Ind disable

Saturday, October 13, 2012

കപടന്‍

കപടന്‍ ..


വനവളെ പ്രണയിച്ചത്
അവളുടെ തുളുമ്പുന്ന 
തൊലിപ്പുറം കണ്ടായിരുന്നു 
അത് വിലക്കപ്പെട്ടപ്പോള്‍
തന്നെ പ്രാണനോട് ചേര്‍ത്ത് വെച്ച 
പ്രണയിനിയെ അവന്‍ ആട്ടി,
പ്രണയത്തെ തിരഞ്ഞു പിടിച്ചവന്‍ കല്ലെറിഞ്ഞു 
പ്രണയം പാപവിത്തെന്നു വിളിച്ചുകൂവി..

പ്രണയികളെ പുച്ചിച്ചു കൊണ്ടവന്‍
കവിതകളെഴുതി..
അവന്‍റെ കവിതകളിലുടനീളം
പ്രേമം വെറും കാമപ്പഴുതായി
മാനഭംഗം ചെയ്യപ്പെട്ടു.!

കൊഴിയുന്ന അക്ഷരങ്ങള്‍ 
തിരഞ്ഞു പെറുക്കാന്‍ 
അവനു പിന്നിലും ആളുകള്‍ കൂടി..
അവനെ വാഴ്ത്താന്‍
അവര്‍ ഉപമകള്‍ തിരഞ്ഞു.!

കേവല പ്രണയത്തെ
കാര്‍ക്കിച്ചു തുപ്പിയവന്‍
കാലത്തിന്‍ പ്രണയികളെ
പുച്ചിച്ചു ചിരിച്ചവന്‍ .!
ആരും നടക്കാ വഴിക്ക് 
സധൈര്യം നടന്നവന്‍,
അവന്‍ നവയുഗ വിപ്ലവ കാരി
അവന്‍ പരിശുദ്ധന്‍ !

അരങ്ങിലവര്‍ അവനു വേണ്ടി
വായ്ത്താരികള്‍ തീര്‍ക്കവേ,
അവന്‍ പിന്‍ വാതിലിലൂടെ
മറ്റൊരു പെണ്ണിനെ കണ്ണെറിഞ്ഞു 
പഴയ വല ഒന്ന് കുടഞ്ഞു വിരിച്ചു,
അത് കണ്ടതവള്‍ മാത്രമായിരുന്നു
ആ കൊരുത്തിട്ട വലക്കണ്ണികളില്‍
കണങ്കാല്‍ കുരുങ്ങിയവള്‍ .!
_______________Shaleer Ali_______________

28 comments:


  1. ഷലീര്‍ സംഭവം കൊള്ളാമല്ലോ
    ഒരു പ്രണയ മഴ തന്നെ!!!
    തുശ്ചിച്ചു എന്നാണ് ശരിയെന്നു തോന്നുന്നു
    കൊള്ളാം എഴുതുക വീണ്ടും അറിയിക്കുക
    ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യ അഭിപ്രായം കൊണ്ട് തന്നെ മനം നിറച്ച നല്ല വാക്കുകള്‍ക്കു നന്ദി ഫിലിപ് സര്‍ .. തുശ്ചിച്ചു .എന്നാ വാക്ക് എനിക്ക് മനസ്സിലായില്ല .ക്ഷമിക്കണം .. :)

      Delete
  2. ഇവിടെ ഞാന്‍ എന്നെ മണക്കുന്നു.

    ReplyDelete
    Replies
    1. അംജദ് ഇക്കാ പുതിയ മണമാണോ .. അതോ പഴേ മണമോ... :)

      Delete
  3. ശലീറിന്റെ മറ്റു കവിതകളേക്കാള്‍ എന്തോ കപടന്‍ കൂടുതല്‍ ഇഷ്ടായി.

    ആശംസകളോടെ

    ReplyDelete
    Replies
    1. സന്തോഷം മുബിത്താ കപടനാനെങ്കിലും ഇഷ്ട്ടപ്പെട്ടല്ലോ :)))

      Delete
  4. പുച്ഛത്തിന്‍റെ ക്രിയരൂപം ഗൂഗിള്‍ അമ്മച്ചിക്ക് അത്ര പിടിയില്ല എന്ന് തോന്നുന്നു ..അത് കൊണ്ടാണ് പുച്ചിക്കുക എന്നെഴുതേണ്ടി വരുന്നത് .എന്ത് ചെയ്യാന്‍ ?ഫിലിപ്പ് സാര്‍ ..(കുരീപ്പുഴയുടെ കപട സ്നേഹിതന്‍ എന്ന കവിത വായിച്ചിട്ടുണ്ടോ ശലീര്‍ ?)

    ReplyDelete
    Replies
    1. ഇല്ല സിയാഫിക്ക വായിക്കാന്‍ പറ്റിയിട്ടില്ല :(
      പുച്ചതിന്റെ ച കിട്ടാന്‍ കുറച്ചു ശ്രമിച്ചു നോക്കിയതാണ് (അതാണല്ലേ ഫിലിപ് സര്‍ പറഞ്ഞത് )..
      പിന്നെ വിട്ടു . സന്തോഷം ഇക്കാ ഈ വരവിനും വായനക്കും ...നന്ദി... :)

      Delete
  5. കപടന്‍ തന്നെ

    ReplyDelete
  6. അപ്പൊ അതാണല്ലൊ ഈ കപടൻ :)
    കൊള്ളാം
    ആശംസകൾ

    ReplyDelete
    Replies
    1. അതാണീ കപടന്‍
      സന്തോഷം ഷാജൂ :)

      Delete
  7. 'ഞാനുമവളെ പ്രണയിച്ചത് തുളുംബുന്ന
    തൊലിപ്പുറം കൊണ്ട്തന്നെയായിരുന്നു.'

    പ്രണയി എന്നെ വെറുത്തപ്പോൾ പ്രണയികളെ തിരഞ്ഞുപിടിച്ച് ഞാൻ കല്ലെറിഞ്ഞില്ല,
    പ്രണയികളെ വെറുത്തില്ല.പ്രണയം പാപവിത്തെന്ന് വിളിച്ച് കൂവിയില്ല.

    പ്രണയികളെ പുച്ഛിച്ചുകൊണ്ട് ഞാൻ കവിതകളെഴുതിയില്ല, കാരണം കവിതയെഴുതാനെനിക്കറിയില്ല.
    പ്രേമത്തെ കാമപ്പഴുതായി ഞാൻ കാണുന്നില്ല,അതിനെ ഭോഗിക്കുന്നില്ല. അവളെ ഭോഗിച്ചുവെങ്കിലും.!

    ഈ കവിതയിലുള്ളതൊന്നും ഞാൻ ചെയ്തതല്ല, എനിക്കെന്റെ പ്രണയിനിയെ കിട്ടുമോ ? ആശംസകൾ.

    ReplyDelete
    Replies
    1. ഹുഹു ഭോഗിക്കാന്‍ കിട്ടതതായിരുന്നു കപടന്റെ പ്രശ്നം .. ഇവിടിപ്പോ ആ ഒരു കാര്യത്തില്‍ പ്രശ്നമില്ല .... കിട്ടും കിട്ടും .. ആ പ്രണയത്തെ.. :))
      സന്തോഷം മനെശേട്ടാ...

      Delete
  8. ഒരു നവയുഗ പ്രണയം .. ഷലീര്‍ .. വരികളില്‍ തീക്ഷ്ണത തിരിച്ചു വന്നു :)
    ഒരു അഭിപ്രായം.
    ആരും നടക്കാ വഴി
    സധൈര്യം നടന്നവന്‍
    എന്നാകുമ്പോള്‍ അര്‍ഥം ഒന്ന് കൂടെ വ്യക്തമാകുന്ന പോലെ. ഒരു അഭിപ്രായം മാത്രമാണ്.

    ReplyDelete
    Replies
    1. പരിഗണിക്കാവുന്നതാണ് നിസാര്‍ ജീ :))
      അങ്ങനെയായിരുന്നു ആദ്യം എഴുതിയതും
      പിന്നൊരു താളത്തിന് വേണ്ടി "സ "ഒഴിവാക്കിയതാണ്...

      Delete
  9. കൊള്ളാം ..കവിത ...

    ReplyDelete
  10. അവൻ കപടനല്ല.....

    തൊലിപ്പുറം കാണാത്ത പ്രണയുമുണ്ടോ.....
    പരസ്പരാകർഷണത്തിൽ സൗന്ദര്യത്തിനും കാമത്തിനും സ്ഥാനമില്ലേ....
    മാംസനിബദ്ധമല്ലാത്ത ദിവ്യാനുരാഗത്തിന് ഒരു കപടമുഖമില്ലേ......

    കവിതക്ക് നൂറിൽ നൂറു മാർക്ക് തരുമ്പോഴും., കവിതയിലെ ആശയഗതിയോട് വിയോജിപ്പുണ്ട് ഷലീർ.....

    ReplyDelete
    Replies
    1. സത്യമാണ് മാഷേ പ്രേമം, അതില്‍ കാമവും അടങ്ങുന്നു .. പക്ഷെ തൊലിപ്പുറം എന്നാ ചിന്ത മാത്രം മനസ്സില്‍ തോന്നിയവാന്‍ അവനാനിവിടെ കപടന്‍.. അത് മാത്രമല്ല .. പ്രണയത്തെ പാപ വിത്തെന്നു വിളിച്ചു കൂവുകയും പുറകില്‍ മറ്റൊരു പ്രണയത്തിനു പഴയ അതെ വല കൊണ്ട് കുരുക്കിടുന്നതും കാപട്യമല്ലേ ....
      അത് കൊണ്ടാണ് അവിടെ അവന്‍ കപടനെന്നു വിളിക്കപ്പെട്ടത്‌ ... പ്രണയത്തിലെ കാമം കാപട്യമാണെന്ന് പറയാനോരിക്കലും പറ്റില്ല ...
      സന്തോഷം മാഷേ ഈ മനസ്സ് തുറന്ന അഭിപ്രായത്തിനും .. കവിതയ്ക്ക് തന്ന ഫുള്‍ മാര്‍ക്കിനും :)
      മാഷിനെ പോലുളവരുടെ ഈ പ്രോത്സാഹനം തന്നെയാണെന്റെ ഊര്‍ജ്ജം :)

      Delete
  11. ഇത് വായിക്കന്നവർക്കെല്ലാം തന്നെ പറ്റിയാണോ ഇക്കവിഥ എന്ന് തോന്നിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നതിനാൽ കവിത വിളിച്ചോതുന്ന പ്രമേയം വിജയിച്ചു.

    നല്ല കവിത. ആശംസകൾ ശലീർ

    ReplyDelete
    Replies
    1. സന്തോഷം മോഹി ഭായ് ...
      അങ്ങനെ ഒരു വശമുണ്ടെന്ന് വേറെ ചിലരും പറഞ്ഞിരുന്നു ...
      എന്തായാലും ഈ നല്ല വാക്കുകള്‍ക്കു മനം നിറഞ്ഞ നന്ദി... :)

      Delete
  12. നന്നായിട്ടുണ്ട് . ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം ഇസ്മയില്‍ക്ക

      Delete
  13. ഷലീർ അടുത്തകാലത്ത് വായ്യീച്ചതിൽ മികച്ച ഒന്ന്.
    പറഞ്ഞതിൽ സത്യമില്ലാതില്ല. പക്ഷേ തൊലിപ്പുറം കണ്ടാണെങ്കിൽ പോലും പ്രണയം കാമത്തിനു വേണ്ടി മാത്രമാകണമെന്നില്ല.

    ReplyDelete
    Replies
    1. സന്തോഷം സുമേഷ് ഭായ് ..
      ശരിയാണ് എലാരുമങ്ങനെയല്ലെങ്കില്‍ കൂടി
      അങ്ങനെയുള്ളവരും ഉണ്ടെന്നു മാത്രം ...
      ഇനിയും വരിക ഇതുവഴി ഇടക്കികെ :)

      Delete
  14. നല്ല കവിത,
    അവസാന വരികള്‍ ഇഷ്ടപ്പെട്ടു.
    വലകുരുക്ക് അറിയാതെ പെട്ടുപോകുന്ന എത്രയോ പെണ്ണുങ്ങള്‍..

    ReplyDelete
    Replies
    1. സന്തോഷം പ്രിയ സുഹൃത്തേ ഈ വായനക്കും .. നല്ല വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...

      Delete
  15. കാപട്യം നിറഞ്ഞ മനസ്സുകളെ ചൂഴ്‌ന്നെടുക്കാൻ പ്രയാസമാണു..
    അയാളെ മനസ്സിലാക്കുവാനും..:(
    ആശംസകൾ ട്ടൊ...ഷലീർ കവിതകൾ പ്രത്യേക ഇടം കണ്ടെത്തുന്നു..!

    ReplyDelete
  16. കവിത ഇഷ്ടമായി ശലി ,ആളുകളുടെ മനസ്സ് മനസിലാക്കാനും ഒരു കഴിവ് വേണം അല്ലെ ? ? ?
    കാപട്യം നിറഞ്ഞ സ്നേഹം കാണിക്കുന്ന ഒരാളുടെ കയ്യിലും ഒരു പെണ്‍കുട്ടിയും അകപ്പെടാതിരിക്കട്ടെ

    ആശംസകള്‍ ശലി . . .

    ReplyDelete