പുറം ചട്ടയില്ലാത്ത ഒരു
പുസ്തകമായിരുന്നു നീ..
വെറുതേയിരുന്നു ചുവന്നു പോയത്..
വായിച്ചു വായിച്ചു കൗതുകം പൂണ്ടു
മറിച്ചിട്ടു തുടങ്ങിയപ്പോഴാണ്
ആരുംവായിക്കാതെ പോയ
പുതുമണം മായാത്ത
ഉൾതാളുകൾ കണ്ടത്...
ആദിയിൽ മാത്രം വായിച്ചു മടക്കിയവൻ
എന്തിനാവും അവസാന താളും പറിച്ചെറിഞ്ഞു നിന്നെ
വായിക്കാനറിയാത്ത
ചിതലുകൾക്കിട്ടു കൊടുത്തത്...!
എന്തായിരുന്നാലും
ഞാനൊരു മയിൽപീലി വെച്ചു
നിന്നെ അടച്ചു പിടിക്കുന്നു..
ആകാശം കാണാതെ ആത്മാവിന്റെ
വായനാ മുറിയിലെക്ക്
അണച്ചു ചേർക്കുന്നു...!
____________Sha Ly_____________
ഷലീ.. കനലെരിയും വരികള്‍!
ReplyDelete