Ind disable

Thursday, May 17, 2012

പാഴ് ചില്ലകള്‍


പാഴ് ചില്ലകള്‍


ഒടുക്കത്തെ തിരിച്ചറിവിന്റെ
നിമിഷത്തിലും
ചുറ്റിലും തളം കെട്ടി നിന്ന
വിജന വിമൂകത
ഒടുങ്ങാത്ത പുച്ഛത്തോടെ
എന്നോട് പറഞ്ഞു....

''നീ ഒരു പാഴ്മരമാണ്...
ഘോര മരുഭൂമിയുടെ വരണ്ട മാറില്‍ ,
തിരസ്കാരത്തിന്റെ
ഉച്ച വെയിലില്‍ വെന്ത്
ദേഹം മുഴുവന്‍ ഉണങ്ങിക്കീറിയ
വെറുമൊരു
ഏകാകിപാഴ്മരം...!

നീ അറിയുന്നുണ്ടോ...?

നിന്റെ സൌഹൃദങ്ങളുടെ
പറവകൂട്ടങ്ങള്‍ ദൂരെ പച്ചപ്പില്‍
കൂട് കൂട്ടി പാര്‍ത്തുതുടങ്ങി ...

നിനക്ക് പ്രണയപരാഗം
പകര്‍ന്ന മാരുതന്‍
വസന്തം പുല്‍കിയ പൂന്തോട്ടങ്ങളുടെ
സുഗന്ധ വാഹിനിയായി മാറി...

നിന്റെ സന്തോഷങ്ങളുടെ തളിരിലകള്‍
കൊഴിഞ്ഞു വീണിടത്ത്
ശവ ഗേഹങ്ങളുടെ
ആണിക്കല്ലുകള്‍ മാത്രം ബാക്കി...

ഇനിയും... ഈ ഉണങ്ങിയ ചില്ലകളും
 നീട്ടി നിവര്‍ത്തി
 നീ കാത്തിരിക്കുന്നതാരെയാണ് ...?'"

"അറിയില്ല്ല വിജനതേ...
എല്ലാം നശിച്ചിട്ടും
ഞാനും എന്റെയീ മനസ്സും മാത്രം
ഒന്നൊടുങ്ങാതതെന്തേ..."
എന്ന് നീയൊന്നു പറഞ്ഞു തരുമോ...??
  _________________________Shaleer Ali________________________

32 comments:

  1. "അറിയില്ല്ല വിജനതേ...
    എല്ലാം നശിച്ചിട്ടും
    ഞാനും എന്റെയീ മനസ്സും മാത്രം
    ഒന്നൊടുങ്ങാതതെന്തേ..."
    എന്ന് നീയൊന്നു പറയുമോ ??

    കവിതയുടെ കനൽ ചിന്തുന്ന വഴിയിൽ നിന്നൊരു വേറിട്ട ശബ്ദം. അടിപൊളിയായിരിക്കുന്നു ഷഹീർ. വേറിട്ടൊരു ശ്രമം നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
  2. എകാന്തയുടെ പിടച്ചലില്‍ ഒരെകാകിയായ മരം പോലെ തന്നെയാണ് , ചിന്തകള്‍ പാഴ് ചില്ലകളെ പോലെ എന്തോണോ വേണ്ടി ആടികളിക്കും , ഒറ്റപെടലിന്റെ വിങ്ങല്‍ കാണുന്നു ഓരോ വരികളിലും ആശംസകള്‍ കൂട്ടുകാരാ ഇനിയും എഴുതൂ ചിന്താ ശലകങ്ങള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  3. "അറിയില്ല്ല വിജനതേ...
    എല്ലാം നശിച്ചിട്ടും
    ഞാനും എന്റെയീ മനസ്സും മാത്രം
    ഒന്നൊടുങ്ങാതതെന്തേ..."
    എന്ന് നീയൊന്നു പറഞ്ഞു തരുമോ...??



    കവിത നന്നായി

    ReplyDelete
  4. ശലീർ മോനെ കവിത വായിച്ചു, എന്റെ അഭിപ്രായത്തിൽ നിന്റെ സമകാലിക വിഷയങ്ങളിലേക്കും, സാമൂഹിക ചുറ്റുപാടുകളിലേക്കുമുള്ള കവിതക്ക് വളരെ മൂർച്ച അനുഭവപ്പെടാറുണ്ട്. ഇതിൽ ഏകാന്തതയാണല്ലോ വിഷയം.. ബൂലോകത്തെ കവികൾ മികച്ച് നിൽക്കുന്ന കവിയായി ശലീർ മാ‍റട്ടെ എന്നാശംസിക്കുന്നു.

    കരളിലെ മോഹവും കടലിലെ ദാഹവും അടങ്ങുകില്ല എന്ന് പറഞ്ഞത് പോലെ ആത്മാവിന്റെ നൊമ്പരങ്ങൾ ഒരിക്കലും അവസാനിക്കുകയില്ല...

    കവിത ശലീർ ഉദ്ദേശിച്ച തലത്തിൽ തന്നെ വായിക്കപ്പെടും.. ആശംസകൾ കൂട്ടുകാരാ

    ReplyDelete
  5. "നിന്റെ സന്തോഷങ്ങളുടെ തളിരിലകള്‍
    കൊഴിഞ്ഞു വീണിടത്ത്
    ശവ ഗേഹങ്ങളുടെ
    ആണിക്കല്ലുകള്‍ മാത്രം ബാക്കി..."

    ശ്രമം വിഫലമായില്ല ശലീര്‍. നല്ല വരികള്‍.. അഭിനന്ദനങ്ങള്‍...

    ReplyDelete
  6. മനേഷ് മാഷ്‌ .... മയില്‍ പീലി khaadu , മോഹി ഭായ്... മുബിതാത്ത ....ഒരായിരം നന്ദി പ്രിയപ്പെട്ടവരേ ... ഈ വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും...... !

    ReplyDelete
  7. കവിത നന്നായിട്ടുണ്ട്

    ReplyDelete
  8. ഒറ്റപ്പെടലിന്റെ വേദന.... കൊള്ളാം.. എനിക്ക് വരികളിലേക്ക് ഇറങ്ങി ചെന്ന് വായിക്കാനുള്ള കഴിവ് കുറവാണ്.. എങ്കിലും നല്ല എഴുത്ത്.. ഭാവുകങ്ങള്‍ ....

    ReplyDelete
  9. നല്ല വരികള്‍ ഷലീര്‍.....
    എന്നാല്‍ കവിതയുടെ ഭാവം മറ്റു കവിതകളുടെ അത്ര തീവ്രമായില്ല എന്ന് തോന്നി.....

    ReplyDelete
  10. നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍.......,..

    മരുഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ ആയത് കൊണ്ട് അത് പാഴ്മരമാകുന്നില്ല. മരുഭൂമിയില്‍ നടന്നവശനാകുന്ന യാത്രക്കാരന് തണലേകുന്ന മരത്തെ പാഴ്മരം എന്ന് വിളിക്കുന്നവന്റെ മനസ്സാണ് മരുഭൂമി അവന്‍റെ ചിന്തയാണ് പാഴ്മരം. അത് പോലെ മറ്റുള്ളവര്‍ ഏകാകി പാഴ്മരമാക്കി ചിത്രീകരിച്ചവര്‍ ഈ മരുഭൂമി ജീവിതത്തില്‍ എത്രയോ പേരുണ്ട്..

    ആശംസകള്‍..

    ReplyDelete
  11. ഉപമകള്‍ നന്നായിട്ടുണ്ട്.
    ഒടുക്കത്തെ തിരിച്ചറിവുകള്‍,പച്ചപ്പിലെ കൂടുകള്‍
    പാഴമരചില്ലകള്‍..എല്ലാം പ്രവാസജീവിതവുമായി ബന്ധപ്പെട്ട വാക്കുകളാ‍ണല്ലോ..

    “ഇനിയും... ഈ ഉണങ്ങിയ ചില്ലകളും
    നീട്ടി നിവര്‍ത്തി
    നീ കാത്തിരിക്കുന്നതാരെയാണ് ...?'"
    ഇങ്ങ്നെയൊന്നും ചോദിക്കല്ലേ.. ഉണങ്ങിയ ചില്ലകളിലും പൂക്കള്‍ വിരിയിക്കാന്‍ ശ്രമിക്കാം..

    ReplyDelete
  12. ഗമണ്ടനാവുന്നുണ്ട് ഷലീര്‍... ഇനിയും അങ്ങ് പോരട്ടെ..
    അഭിനന്ദനങ്ങള്ട..

    ReplyDelete
  13. എത്രയൊക്കെ ഒറ്റപ്പെടലുകള്‍ക്കിടയിലും പ്രതീക്ഷ തന്നെ ആശ്രയം...
    നന്നായിരിക്കുന്നു.

    ReplyDelete
  14. എരിയിന്നുണ്ടല്ലൊ പ്രിയാ ചല വരികൾ
    ആശംസകൾ
    വരികൾ പലതും ഇഷ്ടായി

    ആശംസകൾ

    ReplyDelete
  15. >>>>നിനക്ക് പ്രണയപരാഗം
    പകര്‍ന്ന മാരുതന്‍
    വസന്തം പുല്‍കിയ പൂന്തോട്ടങ്ങളുടെ
    സുഗന്ധ വാഹിനിയായി മാറി...<<<<

    വരികളിലെ സൗന്ദര്യം ആസ്വദിക്കുന്നു..

    ReplyDelete
  16. പതിവ് പോലെ കവിത സുന്ദരം ..
    പക്ഷെ കവിയുടെ വരികളുടെ തീക്ഷ്നത മുന്‍കാല കവിതകളില്‍ വായിച്ചറിഞ്ഞതിനാല്‍ എന്തോ ഒരു കുറവ് അനുഭവ പെടുന്ന പോലെ. ഒരു പക്ഷെ കവിത മുന്നോട്ടു വെക്കുന്ന വിഷയം ആ കവിതകളോളം ഗാഡമല്ലാഞായിരിക്കാം അല്ലെ ???

    ReplyDelete
  17. @പാവം മനുഷ്യന്‍ ..., ശബ്ന സുമയ്യ , പ്രദീപ്‌ മാഷ്‌ , പ്രവീണ്‍ ശേഖര്‍ ,മുനീര്‍ മെഹദ് മഖ്ബൂല്‍ ,രാംജി മാഷ്‌ ,അഷ്‌റഫ്‌ ഇക്ക ,ഷാജു ,ആയിരങ്ങളില്‍ ഒരുവന്‍ ,വേണു ഗോപാല്‍ മാഷ്‌ ..... ഈ ചെറിയ ശ്രമത്തെ വായിച്ചു വലിയ അഭിപ്രായങ്ങള്‍ പറഞ്ഞു സന്തോഷം പകര്‍ന്ന എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും മനസ്സ് നിറഞ്ഞ നന്ദി അറിയിക്കട്ടെ ...... :))

    ReplyDelete
  18. @ പ്രദീപ്‌ മാഷ്‌ ... വേണു മാഷ്‌ ... അഷ്‌റഫ്‌ ഇക്ക ....
    വേണു മാഷ്‌ പറഞ്ഞ പോലെ വിഷയത്തിന്റെ കാഠിന്യം കുറഞ്ഞത്‌ തന്നെയാണ് .. വരികളുടെ മൂര്‍ച്ച കുറയാനും കാരണം ..... കഴ്ഞ്ഞ കവിതകളുടെയെല്ലാം വിഷയങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ മനസ്സില്‍ കനലെരിയുന്നതായിരുന്നു അത് നമ്മുടെ കണ്മുന്നില്‍, ജീവിതം ജീവിച്ചു തീര്‍ക്കുന്ന സഹ ജീവികളുടെ വേദനകളായിരുന്നു.... ഇത് ഒരു മാനസിക സംഘര്‍ഷത്തില്‍ നിന്നും മുള പൊട്ടിയതാണ് ... അത് കൊണ്ടാവാം ... എന്റെ മനസ്സിന്റെ അത്ര കട്ടി തന്നെയേ ഈ കവിതക്കുമുള്ളൂ ...... :))

    ReplyDelete
  19. ശലീര്‍,
    ഉള്ളത് പറഞ്ഞാല്‍ ഈ അടുത്ത് ഞാന്‍ കണ്ട കവിതകളില്‍ മികച്ചവ എടുത്താല്‍ അതില്‍ ഏറെയും താങ്കളുടെ രചനകളാണ്.

    സമപ്രായക്കാരും, മറ്റു പല കവികളും പ്രേമവും വിരഹവും മഴയിലും മാത്രം വിഷയം പരതുമ്പോള്‍, നിന്റെ ചിന്തകള്‍ ജീവിതം, ദാരിദ്ര്യം, മരണം, അധിനിവേശം, പ്രവാസത്തിന്റെ വേദന തുടങ്ങി സകല ജീവിത യാഥാര്‍ഥ്യങ്ങളെയും കീറി മുറിച്ചു വായനക്കാരന്‍റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നവയാണ്.

    അതുകൊണ്ടാണ് ഈ രചനകളോക്കെയും ജീവസുറ്റ്താകുന്നത്.

    ഈ എളിയ സുഹൃത്തിന്റെ പ്രണാമം. ഒപ്പം ഭിനന്ദനങ്ങളും!!

    ReplyDelete
  20. വിജനതയും ഉണങ്ങി വരണ്ട മരവും തമ്മിലെ സംവാദത്തിലൂടെ ഏകാന്തതയേക്കുറിച്ച് എഴുതുന്ന ഭാവന വളരെ നന്നായി സുഹ്യത്തേ

    ReplyDelete
  21. ആരോ പ്രേമിച്ചിട്ടു പണി തന്നു കടന്നുകളഞ്ഞ ഒരു "മരം" ആണെന്ന് തോന്നുന്നല്ലോ...? കൊള്ളാം, ഇനിയും പണികള്‍ ... സോറി, കവിതകള്‍ വിരിയട്ടെ... ആശംസകള്‍ :-)

    ReplyDelete
  22. നന്നായിട്ടുണ്ട് ശലീര്‍.. ഭാവുകങ്ങള്‍..

    ReplyDelete
  23. ഇനിയും... ഈ ഉണങ്ങിയ ചില്ലകളും
    നീട്ടി നിവര്‍ത്തി
    നീ കാത്തിരിക്കുന്നതാരെയാണ് ...?'"
    ഉത്തരം കിട്ടാത്ത ഈ ചോദ്യം ഞാന്‍ ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് വര്ഷം കുറച്ചായി .. ആശംസകള്‍ ഡിയര്‍ മനോഹരമായിരിക്കുന്നു സിമ്പിള്‍ ബട്ട്‌ തിന്കബില്‍ ,,

    ReplyDelete
  24. "'നീ ഒരു പാഴ്മരമാണ്...
    ഘോര മരുഭൂമിയുടെ വരണ്ട മാറില്‍ ,
    തിരസ്കാരത്തിന്റെ
    ഉച്ച വെയിലില്‍ വെന്ത്
    ദേഹം മുഴുവന്‍ ഉണങ്ങിക്കീറിയ
    വെറുമൊരു
    ഏകാകിപാഴ്മരം...!" ജീവിതത്തില്‍ ഒരു ഘട്ടതിലെന്കിലും ഇങ്ങനൊരു ചിന്ത വരാത്തവര്‍ കുറവാകും. എപ്പോഴോ നീലിയും ഇങ്ങനെയായിരുന്നു,അതുകൊണ്ടുതന്നെ ഈ വരികളും ഒരുപാട് ഇഷ്ടം.

    ReplyDelete
  25. @ജോസെലെറ്റ്‌ എം ജോസഫ്‌
    ഒരു പാട് സന്തോഷം പകരുന്നു പ്രിയ സുഹൃത്തേ താങ്കളുടെ ഈ വാക്കുകള്‍ .... താങ്കളെ പോലുള്ള സാഹിത്യത്തെ അറിയുന്ന നല്ല വായനക്കാരുടെ പ്രോത്സാഹനങ്ങള്‍ തന്നെയാണെന്റെ ഊര്‍ജ്ജം ... ഈ പിന്തുണയ്ക്ക്‌ എന്നും നന്ദിയോടെ ....................

    @ sumesh vasu.. വിഷ്ണുലോകം ,ഫിറോസ്‌ , rasheed mrk , നീലി ...
    എല്ലാ പ്രിയര്‍ക്കും പറഞ്ഞു തീര്‍ക്കാനാവാത്ത എന്റെ നന്ദി അറിയിക്കട്ടെ.............

    ReplyDelete
  26. കുറഞ്ഞ വരികളില്‍ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍..

    ReplyDelete
  27. വളരെ താമസിച്ചു വായനക്ക് എത്തിയതിനു ക്ഷമിക്കുക. മരുഭൂമിയില്‍ കഠിന വെയിലില്‍ ഇലകളില്ലാതെ നില്‍ക്കുന്ന ഒറ്റമരതിനോടുപമിച്ചു ജീവിതത്തെ വരച്ചു കാട്ടിയ പ്രതിഭക്ക് പ്രണാമം. പ്രത്യേകിച്ചും എന്റെ പ്രവാസത്തിന്‍റെ ആദ്യ ഘട്ടം ആയതിനാല്‍ കവിതയിലെ ഓരോ നുറുങ്ങു അക്ഷരങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും ആയിരം അര്‍ത്ഥതലങ്ങള്‍ അനുഭവപ്പെട്ടു. ഇനിയും ഒരു പാടെഴുതുക.ആശംസകള്‍ സഹോദരാ...!

    ReplyDelete
  28. നിന്റെ സൌഹൃദങ്ങളുടെ
    പറവകൂട്ടങ്ങള്‍ ദൂരെ പച്ചപ്പില്‍
    കൂട് കൂട്ടി പാര്‍ത്തുതുടങ്ങി ...
    നിനക്ക് പ്രണയപരാഗം
    പകര്‍ന്ന മാരുതന്‍
    വസന്തം പുല്‍കിയ പൂന്തോട്ടങ്ങളുടെ
    സുഗന്ധ വാഹിനിയായി മാറി...

    സുഹൃത്തുക്കള്‍ ജീവിതത്തിന്റെ പച്ചപ്പിലേക്ക് മാറി..
    പ്രണയിനി തന്റെ വഴിക്കും ..
    ഒരേകകിയുടെ ആത്മരോദനം നൊമ്പരമായ് മനസില്‍ പടരുന്നു..!
    എല്ലാ ഭാവുകങ്ങളും ..

    ReplyDelete
  29. ഇനിയും... ഈ ഉണങ്ങിയ ചില്ലകളും
    നീട്ടി നിവര്‍ത്തി......

    അതിനിടം ആകുന്നതിനു മുമ്പേ നാട് പിടിക്കണം എന്നാഗ്രഹിക്കുന്നു.

    നല്ല പറച്ചിലുകള്‍...

    ReplyDelete
  30. നല്ല വരികള്‍
    ശരിക്കും ഈ വിജനത ഫീല്‍ ചെയ്യല്‍ കടുത്ത അപകര്‍ഷതാ ബോധത്തില്‍ നിന്നല്ലേ

    ReplyDelete
  31. @ ജെഫു ... അമ്ജദ്ക്ക. മജീദ്‌ ഇക്ക oab ,മൂസക്ക .. ഹൃദയം നിറഞ്ഞ നന്ദി പ്രിയരേ ഈ വായനക്കും അഭിപ്രായങ്ങള്‍ക്കും ..... ഇനിയും ഇടക്കിത് വഴിയൊക്കെ വരണം....

    @ മൂസക്ക ... അപകര്‍ഷത ബോധം എന്ന് പച്ചക്ക് പറഞ്ഞു കൂടാ ... പ്രവാസത്തിന്റെ ഒറ്റപ്പെടല്‍ ചിലപ്പോ വല്ലാതെ അലട്ടും... ഒരു പാട് അടുപ്പമുള്ളവര്‍ പെട്ടെന്ന് ഉള്‍വലിയുമ്പോ... അത് ചിലപ്പോ കടുത്ത മാനസിക സംഘര്‍ഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കും ... ആ വേദനകള്‍ എന്റെ ഭാഷയില്‍ പകര്തിയപ്പോ ഇങ്ങനെയായി എന്ന് മാത്രം.....

    ReplyDelete