കോമാളി

എന്നെ സ്നേഹിക്കയാണെന്ന്
വൃഥാ ധരിച്ചവരുടെ അധരങ്ങളില്‍
ചിരി പൂക്കള്‍ വിടരുന്നത്
കാണുവാനെന്നിലെ ഞാന്‍
കൊമാളിയായതായിരുന്നു
എന്റെ കുസൃതികള്‍ ...
ആ കുസൃതികള്‍ എന്റെ
മനം നിറഞ്ഞ സ്നേഹമായിരുന്നു.
വെളിച്ചം ചോരുന്ന
ജീവിതമെന്ന കീറ ടെന്റിനപ്പുറം
കളി ചിരിയുടെ പുതിയ
മേച്ചില്‍ പുറങ്ങള്‍
ഒരുങ്ങുന്നതറിയാതെ
മേച്ചില്‍ പുറങ്ങള്‍
ഒരുങ്ങുന്നതറിയാതെ
വേവുന്ന നോവിലും
ചായം പുരട്ടി ഞാന്‍ ചിരിച്ചു..
പഴകിയ ചിരിക്കൂട്ടില്‍
കൂട്ടിനു കൂടാരം തുളച്ചു വന്ന
വെയില് നൂലുകളും നിഴലുകളും..
നിലക്കണ്ണാടിയിലെ-
വെറുതെ ചിരിക്കുന്നൊരു
പേക്കോലവും മാത്രം
ബാക്കിയെന്നു തിരിച്ചറിയവേ
കരളു കരഞ്ഞത്
കണ്ണ് വിളിച്ചു പറയാതിരിക്കാനാണ്
ചിരിക്കുന്ന ഈ മുഖം മൂടി ഇനിയും
ഞാനഴിച്ചു വെക്കാത്തത്...!!
_____________Shaleer Ali________________
_____________Shaleer Ali________________
സില്വെര്സ്റ്റിന്റെ മനോഹരമായ ഒരു കവിത ഓര്‍മ്മ വന്നു ഷലീര്‍ .. "ലോകം മുഴുവന്‍ പുറത്തു ചിരിക്കുമ്പോള്‍ ക്ലൌണ്‍ പിന്നില്‍ താഴെ ഇരുന്നു കരയുക ആയിരുന്നു.." വീണ്ടും നല്ല വരികള്‍ . ഇപ്രാവശ്യം പക്ഷെ തീവ്രത കുറവാണ് :)
ReplyDeleteകരളു കരഞ്ഞത്
ReplyDeleteകണ്ണ് പറയാതിരിക്കാനാണ്
ചിരിക്കുന്ന ഈ മുഖം മൂടി
ഇനിയും ഞാന്‍ അഴിച്ചു വെയ്ക്കാത്തത്
.....................ജീവിത സത്യം
Jokar enna cinemayile bahadhoorinte kathapathram ormayil ethi....
ReplyDeleteNalla kavitha !!!
വെയില് പോലല്ലോ ശലീര്‍ നിന്റെ കവിതകള്‍ ............ചിലപ്പോ പാലക്കാടന്‍ ഉച്ച വെയില് പോലെ കത്തിക്കയരുന്നത് ............മറ്റു ചിലപ്പോ ചെറു ചൂടായി അലസം അങ്ങിനെ ..............ഏതായാലും പെരുത്തിഷ്ടം എനിക്ക് .........ആശംസകള്‍................
ReplyDeleteമുഖം മൂടി എടുത്തണിഞ്ഞാൽ പിന്നെയത് മുഖത്തെ സ്നേഹിച്ചു തുടങ്ങും,വിട്ടുപിരിയാനാവാത്ത വിധം...
ReplyDeleteകനലുകൾ എരിഞ്ഞില്ലെങ്കിലും നൊമ്പരങ്ങളുടെ നനുത്ത സ്പർശം ആസ്വാദിച്ചൂ ട്ടൊ..ആശംസകൾ...!
അഴിച്ചു വെക്കാതെ കരളു കരഞ്ഞ് എത്രയോ ജീവിതങ്ങള്‍ ഇവിടെ കോമാളിയെപ്പോലെ ചിരിച്ചുകൊണ്ട്....
ReplyDeleteമുഖംമൂടിക്കു പിറകില്‍ നിന്ന് കഞ്ഞു തീരുന്നവര്‍ .
ReplyDeleteനന്നായി ഷലീര്‍
മുഖത്തെ ചായക്കൂട്ടിന് കണ്ണീരിന്റെ ഉപ്പുരസം ചേര്‍ക്കുന്നവര്‍.....
ReplyDeleteനന്നായിരിക്കുന്നു ശലീര്‍
എങ്കിൽ ചിരിച്ചോളൂ
ReplyDeleteനല്ല വരികൾ
ആശംസകൾ
ജോക്കര്‍ സിനിമയില്‍ പറയുന്നതു പോലെ ജോക്കര്‍ പുറമേ കരയാന്‍ പാടില്ലല്ലോ..
ReplyDeleteമറ്റുളവരുടെ മുഖത്തുവരുന്ന ചിരി, ഉള്ളിലെ കണ്ണീരിനെ ചിലപ്പോളെങ്കിലും തുടച്ചിട്ടുണ്ട് ശലീര്‍, അതാണ് ആ മുഖംമൂടി ഞാന്‍ അഴിച്ചുവെയ്ക്കാത്തത്.
ReplyDeleteനല്ല വരികള്‍
ReplyDeleteമുഖം മന്നസ്സിന്റെ കണ്ണാടി എന്നത് പച്ച കള്ളം ആണ്
ReplyDeleteഇന്ന് മനസ്സിന്റെ മുഖം മൂടി ആവുകയാണ് മുഖം
നല്ല വരികള്‍
ഓരോ മനുഷ്യരുടേയും പച്ചയായ ജീവിതത്തിലെ പലമുഖങ്ങളില്‍ ഒന്ന് കോമാളിയുടെതാണ്.
ReplyDeleteവളരെ നന്നായി എഴുതി.
“കോമാളി” യെന്ന് നിന്, നീട്ടോലകണ്ടപ്പോള്,
ReplyDeleteപുത്തനെന്തോയെന്നു ഞാന്‍ കരുതി.!
പലവട്ടംപഴകിയതെങ്കിലും,മല് സഖേ
പരിപൂര്ണ്ണമായൊരെഴുത്തുതന്നെ..!
പലതിലും‘കൈവച്ചു’ ‘പൊന്നാക്കി‘യില്ലേ നീ,
പറയുന്നു പരിഭവമൊന്നുമാത്രം,
കോമാളി ഏതൊരു കേമനുമാം,ചില- നാളതിലില്ലൊരുസന്ദേഹവും..!
പേര്‍ത്തും തുടരുക,നിന്റെയീ യാത്രയില്‍,
കൂട്ടായിരിക്കുമീ കോമാളിയും..!
ഒത്തിരി സ്നേഹത്തോടെ..പുലരി
മുഖത്തെ ചായക്കൂട്ടിന് കണ്ണീരിന്റെ ഉപ്പുരസം ചേര്‍ക്കുന്നവര്‍ .. നന്നായി എഴുതി.
ReplyDeleteനന്നായി ആസ്വദിച്ചു ഷലീര്‍ ....ഭാവുകങ്ങള്‍
ReplyDeleteസന്തോഷം പ്രിയരേ ..
ReplyDeleteനല്ല വാക്കുകള്‍ കൊണ്ടെന്നെ മനം നിറച്ച എല്ലാവര്ക്കും നന്ദി.....
മനസ്സിലെ വ്യഥകളും ഇസ്മയില്‍ ഇക്ക പറഞ്ഞത് പോലെ വെയില് പോലെയാണ് ചിലപ്പോ കത്തും... മറ്റു ചിലപ്പോ നേര്‍ത് തലോടും
ചിലപ്പോ അലസമായി മെയ്യില്‍ പടര്‍ന്നു നേര്‍ത്ത ചൂട് തരും ...
ഇതും എന്റെ മനസ്സാണ് ... ചൂട് കുറഞ്ഞു പോയത് ഉള്ളിലെ നോവിന്റെ ബഷ്പകണം വരികളില്‍ ഉള്ളത് കൊണ്ടാണ് .... !
പ്രിയ വായനക്കാര്‍ക് നിരാശയായെങ്കിലും ഇഷ്ടമായി എന്നറിഞ്ഞത് എന്റെ സന്തോഷമാണ്...:) നന്ദി.....
കവിതയെക്കാള്‍..
കാവ്യാത്മകമായി കമന്റിട്ട പ്രിയ പ്രഭേട്ടന് എന്റെ ആയിരം നന്ദി വേറെ... :))
ഒരാളുടെ വീഴ്ചയാണ് മറ്റൊരാളുടെ ചിരി !
ReplyDeleteചിരിപ്പിക്കുമ്പോള്‍ നമുക്ക് എത്ര വേദനിക്കുന്നുവോ അതിലധികമായ് നിഴലുകള്‍ ചിരിക്കുന്നു...!!
വളരെ നന്നായിട്ടുണ്ട്
ആശംസകളോടെ
അസ്രുസ്
ജീനാ യഹാം മാര്‍നാ യഹാം ഇസ്കെ സിവാ ജാനാ കഹാം... എനിക്ക് ആ ജോക്കെറിനെ ഓര്‍മ്മവന്നു.. ചിലതൊക്കെ വരികള്‍ക്കപ്പുറം വായിച്ചെടുക്കുവാന്‍ കഴിയുന്നു. മനസ്സിലെ ബാഷ്പകണം തുടച്ചെറിയൂ... എന്നിട്ട് കത്തി ജ്വലിക്കൂ..അതാണ് ഞങ്ങള്‍ക്കാവശ്യം..!
ReplyDeleteഹിറ്റ്ലറെ പ്പോലും കുടുകുടെ ചിരിപ്പിച്ച ചാര്‍ളി ചാപ്ലിന് ജീവിതത്തില്‍ ഒരിക്കല്‍ പോലും മതി മറന്നു ചിരിച്ചിട്ടില്ല എന്ന് കേട്ടിട്ടുണ്ട് ,പതിവു പോലെ സിമ്പിള്‍ ആയി എഴുതിയത് കൊണ്ട് എനിക്ക് ഏറെ ഇഷ്ടായി !!
ReplyDeleteകണ്ണ് വിളിച്ചു പറയാതിരിക്കാനാണ് ചിരിക്കുന്ന ഈ മുഖംമൂടി ഇനിയും ഞാനഴിച്ചു വെക്കാത്തത് ..വീണ്ടും നല്ലൊരു കവിത.ആശംസകള്‍.
ReplyDeleteആദ്യ നാല് വരികള്‍ വായിച്ചപ്പോള്‍ എനിക്കും തോന്നി.. ഷാലി ഇടയ്ക്കു അങ്ങിനെ ചെയ്തിരുന്നോ എന്ന്..കൊള്ളാം ഷാലി.. ചിരിപ്പിക്കുന്ന ആ മുഖം മൂടിക്കുള്ളിലും കരയുന്ന ഒരു മനസ്സുന്ടെന്നു പലപ്പോഴും നാം ഓര്‍ക്കാറില്ല...
ReplyDeleteമുഖം മൂടിയില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവരും വേദനിക്കേണ്ടി വരും ഈ കെ ജീ....:)
Deleteശലീർ ഇപ്രാവശ്യം വരാൻ വളാരെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു,,
ReplyDeleteവേണുവേട്ടൻ പറഞ്ഞത് പോലെ ജോക്കർ എന്ന സിനിമയിലെ ബഹദൂറിന്റെ അവസാന സംഭാഷണം ഓർമ്മ വന്നു.
കണ്ണീർ മഴയത്ത് ഞാനോരു ചിരിയുടെ കുട ചൂടി
നോവും മഞ്ഞിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി...
ജോക്കറുടേ ജീവിതം ഇതു തന്നെ, ഉള്ളിൽ കരഞ്ഞ് പുറത്ത് ചിരിച്ച് ജീവിക്കുന്നവർ. ജീവിക്കാൻ വേണ്ടി തന്നെ
ആശംസകൾ
' എന്നെ സ്നേഹിക്കുകയാണെന്ന്
ReplyDeleteവൃഥാ ധരിച്ചവരുടെ അധരങ്ങളിൽ
ചിരിപ്പൂക്കൾ വിടരുന്നത്
കാണുവാനെന്നിലെ ഞാൻ
മണ്ടൂസനായതായിരുന്നു.
എന്റെ കുസൃതികൾ....
ആ കുസൃതികൾ എന്റെ
മനം നിറഞ്ഞ സ്നേഹമായിരുന്നു.'
നല്ല വരികൾ ട്ടോ ഷലീർ. ഈ വരികളിൽ ഞാൻ വരുത്തിയ മാറ്റം ാറിഞ്ഞിരിക്കുമല്ലോ?
ആശംസകൾ.
സന്തോഷം പ്രിയരേ...
ReplyDeleteകൂടെ നിങ്ങളുണ്ടെന്നതാണ് എന്റെ വലിയ സന്തോഷം ..
നിങ്ങളെന്നെ സ്നേഹിക്കയാണെന്ന് ഞാന്‍ മനസ്സിലാക്കുകയാണ് .
maneshetta mattiya vari kanddoootto
kollaam :)
കണ്ണ് കരഞ്ഞത് മനസ്സ് അറിയില്ലേ????
ReplyDeleteമനസ്സ് പറഞ്ഞാലേ കണ്ണ് കരയൂ...:)
DeleteThis comment has been removed by the author.
ReplyDeleteനന്നയിട്ടുണ്ട്... ജോക്കെരിന്റെ യഥാര്‍ത്ഥ ഇപ്പോഴും സങ്കടം ആയിരിക്കും.. ചില്ലപ്പോള്‍ നമ്മളും ജോക്കര്‍ ആവാറുണ്ട്..
Delete