Ind disable

Wednesday, October 17, 2012

ശുനക മോക്ഷം

ശുനക മോക്ഷം



നസ്സിന്റെ  മകുടകോടിയില്‍ പ്രതിഷ്ടിച്ചു
സ്നേഹിച്ചവര്‍ പോലും
വെറുപ്പ്‌  പറയാന്‍ തുടങ്ങിയപ്പോഴാണ്
അവനാ വലിയ കൂടിന്റെ ഇരുണ്ട മൂലയില്‍
തനിച്ചിരിന്നു മൌനിയായത്.

ഇന്നലെ വരെ തന്റെ "കുര"യുടെ
ഗാംഭീര്യത്തില്‍ അഭിമാനം പറഞ്ഞവര്‍
'മിണ്ടിപ്പോകരുതെ'ന്നു ആജ്ഞാപിച്ച
ആ ദിവസം മുതലാണ്‌
തൊണ്ടക്കുഴിയിലൊരു കരിംതേളിന്റെ
വളഞ്ഞ വാലൊന്ന്
സദാ ചുഴറ്റി നീറ്റുന്നുണ്ടെന്നവന്    
തോന്നി തുടങ്ങിയത്. 

വീട് കാത്തതിന്‍ നന്ദി തേടിയോ
ചങ്ങലക്കിട്ടതിന്‍
രോഷമേന്തിയോ അല്ല..
തന്ന സ്നേഹത്തിനോരിറ്റു  
പകരം ചോദിക്കാന്‍ ഒരിക്കല്‍കൂടെ
വാ തുറന്നപ്പോഴാണ്
'ഇനിയും നീ നിന്റെ "വിഷ"മിവിടെ
തുപ്പരുതെ'ന്ന അലര്‍ച്ചയിലവന്റെ
നെഞ്ച് പിളര്‍ന്നത്.
കണ്ണില്‍ ഇരുട്ട് കയറി തളര്‍ന്നു പോയ
ആ നിമിഷം മുതലാണ്‌ 
തലച്ചോറില്‍ നിറയെ
ചൊരുക്ക് നുരയുന്ന ചുഴികളാണെന്ന 
ചിന്തയില്‍ അവന്‍ നീറിയെരിഞ്ഞത്.

പുതിയ കൂടും പുതിയ അതിഥികളും
കനത്ത "കുര"കളാല്‍ നാട് വിറപ്പിച്ച
ആ കറുത്ത പാതിരാവിലാണവന്‍
കൂട് വിട്ടു കരഞ്ഞിറങ്ങിയതും ,    
ദിശയറിയാതെ കിതച്ചും
തെരുവ് നീളെ വേച്ചും
അലറിയലഞ്ഞതും,
ഒരു  വെടിയൊച്ചയില്‍
കാതടച്ചതും കണ്ണ് തുറിച്ചതും
കരളു തുളഞ്ഞ് കമിഴ്ന്നു വീണു
ചോരതുപ്പി ചെമ്മണ്ണ് പുതച്ചതും..!
_____________Shaleer Ali______________

85 comments:

  1. വളരെ നല്ല വരികള്‍

    ReplyDelete
    Replies
    1. സന്തോഷം സബിനാ ഈ വായനയ്ക്ക് .. ഇനിയും വരിക ഇത് വഴി.. :)

      Delete
  2. ശലീല്‍, പൊള്ളുന്ന വരികള്‍.., ഒരു വെടിയുണ്ട എവിടെയോ തുളഞ്ഞു കയറിയ പോലെ.

    ഇനിയും ഒരുപാട് വിരിയട്ടെ നിന്‍റെ പൊള്ളുന്ന വാക്കുകള്‍.

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ശ്രീജിത്ത് ഭായ് ...
      മനസ്സ് പോള്ളുമ്പോ മാത്രമേ വാക്കുകളും പോള്ളൂ..
      മനസ്സ് ഇനിയും പോള്ളരുതെ എന്നാണെന്റെ പ്രാര്‍ത്ഥന :)
      നല്ലവാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ ആയിരം നന്ദി മാഷേ...:)

      Delete
  3. തൊണ്ടക്കുഴിയിലൊരു
    കരിംതേളിന്റെ സദാ
    ചുഴറ്റി നീറ്റുന്നുണ്ടെന്നവന് തോന്നിയത്.!

    ഷലീറേ അപാര മൂർച്ച വരികൾ. ഭയങ്കരായിട്ടിഷ്ടായി. ആശംസകൾ.

    ReplyDelete
    Replies
    1. സന്തോഷം മനെശേട്ടാ.... ഒത്തിരി സന്തോഷം... ഈ നല്ല വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി

      Delete
  4. തിരസ്കൃതർക്കു മോഹിക്കാൻ
    മോക്ഷം മാത്രം ബാക്കി...

    ReplyDelete
    Replies
    1. അതെ തിരസ്ക്രുതന്‍ .... മോക്ഷത്തിനായി മാത്രം കൊതിക്കുന്നവന്‍...സന്തോഷം ഭായ് ഈ വരവിനും വായനക്കും...

      Delete
  5. Replies
    1. സന്തോഷം സുഹൃത്തേ..... :)

      Delete
  6. തീക്ഷ്ണമായ വരികള്‍. വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയിരിക്കുന്നു. ആശംസകള്‍ ശലീര്‍



    ReplyDelete
    Replies
    1. സന്തോഷം മുബിത്താ ...ഈ നള വാക്കുകള്‍ക്കു മനം നിറഞ്ഞ നന്ദി

      Delete
  7. Replies
    1. ചിരിയിലെ സാഗരം ഞാന്‍ കാണുന്നു ഇത്താ.. സന്തോഷം... :)

      Delete
  8. ഷലീര്‍ വാക്കുകളുടെ മൂര്‍ച്ച കൂടി കൂടി വരുന്നു. വ്യത്യസ്തമായ കവിതകളും പ്രമേയങ്ങളും. ഏറെ പ്രതീക്ഷയോടെ വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്നു

    ReplyDelete
    Replies
    1. സന്തോഷം നിസാറിക്കാ.. നിങ്ങളുടെയൊക്കെ സ്നേഹവും എന്റെ പ്രാര്‍ഥനയും .. അതോക്കെയാനെന്റെ വരികള്‍ക്കുള്ള ഊര്‍ജ്ജം... ഞാനും പ്രതീക്ഷിക്കുന്നു.. എന്നും ഈ സ്നേഹാര്‍ദ്ര പിന്തുണകള്‍...

      Delete
  9. മൂർച്ചയുള്ള വരികളിൽ തീക്ഷണമായ ചൂടുണ്ട്, വരികളിൽ ഒരു സ്പാർക്കിങ്ങും ഉണ്ട്....

    ദിശയറിയാതെ കുരച്ചും
    തെരുവ് നീളെ വേച്ചും
    അലറി അലഞ്ഞതും..............

    നല്ല വരികൾ
    ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം പ്രിയാ ..
      എന്നും കൂടെയുള്ള ഈ സ്നേഹത്തിനും പിന്തുണയ്ക്കും നല്ലവാക്കുകള്‍ക്കും ഹൃദയാര്‍ദ്ര നന്ദി....

      Delete
  10. വളരെ നല്ല വരികള്‍ സമകാലിക സാഹചര്യങ്ങളില്‍ അനുയോജ്യമായതും ആശംസകള്‍ ഭായീ....

    ReplyDelete
    Replies
    1. സന്തോഷം ഭായീ :)
      ചില സാഹചര്യങ്ങള്‍ അത് തന്നെയാണ് വരികളാകുന്നതും... ഇനിയും വരിക ഇത് വഴിയിടക്കിടെ

      Delete
  11. വ്യത്യസ്തമായ ആശയം, കാലികമായി അവതരിപ്പിച്ചുവെന്ന് എനിക്ക് തോന്നുന്നു. ശലീര്‍ അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. സന്തോഷം ജെഫു ഭായ് ...പ്രോത്സാഹം നിറഞ്ഞ വാക്കുകള്‍ക്കു മനം നിറഞ്ഞുള്ള നന്ദി... :)

      Delete
  12. വളരെ നന്നായിട്ടുണ്ട് .അഭിന്ദനങ്ങള്‍

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ . ഇനിയും വരിക ഇടയ്ക്കിടെ ഇത് വഴിയൊക്കെ :)

      Delete
  13. തിരിച്ചു പ്രതീകഷിക്കരുത് ഒന്നും ഒന്നും
    നല്ല വരികള്‍ ആശംസകള്‍

    ReplyDelete
    Replies
    1. ചില പാഠങ്ങള്‍ അങ്ങിനെയാ മൂസക്കാ .. പഠിക്കാന്‍ ഏറെ വൈകും ... പക്ഷെ പഠിച്ചാല്‍ പിന്നെ മറക്കില്ല മനസ്സില്‍ പതിഞ്ഞങ്ങനെ കിടക്കും....
      സന്തോഷം ഇക്കാ.. വായനക്ക് :)

      Delete
  14. നന്നായി, ഇനിയും എഴുതുക,മൂര്‍ച്ച ഇത്ര വേണമെന്നില്ല,പക്ഷെ ആശയം, കാഴ്ചപ്പാട്,രണ്ടിനെയും അഭിനന്ദിക്കാതെ വയ്യ!

    ReplyDelete
    Replies
    1. സന്തോഷം മാഷേ ... മൂര്‍ച്ച ഞാനായിട്ട് കൂട്ടുന്നതല്ല അതങ്ങനെ സംഭവിച്ചു പോകുന്നതാണ് ...
      ഒത്തിരി നന്ദി ഇത് വാഴു വന്നതിലും ബ്ലോഗ്‌ വായിച്ചതിലും നല്ല വാക്കുകള്‍ കൊണ്ട് ഊര്‍ജ്ജം പകര്‍ന്നതിനും... ഇനിയും വരണം മറക്കാതിടയ്ക്കിടെ :)

      Delete
  15. പതിവു പോലെ, ഷലീറിന്റെ മൂർച്ചയേറിയ വരികൾ

    ReplyDelete
    Replies
    1. സന്തോഷം സുമേഷ് ജീ ...കൊറേ ആയല്ലോ കണ്ടിട്ട് ... :)

      Delete
  16. Good One .... Orru Niraasa .. allenkil vedanakal ella postillum kannundu.............

    ReplyDelete
    Replies
    1. ഹ ഹ ബിപീഷിത് മുന്‍പൊരിക്കലും പറഞ്ഞതോര്‍ക്കുന്നു.. ശരിയാണ് കൂടുതലും നോവുകലാനെനിക്ക് വരികള്‍ തന്നിട്ടുള്ളത് ..
      സന്തോഷം വരുമ്പോ ആര്മാദിചങ്ങു നടക്കും..
      എന്തെങ്കിലും വിഷമം വരുമോലാ ഒറ്റക്കിരുന്നു ചിന്തിക്കുക.. അത്രേ ഉള്ളൂ... അല്ലാതെ അനുഗ്രഹങ്ങളില്ലാത്ത ജീ വിതമോന്നുമല്ല കേട്ടോ എന്റേത്.. ദൈവത്തിനു സ്തുതി പറയുന്നവന്‍ തന്നെയാണ് ഈ അനുഗ്രഹത്തിന്.. :)സന്തോഷം കൂട്ട്കാരാ ഈ വരവിനും വായനക്കും ഇടക്കൊക്കെ വരൂ ഇത് വഴി .... :))

      Delete
  17. നല്ല വരികള്‍ ,കവിത ഇഷ്ട്ടപെട്ടു

    ReplyDelete
    Replies
    1. സന്തോഷം പ്രിയ സുഹൃത്തേ ഈ നല്ല വാക്കുകള്‍ക്ക്.. :)

      Delete
  18. തോല്‍ക്കാന്‍ കഴിയില്ലല്ലോ ഈ ശുനകന് .. വിഷം തുപ്പാന്‍ ഉമ്മരങ്ങളില്‍ ചെല്ലാതിരുന്നാല്‍ മതിയെന്ന് തോന്നിയത് കൊണ്ടാണ് കൂട് വിട്ടിറങ്ങിയത്‌.. അവിടെയും തോല്‍പ്പിച്ചത് മനസ്സ് നിരക്കുന്ന സ്നേഹ സൌഹൃദങ്ങള്‍... ഒത്തിരി സന്തോഷം മാഷേ.... ഈ സൌഹൃദങ്ങളാണ് വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍....

    ReplyDelete
  19. കുറെ കാലത്തിന് ശേഷം ശലീറിന്റെ തൂലികയിൽ നിന്നു പ്രസക്തമായ് മറ്റൊരു കവിത. ആറ്റിക്കുറുക്കിയ വരികൾ, അർത്ഥവത്തായവ.

    ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം മോഹി ഭായ് .. വരികളെ അറിഞ്ഞു പറഞ്ഞ ഈ നല്ല വാക്കുകളെ നെഞ്ചേറ്റുന്നു ..

      Delete
  20. സുപ്രഭാതം ..
    വരികളിലെ വികാരം കലർപ്പുകളില്ലാതെ ആസ്വാദിക്കാനാവുന്നു..
    അഭിനന്ദനങ്ങൾ ട്ടൊ..
    ഓരോ കവിതയും മികവുറ്റു നിൽക്കുന്നു...!

    ReplyDelete
    Replies
    1. സന്തോഷം ടീച്ചര്‍ ..
      കവിത ഇഷ്ട്ടമായെന്നറിഞ്ഞതില്‍
      ആസ്വതിക്കാന്‍ കഴിയുന്നെന്നറിഞ്ഞതില്‍
      ഒത്തിരി സന്തോഷം....

      Delete
  21. പതിവ് പോലെ തീക്ഷ്ണതയേറിയ വരികള്‍ .....

    കവിത നന്നായിരിക്കുന്നു !!!

    ReplyDelete
    Replies
    1. സന്തോഷം മാഷേ....
      ചെറിയ വരികളിലെ ഈ വാക്കുകള്‍
      വലിയ പ്രചോദനമാണെന്നും... മനം നിറഞ്ഞ നന്ദി

      Delete
  22. All the best my friend.......Kavitha nannayittundu......eniyum nannayi ezhuthan daivam anugrahikkatte.......

    By Adhi

    ReplyDelete
    Replies
    1. ഈ സ്നേഹ പ്രാര്‍ഥനകള്‍ ദൈവം സ്വീകരിക്കട്ടെ പ്രിയ സുഹൃത്തേ...
      ഒരായിരം നന്ദി...

      Delete
  23. തിരസ്കൃതജന്മങ്ങൾ ഒടുങ്ങന്നതെങ്ങിനെ എന്ന്....
    മൂർച്ചയുള്ള വരികളിലൂടെ.....
    ശക്തമായ ബിംബകൽപ്പനകളിലൂടെ ഷലീർ പറഞ്ഞുവെച്ചു....
    ദുർഗ്രാഹ്യത ഒട്ടുമില്ലാതെ ലളിതമായി വായിച്ചു പോവാവുന്ന ഈ കവിത ഷലീറിന്റെ മികച്ച കവിതകളുടെ ഗണത്തിൽ പെടുന്നു.....

    ReplyDelete
    Replies
    1. സന്തോഷം മാഷേ... ഇവിടെ നിന്ന് വരുന്ന ഇത്തരം നല്ല വാക്കുകളാണ് എനിക്ക് വില മതിക്കാനാവാത്ത അവാര്‍ഡുകള്‍ ... കവിത ഇഷ്ട്ടമായെന്നറിഞ്ഞതില്‍ ഉള്ള അതിരുകളില്ലാത്ത സന്തോഷം ഞാന്‍ പങ്കു വെക്കട്ടെ ..
      പറഞ്ഞു തീര്‍ക്കാനാവാത്ത നന്ദിയോടെ... സസ്നേഹം...

      Delete
  24. ശലീരിന്റെ ഇത് വരെ വായിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിത. അത് ഇത് മാത്രമാണ് ...അത്രക്കും ഇഷ്ടമായി. ഇത്തരം ചിന്തകളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് ...മനസ്സില്‍ ഒരു വേദന ഇത് വായിച്ചപ്പോള്‍...,..സത്യം പറയാമല്ലോ കണ്ണ് നിറഞ്ഞു പോയി.. ഒരു പക്ഷെ സമാന ചിന്തകള്‍ എന്റെ മനസ്സിലും കാത്തു സൂക്ഷിക്കുന്നത് കൊണ്ടാകാം. ആഴെമേറിയ വാക്കുകള്‍ ..നല്ല അവതരണം ... പറയാനുള്ളത് വ്യക്തമായും സ്ഫുടമായും പറഞ്ഞു. അഭിനന്ദനങ്ങള്‍ ശലീര്‍ ...ഇനിയും ഇത്തരം ചിന്തകളിലൂടെ വായനക്കാരന്റെ മനസ്സിനെ ഉലക്കാന്‍ സാധിക്കട്ടെ...വെറുതെ വായിച്ച ശേഷം ചുമ്മാ ഒരഭിപ്രായം പറഞ്ഞു പോകുന്ന വായനക്കാരനെ അല്ല ഒരു എഴുത്തുകാരന്‍ ലക്ഷ്യമിടെണ്ടത് ... എഴുത്തുകാരന്‍ എഴുതിയ വിഷയത്തെ അതെ മനസ്സോടു കൂടി വായിച്ചറിയാന്‍ വായനക്കാരന് സാധിക്കുന്നിടത്താണ് ഒരാള്‍ ഒരു നല്ല എഴുത്തുകാരനും കവിയും എല്ലാം ആകുന്നതു . ആ കഴിവ് ശലീരിനുണ്ട് ...ഇനിയും തുടരുക . പോകാത്ത വഴികളില്‍ കൂടി സഞ്ചരിക്കുക ...കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത ശബ്ദങ്ങളും പങ്കു വക്കുക ..നന്മയുടെ നാളങ്ങള്‍ വായനക്കാരില്‍ തെളിയിക്കാന്‍ ശലീരിനു സാധിക്കട്ടെ ...

    ആശംസകളോടെ ...

    ReplyDelete
    Replies
    1. എഴുതിയ വിഷയത്തെ അതെ
      മനസ്സോടു കൂടി വായിച്ചു ഉള്‍ക്കൊണ്ടു മനസ്സ് തുറന്നു പറഞ്ഞ ഈ അഭിപ്രായത്തെ നിറഞ്ഞ സന്തോഷത്തോടെ ഹൃദയത്തിലെറ്റുകയാണ് ..
      ഇത് പോലുള്ള.. അകമഴിഞ്ഞ പ്രോത്സാഹനങ്ങളും മനസ്സ് നിറക്കുന്ന വാക്കുകളുമാണ്‌ പിന്നെയും പിന്നെയും എഴുതുവാനുള്ള ഊര്‍ജ്ജമായി , പ്രചോദനമായി എന്നെ പോലുള്ള നവാഗതരെ മുന്നോട്ടു നയിക്കുന്നത് ..
      ഈ വാക്കുകള്‍ക്കുള്ള നന്ദി പറഞ്ഞു തീര്‍ക്കുവാന്‍ എനിക്കറിയില്ല... സസ്നേഹം.......

      Delete
  25. ഗുരോ എങ്ങിനെയാണ് അഭിനന്ദനം അറിയിക്കേണ്ടത്? വളരെ ഗംഭീരമായിരിക്കുന്നു കവിത. ഇനിയും സൃഷ്ടികള്‍ വരട്ടെ

    ReplyDelete
    Replies
    1. അങ്ങനെ വിളിക്കല്ലേ ഗുരോ....
      ഇനിയെന്ത് വേണം ഈ വാക്കുകള്‍ തന്നെയാനെനിക്കുള്ള സമ്മാനം അത് തന്നെയാണീ ഈയുള്ളവന്റെ സന്തോഷം.. നന്ദി സുഹൃത്തേ....

      Delete
  26. വളെരെ നന്നായിട്ടുണ്ട്..... ആര്‍ക്കും മനസ്സിലക്കാന്‍ പറ്റുന്ന രീതിയില്‍ നല്ലൊരു കവിത... ആശംസകള്‍.....

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ... വേദനയുടെ ഭാഷ ..
      വേദനയറിഞ്ഞ ആര്‍ക്കും എളുപ്പം മനസ്സിലാക്കാം...

      Delete
  27. നല്ലൊരു ചിന്ത...ഇവരെ പോലെ ഇവര്‍മാത്രെ ഈ ലോകത്തോളൂ യജമാനനോട് അത്രയും സ്നേഹം സൂക്ഷിക്കുന്ന ജീവന്‍ ഭൂലോകത്ത് വേറെ കാണില്ല.നല്ലൊരു വായന നല്‍കിയതിനു നന്ദി.

    ReplyDelete
  28. ശുനക തുല്ല്യരായി ചില മര്‍ത്യരും ഉണ്ട് കാത്തീ ....!!
    സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും മനം നിറഞ്ഞ നന്ദി, സ്നേഹം....

    ReplyDelete
  29. വളരെ നന്നായിരിക്കുന്നു. ഷലീറിന്റെ എഴുത്തിന്റെ ഗ്രാഫ്‌ മുകളിലേക്ക് തന്നെ.

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം... താമാശ കുളങ്ങരക്കാരാ.. :)

      Delete
  30. വായിക്കുംതോറും പ്രിയതരമാകുന്ന കവിത

    വളരെ ഇഷ്ടം

    ReplyDelete
    Replies
    1. ഈ വാക്കുകളോടും വളരെ സ്നേഹം അജിത്തെട്ടാ ..

      Delete
  31. അഭിനന്ദിക്കാതെ വയ്യ.ഓരോ വരിയും ഹൃദ്യം.ഇവിടെ ശുനകബിംബത്തില്‍ പാര്ശ്വവല്‍കൃതജീവിതങ്ങളെ ഉപമിച്ചത് വളരെ തീക്ഷണവും ശക്തവുമായി.

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം മാഷേ...
      എഴുത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞ ഈ വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി....

      Delete
  32. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പട്ടിക്കൂടുകള്‍ വര്‍ധിച്ചുവരുകയാണ്

    ReplyDelete
    Replies
    1. ബന്ധനങ്ങളും ...
      സന്തോഷം ഭായീ ... ഈ വരവിനും വായനക്കും.. മനം നിറഞ്ഞ നന്ദി

      Delete
  33. I m a lean god
    a keen dog
    a wild dog and lone

    m a rough dog
    a tough dog
    and hunting on my own

    ഹൈസ്കൂളിലെ ഇംഗ്ലീഷ് പുസ്തകത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ച കവിത ഓര്‍മയില്‍ വരുന്നു. ഒരു തെരുവ് നായയുടെ ആത്മഗതം. ആള് പക്ഷെ അഭിമാനിയായിരുന്നു.

    വേദനകള്‍ കുത്തുമ്പോള്‍ എല്ലാവര്‍ക്കും ചിരപരിചിതമായ ബിംബങ്ങള്‍ തന്നെ വരുന്നു എന്നത് ഒരു സത്യമാണ് എന്ന് തോന്നുന്നു.

    പ്രവീണ്‍ ശേഖര്‍ ഭായിക്ക് നന്ദി. ഒരു കവിതാസ്വാദകനല്ലാത്ത എനിക്ക് പോലും ആസ്വദിക്കാന്‍ കഴിഞ്ഞ ഒരു കവിത കാട്ടിത്തന്നതിന്.

    ReplyDelete
    Replies
    1. പ്രവീണ്‍ ഭായിക്ക് എന്റെയും ഒരായിരം നന്ദി.. മാഷിനെ പോലുള്ളവര്‍ക്ക് ഈ കൊച്ചു കവിതയെ പരിചയപ്പെടുത്തിയതിനു..
      ഈ നല്ല വാക്കുകള്‍ക്ക് മാഷിനും എന്റെ മനം നിറഞ്ഞ നന്ദി...

      Delete
  34. വിഷം ഇടയ്ക്കു തുപ്പി തുപ്പി സ്നേഹത്തിനു ഒരിറ്റു പകരം ചോതിക്കാന്‍ ആണ് വാ തുറന്നതെന്ന് തോന്നാത്തത് കൊണ്ട് ആകും അപ്പോള്‍ വിഷം തുപ്പരുത് എന്ന് താക്കീതു തന്നത്.... വീണു ചിതറിയ യത് ആരുടെ വിഷമാനെങ്കിലും
    വിഷത്തില്‍ നിന്നും മറ്റൊരു ഫിനിക്സ് പക്ഷി ഉണ്ടായിരിക്കുന്നു....ആശംസകള്‍......ഒപ്പം അഭിനന്ദനങ്ങളും...........

    ReplyDelete
    Replies
    1. സന്തോഷം ഈ വരവിനും വായനക്കും...

      Delete
  35. പുതുമയുണ്ട്..കൊള്ളാം..

    ReplyDelete
    Replies
    1. സന്തോഷം മനോജേട്ടാ.. നല്ല വാക്കുകള്‍ക്ക് നന്ദി...

      Delete
  36. Replies
    1. വരയിട്ട വരികളില്‍ എത്ര വാക്കുകള്‍ വേണമെങ്കിലും പൂരിപ്പിക്കാമല്ലോ അല്ലെ അംജദ് ഇക്കാ .. :) സന്തോഷം...ആയിരം വാക്കുകള്‍ നിറഞ്ഞ ഈ ഒരു വരയ്ക്ക്

      Delete
  37. കൊള്ളാം വ്യത്യസ്തമായ ശൈലി.

    ReplyDelete
    Replies
    1. സന്തോഷം... സുഹൃത്തേ.. നല്ല വാക്കുകളോട് ഇഷ്ട്ടം...

      Delete
  38. ഡാ എന്തുപറ്റി?
    ഏതേലും ശുനകന്‍ നിനക്കുമേല്‍ കുരച്ചു ചാടിയോ!
    ന്തായാലും നന്നായിട്ടുണ്ട് നിന്റെയീ തീ-വരികള്‍

    ReplyDelete
    Replies
    1. ഇല്ലാ... ഇടക്കെപ്പോഴോ ഞാനീ ശുനകനെ പോലായി... ;)
      കവിത ഇഷ്ട്ടമായെന്നരിഞ്ഞത്തില്‍ സന്തോഷം കണ്ണൂരാന്‍ :)

      Delete
  39. ഞാന്‍ ഇന്നലെ വായിച്ചിരുന്നു കാലിക പ്രസ്ക്തിയുള്ള ഈ കവിത.. കമന്‍റിടാന്‍ മറന്നെന്ന് തോന്നുന്നു. നല്ല വരികള്‍.

    ReplyDelete
    Replies
    1. സന്തോഷം ... ഇലഞ്ഞിപ്പൂക്കള്‍ ...
      നല്ല വാക്കുകള്‍ക്കു നന്ദി....

      Delete
  40. പുതിയ കൂടും അതിഥികളും വന്നാലും, ആ വന്നവര്‍ തന്നെ വിഷം തുപ്പിയാലും യജമാന സ്നേഹം വിടാത്ത കൂറുള്ള ഒരു ജീവി.. ശുനകണ്‍ മാത്രം.. ഈ ശുനകനെ ഇഷ്ട്ടായി..

    ReplyDelete
    Replies
    1. നന്ദി ഈ കെ ജീ .. ഈ ശുനക സ്നേഹം...
      എന്നോടുമുള്ള സ്നേഹമാണെന്ന് ഞാനറിയുന്നു .. സന്തോഷം...

      Delete
  41. കാര്യം കഴിയുമ്പോള്‍ കഴിയുമ്പോള്‍ കറിവേപ്പില പോലെ ,,ശുനകന്‍ ആയാലും മനുഷ്യന്‍ ആയാലും ഇത് തന്നെ സ്തിഥി ,,വൃദ്ധസദങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി ഒരു നിമിഷം ,നന്നായി ശലീര്‍ ,എന്നാല്‍ ഇതിനേക്കാള്‍ നല്ല കവിതകള്‍ എഴുതാന്‍ താങ്കള്‍ക്ക് കഴിയും ,വായിക്കാനുള്ള യോഗം ഞങ്ങള്‍ക്കും !!

    ReplyDelete
    Replies
    1. സന്തോഷം... ഫൈസല്‍ ഇക്ക ...
      പടച്ചവന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഇനിയും എഴുതാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

      Delete
  42. ശുനക മോക്ഷം ; വേറിട്ട ഒരു കവിത.
    വീട് കാത്തവനെ ഒടുക്കം വീഴ്ത്തുന്ന മനുഷ്യ നീതി
    ശുനകന് ഒരു സംശയം മിച്ചം
    ഇവിടെ പേ പിടിച്ചത് മനുഷ്യനോ ?
    നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. പേ പിടിച്ച മനുഷ്യനും ..ഇറങ്ങിയോടുന്ന ശുനകനും ..??
      കാലം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരാരില്ലല്ലോ
      മാഷേ ... ഒത്തിരി സന്തോഷം ഈ നല്ല വാക്കുകള്‍ക്കും
      വരവിനും വായനയ്ക്കും

      Delete
  43. ആദ്യം കണ്ടപ്പോ "ഇതെന്തര്, പട്ടിയുടെ കവിതയാ?" എന്ന് ചിന്തിച്ചാണ് വായിച്ചു തുടങ്ങിയത്.

    പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ... വല്ലാതെ വിഷമം ആയി... ഒരു നായയുടെ ഭാഗത്ത്‌ നിന്നും ചിന്തിച്ചാല്‍ ... പാവം തോന്നും. വല്ലാതെ സെന്റി ആയിപ്പോയി.

    ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ നായയും, വയസായ മാതാപിതാക്കളും ഒരേ അവസ്ഥയില്‍ തന്നെ. അതുകൊണ്ട്, ഇത് നാളെ നമുക്കും സംഭവിക്കാം.

    നന്നായി ഇത്. ഹും... :-(

    ReplyDelete
  44. ഇപ്പോളാണ് വായിച്ചത് ലളിതമായ ഭാഷയില്‍ നല്ലൊരു കവിത.... നൊമ്പരപ്പെടുത്തുന്ന വരികള്‍.. ആരും ഇഷ്ട്ടപ്പെടാത്ത അവസ്ഥ ,,ദൈവം രക്ഷിക്കട്ടെ..

    ReplyDelete

  45. -------------------------------
    (ഈ വരകള്‍ മൊത്തം നീ പൂരിപ്പിച്ചോ ശലീ....:)
    ഇത് വായിക്കാന്‍ വേണ്ടി മാത്രം കംബ്യൂട്ടര്‍ ഓണ്‍ ആക്കിയതാ....

    വേദന വരച്ചിടാന്‍ അത് മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ ചുരുക്കം പേര്‍ക്കെ കഴിയാറുള്ളൂ.....

    ശുനക മോക്ഷത്തിലൂടെ അത് സാധിച്ചിരിക്കുന്നു...!!!
    ആശംസകള്‍.....

    പേ പിടിച്ചവരോട്.....പറയൂ....."കല്ലി -വല്ലി"

    ReplyDelete