"അക്ഷമരാവാതിരിക്കൂ ...ഇനിയൊരല്പ സമയം മാത്രം മതി.... സന്ധ്യ ഒന്നുകൂടെ ചുവന്നു കൊള്ളട്ടെ.... പകല്പൂവുകള് ഇതള്‍ കൂമ്പുകയും പകല്‍ക്കിളികള്‍ കൂടണയുകയും ചെയ്യട്ടെ... അപ്പോള്‍ ഞാനവളെ വിളിക്കാം.... ,
'എന്തോ ...നിങ്ങളുടെ മുഖങ്ങളില്‍ ഒരു അവിശ്വാസത്തിന്റെ നിഴലാട്ടം കാണുന്നു ... അത് വേണ്ട, നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം.... ഞാന്‍ വിളിച്ചാല്‍ അവള് വരിക തന്നെ ചെയ്യും...., ഞങ്ങള്‍ അത്ര മേല്‍ പരിചിതരാണ്.. അവള്‍ക്കു ഞാന്‍ അതിലേറെ വേണ്ടപ്പെട്ടവനും..,
സമയം കടന്നു പോവുകയാണ്..,
"ഇനിയും വിളിക്കാതതെന്ത്..., എത്ര നേരമായി ഈ കാത്തിരിപ്പ് ...? എപ്പോഴാണ് അവളെയൊന്നു നേരില്‍ കാണുന്നത്....? " ഒരുവന് നിരാശ മറച്ചു വെച്ചില്ല...
" ധൃതി കൂട്ടാതിരിക്കൂ ...ഇനിയും സമയമായിട്ടില്ല .., അതാ ആ കാണുന്ന പറവക്കൂട്ടങ്ങള്‍ കൂടണയാന്‍ പോവുന്നതേയുള്ളൂ .. അവിടെയാ നദിയോരത്തെ കുഞ്ഞു കുടിലിന്റെ മുറ്റത്തെ ചെമ്പനീര്‍ പൂവ് ഇനിയും ഇതള്‍ കൂമ്പിയുറങ്ങിയിട്ടില്ല..,
'അല്‍പ്പ നിമിഷങ്ങള്‍ കൂടി കാത്തിരിക്കൂ.... ആ പറവകള്‍ ഒന്ന് കൂടണഞ്ഞു കൊള്ളട്ടെ .. ആ പൂവ് കൂടെ മിഴിയടച്ചീടട്ടെ ..ആപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയെന്റെ പ്രിയപ്പെട്ടവളെ വിളിക്കാം... കാരണം ... സന്ധ്യക്ക് ശേഷം മാത്രമാണ് അവളെ ഞാന്‍ കണ്ടിട്ടുള്ളത് .. ഞാന്‍ സന്ധ്യക്ക് ശേഷം വിളിച്ചപ്പോള്‍ മാത്രമേ അവള് വന്നിട്ടുള്ളൂ... അത് കൊണ്ടാവാം അവളുടെ അധരങ്ങള്‍ക്ക് സന്ധ്യയുടെ ചോരച്ചുവപ്പായത് ... അവളുടെ മുടിയിഴകള്‍ക്കു കൂരിരുള്‍ നിറമായതും...,
നിങ്ങള്‍ക്കറിയുമോ ... അവളുടെ മുഖത്ത് നിലാവിന്റെ തേജസ്സും ..കണ്ണുകളില്‍ നക്ഷത്രങ്ങളുടെ മിന്നായവും ഞാന്‍ കണ്ടിട്ടുണ്ട് ... അവളുടെ നഗ്നതയെ ഞാന്‍ നിലാവിനെ നോക്കിയിരിക്കുന്ന കൊച്ചു കുഞ്ഞിന്റെ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.... അവളെ പ്രാപിക്കുമ്പോള്‍ ... ആ കടഞ്ഞെടുത്ത മേനിയില്‍ നിന്നുതിരുന്ന ഗന്ധം രാത്രിയുടെ വശ്യതയില്‍ പടര്ന്നലിയുന്ന കാട്ടുമുല്ലയുടെതാണെന്ന് ഞാനറിയാറുണ്ട് .. അവളുടെ വിയര്പ്പിന് പോലും കാട്ടു പൂന്തേനിന്റെ രുചിയാണ്.. "
പൊളിഞ്ഞു വീഴാറായ പുരാതന മാളികയുടെ ഇരുള് മൂടിക്കൊണ്ടിരിക്കുന്ന കവാടങ്ങളിലോരോന്നിലും കണ്ണു നട്ട് നോക്കിയിരുന്ന മൂന്നു പേരിലും ആ വൃദ്ധന്റെ നിറം മങ്ങിയ മിഴികള്‍ ഉഴിഞ്ഞിറങ്ങി....
ചുളിഞ്ഞ കവിളുകളില്‍ വീണ്ടും ചുളിവു പടര്‍ത്തിയ ഒരു നിറപുഞ്ചിരിയോടെ അയാള്‍ പറഞ്ഞു ...
"ഇല്ല ...ഇനിയും വര്‍ണ്ണിക്കുന്നതില്‍ അര്‍ത്ഥമില്ല .. നിങ്ങള്‍ ഇപ്പോള്‍ തന്നെ അക്ഷമരാണ്... ഒരേ ഒരു നിമിഷം തരൂ ഞാനവളെ വിളിക്കാം .." അല്ലാതെ ഇനിയും അവളെ കുറിച്ച് പറയുകയാണെങ്കില്‍ എനിക്കീ രാവ് തന്നെ മതിയാവാതെ വരും . അതുകൊണ്ടിനി നിങ്ങള്‍ നേരില്‍ കണ്ടു കൊള്‍ക..."
അയാളുടെ മിഴികള്‍ പാതിയടഞ്ഞു .. ചുണ്ടുകള്‍ ഗതി വേഗത്തില്‍ വിറ കൊണ്ടു.. സംഭവിക്കുന്നതെന്തെന്നറിയാതെ അവര്‍ അത്ഭുതം പൂണ്ടു തുടങ്ങും മുന്‍പേ ... ആ നാമം അയാളുടെ ഗംഭീരമായ ശബ്ദത്തില്‍ അവിടമാകെ മുഴങ്ങി..!!
"അനീറ്റാ..."!!
അത് ആ കൊട്ടരക്കെട്ടിലെ പൊട്ടിയ ഭിത്തികളില്‍ തട്ടി മാറ്റൊലി കൊണ്ടു ...
"അനീറ്റ ...മനോഹരം.., ആ നാമം പോലും എന്നില്‍ മോഹമുണര്‍ത്തുന്നു...' ഹേ വൃദ്ധാ ... അവളെവിടെ...? കാണുന്നില്ലല്ലോ.....
"ക്ഷമ നശിച്ച ഒരുവന് കൈകള്‍ കൂട്ടിയുരുമ്മി ശബ്ദമുയര്‍ത്തി.....!
"ഹ ഹ ... കാണുന്നില്ലെന്നോ.. ഞാന്‍ വിളിച്ചിട്ട് അവള് വരാതിരിക്കുകയോ ? അതുണ്ടാവില്ല .. ആ പൂമുഖ വാതിലിന്റെ ഇടയിലെ നിലാവിന്റെ നിറമുള്ള കൈകള്‍ നിങ്ങള്‍ കാണുന്നില്ലേ... ആ തരിവളകള്‍ കിലുങ്ങുന്നത് കേള്‍ക്കുന്നില്ലേ ...? അത് നിങ്ങള്‍ക്കു വേണ്ടിയാണ്.. നിങ്ങളിലൊരാള്‍ അവളെ വിളിച്ചോളൂ.. അവളിറങ്ങി വരും...."
കൈകള്‍ കൂട്ടിത്തിരുമ്മി ചൂട് പിടിപ്പിച്ച് മുഖത്തോട് ചേര്‍ത്തുവെച്ച് അവന് വിളിച്ചു...
"അനീറ്റാ.."
ആ വിളിക്ക് നെഞ്ചിടിപ്പിന്റെ താളമായിരുന്നു.. അടുത്ത നിമിഷം അവരുടെ കണ്ണുകള്‍ക്ക് പൊന്‍ കണിയായി ... അവരുടെ ഇന്ദ്രിയങ്ങള്‍ക്ക് നിറ സദ്യയായി അരികിലെക്കൊരു വെണ്മേഘം പോലെ ഒഴുകി വന്ന അവളിലേക്ക് അവര്‍ മൂവരും ചാടിയടുക്കവേ അയാള്‍ തടഞ്ഞു..
" ഹേയ്.. അവള് ഒറ്റയ്ക്കേ ഉള്ളൂ എന്നറിയില്ലേ ... നിങ്ങള്‍ ഓരോരുത്തരായി ചെല്ലൂ ..."
ഒരുവന് ക്ഷണ വേഗത്തില്‍ മുന്നോട്ടു വന്നു കൊണ്ട് പറഞ്ഞു ..
"അവളില്‍ ആദ്യമലിയേണ്ടവന് ഞാനാണ് .. ഞാനാണ് ഈ സൗന്ദര്യധാമത്തെ കുറിച്ച് നിങ്ങളില്‍ നീന്നാദ്യമറിഞ്ഞത് ..ഞാനാണിവരെ കൂടെ കൂട്ടിയത്..."
"ശരിയാണ്"
മനസ്സില്ലാ മനസ്സോടെ മറ്റിരുവരും അത് സമ്മതിച്ചു....
'ശരി.... അനീറ്റാ... ഇദ്ദേഹത്തെ നിന്റെ മഞ്ചത്തിലെയ്ക്കാനയിച്ചു കൊള്ളുക .."
അവള് പൌര്‍ണ്ണമി ശോഭയുള്ള ഒരു നിറ പുഞ്ചിരിയോടെ അയാളിലേയ്ക്കു കരം നീട്ടി.... അയാളപ്പോള്‍ ആ ചിരിയുടെ ദിവ്യ പ്രഭയില്‍ മുങ്ങിക്കുളിച്ചു പോയ പോലെ തോന്നി... അവളുടെ വായില്‍ നിറയെ വജ്രങ്ങള്‍ നിരത്തി വെച്ചത് പോലെ ....!!
അവളെന്ന മനോഹാരിതയില്‍ പടര്‍ന്നു പുണരാന്‍ കൊതിച്ചു വെമ്പിയ അയാളുടെ കരങ്ങള്‍ നിലക്കാതെ വിറ കൊള്ളുന്നുണ്ടായിരുന്നു .. ഇണക്കിളികളെ പോലെ ചിറകുരുമ്മി .കൊക്കുരുമ്മി ... മെയ്യില്‍ മെയ് ചേര്‍ത്ത് ഒരു സ്വര്‍ഗ്ഗം ഈ ഭൂമിയില്‍ തന്നെ സ്വപ്നം കണ്ട നിമിഷങ്ങള്ക്കിടയിലൊരു മാത്ര ....!! അയാളൊന്നു ഞെട്ടി...!
ഒരു മിന്നല്‍ പിണര്‍ ഉള്ളിലൂടെ കടന്നു പോയ പോലെ അയാള്‍ പുറകോട്ടു തെറിച്ചു ...!
അവളില്‍ തൊട്ടുവെന്നായിട്ടും ഒരു വേള ആ സ്പര്‍ശനം അറിയാത്തത് പോലെ തോന്നിയോ??
അയാള്‍ വീണ്ടും അവളുടെ കൈത്തണ്ടയില്‍ മുറുകെ പിടിക്കാന്‍ മുന്നോട്ടാഞ്ഞു.. ആ കൈകള്‍ക്കുള്ളിലൂടെ തന്റെ കരം തെന്നിയകലുന്നത് ഒരു മായയെന്ന പോലെ അയാള്‍ കണ്ടു നിന്നു.. !
പകച്ചു പോയ അവന് അലറി വിളിക്കവേ ഒരുവന് ഓടിചെന്നവളെ വാരി പുണരുവാന്‍ ശ്രമിച്ചു ..
ഹോ... ഒരു പുകച്ചുരുളിനെ കെട്ടിപ്പിടിച്ചതു പോലെ.....!!
"ഹേയ്.. മനുഷ്യാ.. എന്താണിത് ... ഇവളാരാണ്.....???
"അവള്.....അവള്... "
അയാളപ്പോള്‍ വിറക്കുന്നുണ്ടായിരുന്നു .
"അവള്.... ദേവദാസി തന്നെ ... രതി മേളങ്ങളാല്‍ ഉത്സവമാടിയവള് .., ഒരുകാലത്ത് സമൂഹത്തിലെ ഉന്നതന്മാരുടെ കിടപ്പറകളില്‍ ഐശ്വര്യ ചിഹ്നമായി വിരാചിച്ചവള്.... ബ്രിട്ടീഷ് മേലാളന്മാര് ഇവള്‍ക്ക് വേണ്ടി തമ്മിലടിച്ചിരുന്നു അന്ന് ... പക്ഷെ ... മോഹങ്ങളസ്തമിക്കും മുന്‍പേ ... യൌവ്വനം വിടവാങ്ങും മുന്‍പേ കാലയവനികക്കുള്ളില്‍ മറയേണ്ടി വന്നു ഇവള്‍ക്ക്..... വിട്ടുമാറാത്ത മോഹവും വിട പറയാത്ത യൌവ്വനത്തിന്റെ ദാഹവുമായി അവള് വീണ്ടും വന്നപ്പോള്‍ ഇങ്ങനെയാവുമെന്നാരറിഞ്ഞു...."
അത് കേട്ടപ്പോള്‍ അവരിലോരുവാന് അടക്കാനാവാത്ത കോപത്തോടെ അയാള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയലറി....
"ഹേയ്..... നിങ്ങള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നല്ലേ... നീചനായ കിളവാ.... ഇതിനു പ്രതികാരം ചെയ്തിട്ടല്ലാതെ നിന്നെ ഞങ്ങള്‍ വിടുന്ന പ്രശ്നമില്ല .."
"അയ്യോ ... അതിനു ഞാനെന്തു പിഴച്ചു.. ഞാന്‍ അവളെ നിങ്ങളുടെ മുന്പില് കൊണ്ട് വന്നില്ലേ.....?
അവളിതാ.. ഇപ്പോഴും നിങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു......"
"ഹേ... മനുഷ്യാ നിങ്ങള്ക്കറിയാത്തതാണോ...? അതോ നിങ്ങള്‍ ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയോ....?"
"എന്ത് ...? " വൃദ്ധന് വിനയാന്വിതനായി...
"മരിച്ചു പോയവരുടെ ആത്മാക്കളെ പ്രേതങ്ങളെന്നാണ് വിളിക്കുന്നത്.. ആ ആത്മാവുകള്ക്കൊരിക്കലും മനുഷ്യനുമായി സല്ലപിക്കാനാവുകയില്ലെന്ന്...നിങ്ങള്ക്കറിയാത്തതാണോ ....? "
"അയ്യോ .. എനിക്കതറിയില്ലായിരുന്നു...... കൂട്ടരേ എന്നോട് ക്ഷമിച്ചാലും...." വൃദ്ധന് അവര്‍ക്ക് മുന്നില്‍ കൈകൂപ്പി മുട്ട് കുത്തി.....
"അല്ല.... ഇയാള്‍ വീണ്ടും നുണ പറയുന്നു .. അവരിലെ മൂന്നാമന് അലറി .... അയാള്ക്കെല്ലാം അറിയാം ..അവളുമായി രമിച്ചു മദിച്ചുവെന്നു നമ്മോടയാള് കള്ളം പറഞ്ഞു.. അവളുടെ സൌന്ദര്യത്തെ പുകഴ്ത്തിപ്പുകഴ്ത്തി ഇയാള്‍ നമ്മെ മത്ത് പിടിപ്പിച്ചു ..... എന്നിട്ടും വീണ്ടും ഒന്നുമറിയാത്ത പോലെ നടിക്കുന്നു .. ആ പെണ്ണ് ഏതോ മായയാണ് ... ഇയാളേതോ ദുര് മന്ത്രവാദിയായ കാട്ടാളനാണ് ...."
അവന് കോപം കൊണ്ട് വിറക്കുകയായിരുന്നു.....
"ഹ ഹ ഹ..." അത് വരെ കൈകൂപ്പി നില്‍ക്കുകയായിരുന്ന കിഴവന് ഉറക്കെ ചിരിച്ചു.... ഞാന്‍ നുണ പറഞ്ഞുവെന്നോ ..? അവള് മായയാണെന്നോ ... അല്ല ... അവള് മായയും പുകച്ചുരുളുമൊന്നുമല്ല... ഇതാ കണ്ടോളൂ..... അയാള്‍ ഗതിവേഗത്തില്‍ മുന്നോട്ടു കുതിച്ചു..... ഓടിയടുത്തൊരു നിമിഷം കൊണ്ടവളെ വാരിപ്പുണര്‍ന്നു.... അവരുടെ അധരങ്ങളൊന്നായി ... തൂവെള്ള വസ്ത്രങ്ങള്‍ കാറ്റില്‍ പറന്നു പൊങ്ങി.. അവരിരുവരും സര്‍പ്പങ്ങള്‍ കണക്കെ കെട്ടു പിണഞ്ഞു മറിഞ്ഞു വീഴവെ ...ആ ചെറുപ്പക്കാര്‍ കണ്ടു ..
അടുത്ത നിമിഷം ശേഷിച്ച പാതി ജീവനുമായി മൂവരും ഓടിയകലവേ അവളുടെ മോഹ സാഫല്യത്തിന്റെ സീല്‍ക്കാരങ്ങള്‍ക്കിടയിലൂടെ ആ നരച്ച വൃദ്ധന്റെ കിതക്കുന്ന ശബ്ദം അവര്‍ കേട്ടു.....!
"ഇല്ല ....ആത്മാവുകള്‍ ഒരിക്കലും കള്ളം പറയില്ല..."!
_________________Shaleer Ali _____________________




fantasy കഥകളോട് എന്നും കൌതുകം നിറഞ്ഞൊരു പ്രിയമായിരുന്നു എനിക്ക്.. ഇന്നും ആ ഇഷ്ട്ടം പൂര്‍ണ്ണമായും എന്നില്‍ നിന്ന് വിട്ടു പോയിട്ടില്ല... അത് കൊണ്ടാവാം.. ഇത്തരമൊരു കഥയിലേക്ക് വീണ്ടും ചെന്നെത്തിയത്...
ReplyDeleteപ്രിയ സുഹൃത്തുക്കള്‍ വായിക്കുക ..അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിച്ചു കൊണ്ട്...സസ്നേഹം...... :)
This comment has been removed by the author.
ReplyDeleteഹമ്പടാ വശ്യസുന്ദരമായ ഒരു കഥ വായിച്ച സുഖം. ഒരുപാട് വൃത്തിയും മൂർച്ചയും ഉള്ള കവിതകൾ വന്നിട്ടുള്ള ഈ തൂലികയിൽ നിന്ന് ആദ്യമായാണ് ഞാനൊരു കഥ വന്നത് കാണുന്നത്,അപ്പഴേ വായിച്ചു. നല്ല കഥ. ഒരു മായാലോകത്തേക്ക് ആനയിക്കുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു. അപാര വശ്യതയോടെ പറഞ്ഞ ഈ കഥയ്ക്ക് നൂറഭിനന്ദനങ്ങൾ. ആശംസകൾ.
ReplyDeleteമനെഷേട്ടാ......സന്തോഷം ...
ReplyDeleteനേര് ജീവിതത്തിന്റെ പച്ചപ്പില്ലാതെ ഇത്തരം കഥകളെ വായനക്കാര്‍ എങ്ങനെയെടുക്കുമെന്നറിയാതെ ആകാംക്ഷയോടെ ഇരിക്കുകയായിരുന്നു ഞാന്‍....
ആദ്യ അഭിപ്രായം തന്നെ സന്തോഷം പകരുന്നതായത്തില് പിന്നെയും ഒത്തിരി സന്തോഷം...... :)))
മനെഷേട്ടാ...നന്ദി... :))
എല്ലാവരുമിങ്ങനെ നേർജീവിതത്തിന്റെ പച്ചപ്പ് കാണിച്ചോണ്ട് കഥേം കവിതേം എഴുത്യാ ആളുകൾക്ക് സ്വപ്നങ്ങൾ കാണാനും സുന്ദര-മായാ ലോകത്തെ ഭാവനയിൽ കാണാനും കഴിയാതെ വരില്ലേ ? അപ്പൊ ഇടയ്ക്കൊക്കെ ഈ സംഭവം രസമാ,ഇടയ്ക്കൊക്കെ മാത്രം.!
ReplyDeleteനന്നായിട്ടൊണ്ട് ഷലീർ...വരികൾ നന്ന്.... ഒരു വ്യത്യസ്തത തന്നെ....
ReplyDeleteനല്ല ഒഴുക്കുള്ള വരികള്‍.. fantasy കഥകളില്‍ വായിച്ചതില്‍ മനോഹരമായ ഒന്ന്.. ഭാവുകങ്ങള്‍ ശലീര്‍... :)
ReplyDelete"ഇല്ല ....ആത്മാവുകള്‍ ഒരിക്കലും കള്ളം പറയില്ല..."!
സ്നേഹത്തോടെ,
ഫിറോസ്
http://kannurpassenger.blogspot.in/2012/07/blog-post_19.html
ഒരു ഫാന്റസി പ്രേതകഥ...
ReplyDeleteപ്രേതകഥകള്‍ പൊതുവെ ഇഷ്ടമല്ല
പ്രേതമാകുന്നതിനു മുമ്പത്തെ കഥകള്‍ അധികമിഷ്ടം
ഫാന്റസി കഥയും ഷലീറിന്റെ മറ്റുകവിതകൾ പോലെ തന്നെ മനോഹരം.. ആശംസകൾ..!!
ReplyDeleteകഥയ്ക്കനുയോജ്യമായ ഭാഷയും അന്തരീക്ഷ സൃഷ്ടിയും. നന്നായിട്ടുണ്ട്.
ReplyDeletesuprabhaatham...!
ReplyDeleteI would like to say fantastic....!
sorry for Manglish...!
നന്നായിരിക്കുന്നു ശലീര്‍ .അഭിനന്ദനങ്ങള്‍
ReplyDeleteവളരെ ഇഷ്ടപ്പെട്ടു വ്യത്യസ്തമായ ഈ കഥ. മനോഹരമായ വരികള്‍ .
ReplyDeleteഅഭിനന്ദനങ്ങള്‍ .
നന്നായി .ഇത്തവണ വഴ മാറിയാണല്ലോ നടത്തം ...........വഴിയോരക്കാഴ്ചകള്‍ വല്ലാതെ ഇഷ്ടപ്പെട്ടു ........
ReplyDeleteഇതങ്ങോട്ട് ശീലമാക്കേണ്ട കേട്ടോ ..........നല്ലത് കുറച്ചു മതി ..............ആശംസകള്‍ ..............
ശക്തമായ കാവ്യബിംബങ്ങൾ ഉൾച്ചേർന്ന മനോഹരമായ കവിതകൾ എഴുതാറുള്ള ഷലീറിന് കഥയുടെ ക്രാഫ്റ്റും നന്നായി വഴങ്ങുന്നു എന്നു തെളിയിക്കുന്ന കഥ. സാധാരണമായ കഥനരീതികൾ വിട്ടു എവിടെയും പാളിപ്പോവാതെ നന്നായി കഥ പറയാനായി....
ReplyDelete@സുമേഷ് ജീ
ReplyDelete@ഫിറോസ്
@അജിത് മാഷ്
@ആയിരങ്ങളില്‍ ഒരുവന്
@Nassar Ambazhekel
@വര്‍ഷിണി* വിനോദിനി ടീച്ചര്‍
@സിയാഫ് ഇക്ക
@റോസാപൂക്കള്‍
@ഇസ്മയില്‍ ഇക്ക
@പ്രദീപ് മാഷ്...
എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ നന്ദി...
എന്റെയീ ചെറിയ ശ്രമത്തിനു .. നിങ്ങള്‍ നല്കിയ ഈ പ്രോത്സാഹനം ... ഇത് മാത്രം മതിയെന്റെ സന്തോഷത്തിനും...
@ പ്രദീപ് മാഷ്..... പ്രിയ കഥാ കരുത്തില്‍ നിന്നും കിട്ടിയ ഈ മൊഴി മുത്തുകള്‍ എനിക്ക് എന്നും പ്രചോടനമായിട്ടെ തള്ളു... ഇന്നും അതെ...
അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇനിയും പ്രതീക്ഷിച്ചു കൊണ്ട് സസ്നേഹം.... :)
"ആത്മാവുകൾ ഒരിക്കലും കള്ളം പറയില്ല"...വ്യത്യസ്തമായ കഥ.
ReplyDeleteഒഴുക്കും, വശ്യതയും.
ശലീർ, പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്... ഈ കഥ വളരെ മനോഹരമായിരിക്കുന്നു... സ്വീകരിച്ച ആശയവും, കഥന രീതിയെല്ലാം മനോഹരം, മികച്ച വായന സുഖം നൽകിയതിനാൽ ഇക്കഥ ഇനിയും വായിക്കാൻ തിരഞ്ഞെടുത്തെങ്കിൽ അത്ഭുതപ്പെടേണ്ട.. ഒരു കഥാകരന് വേണ്ട വാക്കുകളും പ്രയോഗങ്ങളും ആവശ്യത്തിന് ഉള്ളത് കൊണ്ട് കവിതയെഴുത്ത് നിറുത്തി ഇനി കഥയെഴുത്തിലേക്കും കടക്കാം... ആശംസകൾ
ReplyDeleteകാവ്യാത്മകമായ വരികളിലൂടെ, ഒരു മുത്തശി കഥയിലെന്നപോലെ വായനക്കാരെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന രചനാപാടവം.
ReplyDeleteഅഭിനന്ദനങ്ങള്‍ സുഹൃത്തേ.......
വേറിട്ടോരു വഴി,നല്ല അവതരണം..നന്നായിരിക്കുന്നു
ReplyDeleteഷലീര്‍, നന്നായിട്ടുണ്ട്. വായിക്കുമ്പോള്‍ വരികളിലൂടെ ഒഴുകി പോകുന്നു. അഭിനന്ദനങ്ങള്‍...
ReplyDeleteഷെലീറിന്റെ കഥകളാണ് എനിക്കിഷ്ടം
ReplyDeleteനല്ല എഴുക്കോടെ വരികളിൽനിന്ന് വരികളിലേക്ക് തെന്നി നീങ്ങുന്ന വായന സുഖമുണ്ടാക്കുന്ന നല്ല എഴുത്താണ്, തുടരുക
ഞാനാ സുന്ദരിയെ സ്വപ്നം കാണുന്നു ഇ കഥ വയിച്ച് കഴിഞ്ഞപ്പോൾ
ആശംസകൾ
നന്നായി തന്നെ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍..
ReplyDeleteestamayi
ReplyDeleteഖലീല്‍ ജിബ്രാന് കവിതകളുടെ മട്ടിലുള്ള ഒരു കഥ.. ഫാന്റസി കേട്ട് പിണഞ്ഞു.. നന്നായിട്ടുണ്ട്
ReplyDeleteകഥ ഇഷ്ട്ടമായി കൂട്ടുകാരാ..!
ReplyDeleteവ്യത്യസ്ഥമായ കഥാതന്തുവിനു തികച്ചും യോജിക്കും വിധമുള്ള ആഖ്യാനം. ഒട്ടും പതറാതെ പാളാതെ മനോഹരമായവതരിപ്പിച്ചു. കവിതയിലെ മനോഹാരിത കഥയിലും കാണുന്നുണ്ട്. എന്റെ കാലുകള്‍ ഈ മണ്ണില്‍ ശരിക്കും സ്പര്‍ശിച്ചിട്ടുണ്ട്..,സത്യം..! ആത്മാവു മാത്രമല്ല,ഞാനും കള്ളം പറയാറില്ല..!!
എല്ലാഭാവുകങ്ങളും നേരുന്നു.
സസ്നേഹം പുലരി
സ്വപ്നങ്ങളുടെ മായിക ലോകത്ത് പറന്നുനടക്കാന് എനിക്കുമിഷ്ടമാണ്...വ്യതസ്തമായ ഒരു വായനാഅനുഭവം ആയിരുന്നു ഷബീര്‍...കഥയുടെ വശ്യതയില്‍ സ്വയം അലിഞ്ഞങ്ങനെ.....തുടരൂ ഈ മായിക യാത്ര...ആശംസകള്‍...
ReplyDeleteകവിതകളാണ് ഷലീറിന്റെ കനല് ചിന്തുകളില്‍ സാധാരണ ...!
ReplyDeleteകവിതപോല മനോഹരമായ കഥയും ...!
ആത്മാക്കള്‍ കള്ളം പറയാത്ത ഈ പ്രേതകഥ ഇഷ്ടായി ട്ടോ ...!!
അവസാന വാക്ക് ആയ ആത്മാക്കള്‍ കള്ളം പറയാറില്ല എന്നുള്ളത് ഒഴിച്ച് ഒന്നും തന്നെ ഇഷ്ട്ടമായില്ല. ശലീരില് നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.. ഇത് കുട്ടികള്‍ കഥ പറയും പോലെ..
ReplyDeleteവ്യത്യസ്തമായ വായനക്ക് നന്ദി ആ ചിന്തക്കും എഴുത്തിനും ആശംസകള്‍..
ReplyDelete@പി. വിജയകുമാർ
ReplyDelete@mohi bhaay
@ജോസെലെറ്റ് എം ജോസഫ്
@വെള്ളിക്കുളങ്ങരക്കാരന്‍ ഫയാസ്
@ഷാജു
@മെഹദ് മഖ്ബൂല്‍
@കുമ്മാട്ടി
@നിസാരന്‍
@പ്രഭന് ക്യഷ്ണന്
@അനാമിക
@kochumol(കുങ്കുമം)
@അംജത് ....
@കാത്തി
എല്ലാ പ്രിയരോടും നന്ദി യും സന്തോഷവും അറിയിക്കുന്നു ..... ഈ വായനക്കും മറച്ചു വെക്കാതെ മനസ്സ് തുറന്നതിനും.....
അമ്ജദ്ക്ക... എനിക്കാദ്യമേ അറിയാമായിരുന്നു
ഫാന്റസി കഥകളോട് പലര്‍ക്കും താല്‍പ്പര്യം കാണില്ല എന്ന് അത് കൊണ്ട് തന്നെയാണ് ഞാന്‍ ആദ്യമേ അത് എഴുതി ചേര്‍ത്തതും... ചെലപ്പോ ഞാന്‍ ആദ്യമേ പറഞ്ഞത് പോലെ കുട്ടിക്കാലത്തെ എനിക്ക് അത്ഭുത കഥകളോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കാം... ഇപ്പൊ എഴുതിയപ്പോഴും ഒരു കുട്ടിക്കഥ പോലെ ഇക്കാക്ക് തോന്നിയതും... എന്നിരുന്നാലും സന്തോഷം ഈ തുറന്നു പറച്ചിലിന് അത് തന്നെയാണെന്നും വേണ്ടതും..... പ്രതീക്ഷിക്കുന്നതും...... പ്രിയസുഹൃതുക്കളിനിയും ഇത് വഴി വരിക...........സസ്നേഹം......... :)
@ am
അയ്യോ നേരത്തെ ഈ കഥ വായിച്ചു ഇഷ്ടപ്പെട്ടു ഒരു കമന്റ് പോസ്റിയതാണല്ലോ... എവിടെ പോയി?
ReplyDeleteഅടിപൊളി കഥ കേട്ടോ. അവസാനം അപ്രതീക്ഷിതമായ ക്ലൈമാക്സ് തന്നെ. കൊള്ളാം. സത്യത്തില്‍ ഈ പ്രേതങ്ങളൊക്കെ ഉണ്ടോ?
ആഹ... അത് വന്നില്ല മാഷേ.....
ReplyDeleteഇഷ്ട്ടപ്പെട്ടന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം.... :)
പ്രേതങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കാനാ എനിക്കിഷ്ട്ടം...
nice shaleer..congratz,,,thudaruka
ReplyDeleteനന്ദി ഷാജിക്ക... ഈ യാത്രയില്‍ ഞാന്‍ നിങ്ങളുടെയൊക്കെ സഹയാത്രികന് മാത്രം...... :)
ReplyDeleteഒരൊറ്റ വാക്ക് ,,,,നീ പുലിയാണ് വെറും പുലി അല്ല ......അക്ഷര പുലി ..ആശംസകള്‍ ,,വീണ്ടും വരാം
ReplyDeleteനല്ല രചന .. വാക്കുകളുടെ പ്രയോഗങ്ങൾ അസ്സലായി..
ReplyDeleteആശംസകൾ
@ നാച്ചീ.. thaankuu thaankuuu ... :))
ReplyDelete@തക്ഷയ സന്തോഷം സുഹൃത്തേ ഈ വായനക്ക്....
ഇനിയും വരിക ഇത് വഴി.....
നന്നായി അവതരിപ്പിച്ചു. ഒരു പ്രേത കഥ.... പക്ഷെ പ്രേത ബാധ ഒന്നും ഇല്ലാതെ നന്നായി ചെയ്തിരിക്കുന്നു... ആശംസകള്‍
ReplyDelete