ മരമാണ്
കാലമെനിക്ക് പതിച്ചു തന്ന
വെറും ഒന്നരയാണ്ടിന്റെ മരു വാസത്തില്‍
ചില്ലകളില്‍ കാട്ടുവള്ളികള്‍ക്ക്
പടരാനിടം കൊടുത്തതും
ശിശിര ശയ്യകള്‍ അവര്‍ക്കായി വിരിച്ചതും
കനി പകുത്തതും മനം നിറച്ചതും
ഒടുവിലീ കരളു പകുത്തു കൊടുത്ത
സകല സ്നേഹത്തിനും
പകരമായെന്റെ പ്രാണന്റെ -
പാന പാത്രമത്രയും കുറ്റബോധത്തിന്റെ
കണ്ണീരുപകര്‍ന്ന്,
കാട്ടുവള്ളിയുടെ വിയര്‍പ്പു നനഞ്ഞ
മാപ്പ്പുഷ്പങ്ങളെന്റെ    
വിശ്വാസത്തിന്റെ കല്ലറയില്‍
കാണിക്കയായി സമര്‍പ്പിച്ച്
ഇന്നെന്റെ കരളും പൊള്ളിക്കുന്ന
കനല്‍ കൈകളില്‍
സ്വയമെരിഞ്ഞു പടര്‍ന്നു തീര്‍ന്നതും.!
*               *               *
നുണയല്ലിത് വെറുതെയിരിക്കവേ
വീണു കിട്ടിയ ഭാവനയല്ല,
പ്രവാസവും പ്രേയസിയും പകുത്തു വെച്ച
പ്രതിഫലങ്ങളാണിതെന്റെ പ്രിയനാം
സുഹൃത്തിന് ,
പ്രാണന്‍ പകുത്ത സ്നേഹത്തിനും
വിരഹം സഹിച്ച ത്യാഗത്തിനും.!

കവിതയല്ലിതെന്‍ നോവിന്‍ സമര്‍പ്പണം..

________________Shaleer Ali_________________

58 comments:

  1. നുണയല്ലിത് വെറുതെയിരിക്കവേ
    വീണു കിട്ടിയ ഭാവനയല്ല,
    പ്രവാസവും പ്രേയസിയും പകുത്തു വെച്ച
    പ്രതിഫലങ്ങളാണിതെന്റെ പ്രിയനാം
    സുഹൃത്തിന് ,
    പ്രാണന്‍ പകുത്ത സ്നേഹത്തിനും
    വിരഹം സഹിച്ച ത്യാഗത്തിനും.!

    ReplyDelete
  2. ചില നോവുകള്‍ മനസ്സിന്‍റെ താളം തെറ്റിക്കും അപ്പോള്‍ താളത്തില്‍ അഗ്നി ചിതറിച്ചു ചില കവിതകള്‍ ഇതുപോലെ... ഇത് പോലെ... ഇത് പോലെ....!

    ReplyDelete
  3. ആശ്വാസം പകരാന്‍ സാന്ത്വനവുമായി പേമാരികള്‍ തന്നെ വന്നിട്ടും അടങ്ങാതെ എരിയുന്ന കനലാണ്
    ഈ നോവ്‌......... :(

    ReplyDelete
  4. കല്ലി വല്ലിയെന്ന് പറയണം

    പക്ഷെ കവിത നന്ന്

    ReplyDelete
    Replies
    1. ഇനിയങ്ങനെ പറയാതെ വേറെ വഴിയില്ല അജിത്തേട്ടാ...
      സന്തോഷം കവിതയോട് ഇഷ്ട്ടം പറഞ്ഞതില്‍...

      Delete
  5. കാലം മായ്ക്കാത്ത നോവുകളില്ല.

    ReplyDelete
    Replies
    1. കാലം മായ്ച്ചു കൊടുക്കട്ടെ എല്ലാം....
      നന്ദി ഈ കെ ജീ ഈ വരവിനും വായനക്കും :)

      Delete
  6. നോവുകൾ നൽകും സൃഷ്ടികൾ അഭിനന്ദനീയവും...!

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ടീച്ചര്‍ .. ഈ നല്ല വാക്കുകള്‍ക്ക്..

      Delete
  7. ഇടയ്ക്കു ശ്രദ്ധിച്ചിരുന്നു, ഇപ്പോഴേ കമന്റാന്‍ പറ്റിയുള്ളൂ. നീറുന്ന അനുഭവങ്ങള്‍ ചാലിച്ച എഴുത്ത്‌, നന്ന്‍

    ReplyDelete
    Replies
    1. സന്തോഷം നിധീഷ് ഭായ് ഈ വരവിനും വായനക്കും മനം നിറയ്ക്കുന്ന വാക്കുകള്‍ക്കും നന്ദി ഇനിയും വരിക ഇതുവഴി...

      Delete
  8. ഷലീറിന്റെ കവിതകൾ ഒരു മുതൽകൂട്ടാണു. ആനുകാലികങ്ങളിൽ കൂടി കൂടുതലാളുകളിലേക്കെത്തേണ്ടതാണീ കവിതകൾ.

    എഴുതിയതിനേക്കുറിച്ച് പറഞ്ഞാൽ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാവും നന്നെന്നേ പറയാനുള്ളു.

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം സുമേഷ് ജീ
      ഈ സ്നേഹാര്‍ദ്ര പിന്തുണയ്ക്ക് , ആത്മാര്‍ത്ഥ പ്രോത്സാഹനത്തിനും

      Delete
  9. എഴുത്തിന് തിളക്കമേറ്റുമെന്കില്‍ നോവുകള്‍ നല്ലത് .

    ReplyDelete
    Replies
    1. നോവുകള്‍ അക്ഷരങ്ങലാവുമെങ്കില്‍ നോവും നല്ലത്
      പക്ഷെ.. പാവം മനസ്സോ..?

      Delete
  10. 'മരമായിരുന്നു ഞാൻ,
    ഏതോ നദിക്കരയിൽ.
    നദിയുടെ പേരെനിക്കോർമ്മയില്ല.'

    ആശംസകൾ. കവിതയല്ലിത് മനസ്സിന്റെ വിങ്ങൾ...
    ആശംസകൾ.

    ReplyDelete
    Replies
    1. നടിയെതാനെന്നോര്‍ത്തു നോക്കിക്കേ..മനെശേട്ടാ...
      സന്തോഷം ട്ടോ.. വായനക്ക് :)

      Delete
  11. ചങ്ങമ്പുഴയ്ക്ക് ഒരു പ്രണയ നോവ്‌ സമ്മാനിച്ചതത്രേ രമണന്‍ .
    നോവുകള്‍ വരികളായ്‌ പെയ്തിറങ്ങട്ടെ

    ReplyDelete
    Replies
    1. സന്തോഷം നിസാറിക്കാ..വായനക്ക്

      Delete
  12. അനാമിക പറഞ്ഞ പോലെ നോവില്‍ നിന്നും നല്ല സൃഷ്ട്ടികള്‍ ജനിക്കുമെങ്കില്‍ ഇനിയും നോവുകള്‍ ആവാം ...

    നടുവിലെ പാരഗ്രാഫ്‌ ....... ഒരു സംഭവായി

    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം വേണുവേട്ടാ ഈ നല്ല വാക്കുകള്‍ക്ക്‌
      നോവുകള്‍ നീറുന്ന വരികലാവുന്നത് മനസ്സറിയാതെയാണ്
      ഇഷ്ട്ടമായെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം...

      Delete
  13. പ്രേയസിയുടെ മനസ്സ് എപ്പോഴും ദുര്‍ബലമാണ്
    അത് ചെടി പോലെ സൂര്യ പ്രകാശം വരുന്ന വഴി യിലൂടെ നീട് പടര്‍ന്നു വളരും
    നാല് കൊല്ലത്തെ നാല് മിനിറ്റാക്കിമാറ്റി പുതിയ ആകാശം തേടും

    ReplyDelete
    Replies
    1. പക്ഷെ ഇടയില്‍ ഞെരിഞ്ഞമര്‍ന്നു പോയതൊരു പാവം ഹൃദയമായിരുന്നു

      Delete
  14. പെണ്ണു പോയാല്‍ പോയിടട്ടെ,
    വിശ്വാസം അതല്ലേ എല്ലാം!!
    വെറുതേ കൂമ്പുവാട്ടെരുതെന്നു കൂട്ടുകാരെനോട് പറ!
    *****

    എങ്കിലും വരികള്‍ ഉജ്വലമായിരിന്നു കേട്ടോ ഷലീര്‍., :)

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ജോസ്ലെറ്റ് ജീ ..
      അദ്ദേഹം ഇപ്പൊ നോര്‍മ്മലായി വരുന്നു :)

      Delete
  15. നോവിന്റെ അഗ്നി പുഷ്പങ്ങള്‍ കെട്ടടങ്ങട്ടെ

    മറവിയാം ജലധിയില്‍ ആഴ്‌ന്നു പോകുക

    മനസ്സിനെ പൊള്ളിക്കുന്ന കവിത , അതീവ ഹൃദ്യമായിരുന്നു

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക്‌
      ഹൃദയം നിറഞ്ഞ നന്ദി വിനീത :)

      Delete
  16. അതെ ഞാന്‍ ഒരു മരമായിരുന്നു! നിന്നില്‍ ആഴത്തില്‍ വേരുകളിറക്കി നിന്നില്‍ നിന്നാഹരിച്ചു പടര്‍ന്നു വളര്‍ന്ന ചന്ദനമരം ...!!

    എന്നാല്‍ ഇന്ന് ...കുറ്റബോധത്തില്‍ വരുകള്‍ ചുരുങ്ങി ഇലകള്‍ കൊഴിഞ്ഞു ഞാന്‍...മാപ്പ് ..

    ReplyDelete
    Replies
    1. അതെ.. അതേ കുറ്റബോധമാണ് ആ മരത്തെ ഇല്ലാതാക്കിയത്

      Delete
  17. നല്ല വരികള്‍...
    മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു...

    ReplyDelete
    Replies
    1. സന്തോഷം അഷ്‌റഫ്‌ ജീ :)

      Delete
  18. നോവുണര്‍ത്തിയ വരികള്‍.., ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഇലഞ്ഞിപ്പൂക്കള്‍ ഈ വായനക്ക് ...

      Delete
  19. വരികള്‍ ഇഷ്ടായി...കനല്‍ക്കൂടിലെ നോവിന്റെ സമര്‍പ്പണം നന്നായിരിയ്ക്കുന്നു ശലീര്‍... ആശംസകള്‍ട്ടോ... ശുഭരാത്രി...

    ReplyDelete
    Replies
    1. സന്തോഷം കേട്ടോ... ഈ നല്ല വാക്കുകള്‍ക്ക്‌

      Delete
  20. എങ്കിലും ഒന്നരയാണ്ട് മരുവാസത്തിന് പോയപ്പോഴേക്കും,പ്രണയത്തിന്റെ പാനപാത്രം കമിഴ്ത്തി വളര്‍ത്തിയെടുത്ത ആ മരം കാട്ടുവള്ളികള്‍ക്ക് പടരാന്‍ ഇടം കൊടുത്തല്ലോ!?.. നല്ല കവിത. ആശംസകള്‍

    ReplyDelete
    Replies
    1. എന്ത് ചെയ്യാം തുമ്പീ ഓരോരുത്തര്‍ ഓരോ തരം
      കവിത ഇഷ്ടമായെന്നു അറിയിച്ചതിനു ഒത്തിരി സന്തോഷം...ഇനിയും വരിക ഇടക്കിത് വഴി..

      Delete
  21. 'കവിതയല്ലിത് നോവിന്‍ സമര്‍പ്പണം'
    എന്ന് എഴുതി എങ്കിലും
    സൃഷ്ടിയും വേദനയും, തമ്മിലുള്ള
    പുക്കിള്‍ കോടി ബന്ധം സ്പഷ്ടമാക്കുന്നു !

    ReplyDelete
  22. നോവിന്‍ സമര്‍പ്പണം ശരിക്കും ജീവനുള്ള വരികള്‍ ശലി ,ഇനിയും നല്ല കവിതകള്‍ നിന്‍റെ തൂലികയിലൂടെ പിറക്കട്ടെ . . . .

    ReplyDelete
  23. വരികളിലെ ഇന്ദ്രജാലം എടുത്തു പറയേണ്ടത് തന്നെ. ശലീറിന്റെ കവിതകള്‍ ജീവസ്സുറ്റവയാണ് .. അഭിനന്ദനങ്ങള്‍..

    ReplyDelete
  24. അവസാനവരി അത് ശരിക്കും നൊന്തു..നന്നായിരിക്കുന്നിക്കാ, ആശംസകള്‍

    ReplyDelete
  25. നോവുകളിൽ നിന്ന് നല്ല രചനകൾ പിറക്കുന്നു....
    ശലീറിനെക്കുറിച്ച് അഭിമാനം.....

    ReplyDelete
  26. നല്ല കവിത.. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും...

    ReplyDelete
  27. മുറിച്ചു മാറ്റിയാ മരത്തിനെനെയും
    മനസ്സു കുഴിചെടുതോരാ വേരിനെയും
    അടുക്കിവക്കുക പ്രണയ ജഡത്തില്‍
    നിറച്ചോഴിക്കുക കണ്ണിലെ എണ്ണ
    കൊളുത്തി വിടുക കനല്‍ തീയാല്‍
    ഒടുങ്ങിടട്ടെ നിന്‍ മനോ വേദന
    നടുക മണ്ണില്‍ മറ്റൊരു മരത്തെ
    പ്രണയ നനവില്‍, വളക്കൂരില്‍
    വരും വീണ്ടുമൊരുനാള്‍ നിന്‍റെ
    പരിശ്രമങ്ങള്‍ ഫലങ്ങളായിടും !

    കവിത അല്ല ഇത് ഹൃദയം തുറന്നതാണെന്ന് തോന്നി ഷലീര്‍, അങ്ങനെ ആണെങ്കില്‍ പ്രണയത്തിനു മുകളില്‍ ഒരു റീത്ത് വച്ച് നടന്നു കൊള്ളുക! ഇത് തന്നെ യാണ് ജീവിതം!

    ReplyDelete
  28. Life is divided into three terms - that which was, which is, and which will be. Let us learn from the past to profit by the present, and from the present to live better in the future. (William Wordsworth)

    ReplyDelete
  29. മനോഹരം ശലീര്‍....

    നോവുകളില്‍ നിന്നാണ് സുന്ദരമായ കവിത പിറക്കുന്നത്‌... അല്ലെ ശെലീര്‍

    ആശംസകള്

    ReplyDelete
  30. മണിമാളികയിൽ നിന്ന് ഒരിക്കലും പവിഴമുത്തുകൾ വാരാൻ പറ്റില്ല.....
    മണലാരിണ്ണ്യത്തിന്റെ തിയ്യിൽനിന്നും ഇതുപോലെ മഹത്തുകൾ പിറക്കുമെങ്കിൽ വേദനക്കെന്തു സുഖം, എന്നിലും നിന്നിലും, വായനയിലും വിരഹത്തെ തഴുകി ഞാനും നിന്നക്ക് ആശംസകൾ പ്രിയാ

    ReplyDelete
  31. കൊള്ളാം... നൊമ്പരങ്ങളാണ്‌ എന്നും നല്ല കവിതകള്‍ വരുന്നത്...



    ആശംസകള്‍

    ReplyDelete
  32. നോവില്‍ നിന്നുയര്‍ന്ന കവിത മനോഹരം ഷലീര്‍ ..!

    ReplyDelete
  33. ഹി ഹി ഇനി എന്തിനാ അച്ചായോ നന്ദീ ...
    മനസ്സ് നിറയ്ക്കുന്ന ഈ വാക്കുകള്‍ മതിയല്ലോ
    സന്തോഷം .. സന്തോഷം.. സന്തോഷം മാത്രം...

    ReplyDelete
  34. പ്രവാസത്തില്‍ വിലപ്പെട്ടത് പലതും നഷ്ടപ്പെടുന്നു....
    തുമ്മിയാ തെറിക്കുന്ന മൂക്കുകള്‍ തെറിക്കട്ടെ....അതവിടെ ഇരുന്നിട്ടും വല്യ കാര്യം ഒന്നുമില്ല....


    നോവ്‌ (കവിത) നന്നായി ശലീ....

    ReplyDelete
  35. ഇതിന് വന്ന കമന്റുകള്‍ ഈ കവിതയുടെ ആഴം വെളിവാക്കുന്നുണ്ട് .
    ഒന്നും പറയുന്നില്ല .എന്ത് പറയാന്‍ ?കവിത എല്ലാം പറയുന്നുണ്ട് .

    ReplyDelete
  36. പ്രണയത്തിന്റെ ഓരോ നിമിഷങ്ങളിലും സംഗതി പോരാ സംഗതി പോരാന്ന് നമുക്ക് തോന്നുമെങ്കിലും ഈ പ്രണയം ചിലപ്പോള്‍ നമ്മുടെ 'ശട്ജം' കീറിയേക്കും.
    അതോണ്ട് പ്രണയിച്ചു പരാജയപ്പെട്ട് പിന്നീട് കവിതയെഴുതി മൂക്ക് പിഴിഞ്ഞു നടക്കുന്നതിലും ഭേദം കാമുകിയുടെ തന്തയ്ക്കിട്ടു നാല് പൊട്ടിക്കുന്നതാ. അതാവുമ്പോ ഒരിതുണ്ട്!

    (ഹൃദയം നുറുങ്ങുന്ന വരികള്‍ - സമ്മതിച്ചെടാ നിന്നെ)

    ReplyDelete
  37. ഇഷ്ടമായി .ആശംസകള്‍ @PRAVAAHINY

    ReplyDelete
  38. തീ ചിന്തുന്നു ശലീർ

    ReplyDelete
  39. എന്തൊരു കവിതയാണിത് എന്റെ ശലീര്‍...!!

    ReplyDelete
  40. തീവ്രം Shaalll....ഒന്നും പറയാനില്ല

    ReplyDelete