മഞ്ഞിലും മഴയിലും
പൊരി വെയിലിലും
തളരാതെ വിള കാത്തവനെ
മലങ്കാറ്റ് വന്നൊറ്റയടിക്ക്
മലര്‍ത്തിയപ്പോള്‍
വയല്‍ക്കിളികള്‍
പാട്ട് പാടി ആഘോഷിച്ചതിലല്ല,
പ്രാണനെ പോലെ കാത്ത
വിളകളതിന് ആട്ടമാടി
കൂട്ടു കൂടിയപ്പോഴാണ്
അത് വഴി പോയൊരു
ഇടി വാളിനെ നോക്കുകുത്തി
ഇടനെഞ്ചിലേക്ക് ക്ഷണിച്ചത് ..!
-------------------Shaly--------------------

എന്റെ ഷലീർ ഞാനീ വരികളെ വായിച്ച് വായിച്ച് ഭ്രാന്ത് പിടിക്കാരായിട്ട്ണ്ട്, അത്രയ്ക്കും തീവ്രത.... ഞാനീ കുറച്ച് നേരം കൊണ്ട് പത്തിരുപത് തവണ ഇത് വായിച്ചിട്ട് രംഗം മനസ്സിൽ കണ്ട് കാണും.
ReplyDeleteഅപാര തീവ്രത ആ കാര്യങ്ങളെ മനസ്സിൽ കാണുമ്പോൾ.
ആശംസകൾ.
ഒരു പാട് സന്തോഷം മനെഷേട്ടാ ..
ReplyDeleteഎഴുതിയ തീവ്രതയോടെ ഒരാള്‍ വായിച്ചു നെഞ്ചിലെറ്റുന്നു
എന്നറിയുമ്പോള്‍ അതൊരു നിര്‍വൃതിയാണ് ..
ഞാനിപ്പോള്‍ ആ നിര്‍വൃതിയിലാണ് ... ഒത്തിരി സന്തോഷം........
This comment has been removed by the author.
ReplyDeleteമലങ്കാറ്റില്‍ വീണു കിടക്കുന്നവന്റെ ഇടനെഞ്ചില്‍ ഇടിവാളിനോരിടം ...
ReplyDeleteആരാണീ ഇടിവാള്‍ ............ശലീര്‍ ???
ഗംഭീര വരികള്‍ ..........മനസ്സില്‍ കൃത്യമായ ചിത്രം വരച്ചു തരുന്നു ........
എല്ലാ ആശംസകളും നേരുന്നു
ഇടിവാള്‍ ആര്‍ക്കും വേണ്ടാതെ വീണു കിടക്കുന്നവന്‍റെ അവസാന പ്രതീക്ഷയാണ് ആബിദ് ഭായ് ...... സന്തോഷം ഈ വായനക്ക് :)
Deleteനന്നായിരിക്കുന്നൂ..ആശംസകൾ..!
ReplyDeleteനന്നായിരിക്കുന്നൂ..ആശംസകൾ..!
ReplyDeleteസന്തോഷം ടീച്ചര്‍ ....
Deleteതാങ്ക് യൂ ഡിയര്‍ .. മനസ്സറിയുന്നവന് മനസ്സിലിരിപ്പും അറിയാനാവും ... :)
ReplyDeleteനന്നായി എഴുതി
ReplyDeleteസന്തോഷം മാഷേ :)
Deleteപ്രക്ര്‌തിക്കും സമൂഹത്തിനും നിസ്വാർത്ഥതയോടെ നിശ്ശബ്ദസേവനം അനുഷ്ടിക്കുന്ന ചരാചരങ്ങൾക്കും വ്യക്തികൾക്കും അർഹിക്കാത്ത അവമതി മാത്രം തിരിച്ചുനൽകുന്ന നന്ദികേടിന്റെ നേർക്ക് കണ്ണൂതുറപ്പിക്കുന്ന വരികൾ. വരികളുടെ ശക്തിയിലും സൌന്ദര്യത്തിലും വ്യാമുഗ്ദ്ധനായിപ്പോയി. നന്ദി.
ReplyDeleteഇങ്ങനൊർത്ഥം ഇതിന് കൂടുതൽ ഇണങ്ങുന്നു ഇക്കാ,
Deleteഇതാവാം കവി ചിലപ്പോൾ ഉദ്ദേശിച്ചതും.!
ഞാൻ മറ്റൊരർത്ഥത്തിലാ കണ്ടത്,
ആ നെൽപ്പാടങ്ങളെ എന്റെ പ്രണയിനിയോടും,
നോക്കുകുത്തിയെ സ്വയമായും സങ്കൽപ്പിച്ചു.
കുഴപ്പമൊന്നും തോന്നിയില്ലെനിക്ക്,പക്ഷെ
ഇതാവും കൂടുതൽ ഇണങ്ങുക...........
എന്റേത് ഭ്രാന്തൻ(മണ്ടൻ) ചിന്തയാ....
രണ്ടു പേരുടെയും ചിന്തകള്‍ ഒന്ന് തന്നെയാണ് മനെഷേട്ടാ
Deleteകാഴ്ചപ്പാടുകള്‍ രണ്ടെങ്കിലും .. നോക്ക്‌കുത്തികള്‍ക്ക് എല്ലാ വിളകളും ഒന്ന് പോലെ തന്നെ...
ഈ പ്രോത്സാഹനങ്ങളില്‍ പരം അംഗീകാരം വേറൊന്നുമില്ല.... ഒത്തിരി സന്തോഷം
പറയാതെ വയ്യ ചങ്ങാതീ..
ReplyDeleteമനോഹരം.. തീവ്രത കൊണ്ട് സുന്ദരം
നെഞ്ചിലെ കനല്‍ കെടാതെ സൂക്ഷിക്കുക
സന്തോഷം പ്രിയാ......
Deleteമനു ഏട്ടന്‍ പറഞ്ഞത് കേട്ട് വന്നതാണീ വഴി. പ്രതീക്ഷിച്ചതിലും നന്നായി. കുറഞ്ഞ വാക്കുകള്‍ കൂടുതല്‍ കാര്യം ..
ReplyDeleteഒത്തിരി സന്തോഷം മാഷേ
Deleteനല്ല വരികൾ കൊച്ചു വരികൾ സ്പാർക്കിങ്ങ് തീം
ReplyDeleteകവിത നന്നായി
എരിയുന്ന കനലുകൾ തന്നെ
ആശംസകൾ
സന്തോഷം പ്രിയാ.... :)
Deleteഞാന്‍ സാധാരണ മലയാളത്തിലാ കമന്റ് ഇടാറ് ഷലീര്‍ പക്ഷെ ഇതിനു ഇംഗ്ലീഷ് വേണം
ReplyDeleteBrilliant, Excellent !!!
thnks lotttttttttttttttttttttt nisarikka :)
Deleteഹൃദയത്തിലൊരു ഇടിവാൾ മിന്നി.... - അയ്യോ ഇതെന്റെ ജീവിതമാണല്ലോ... തൊട്ടു മുകളിലെ കമന്റ് ഞാൻ കോപ്പി പേസ്റ്റ് ചെയ്യുന്നു . ബ്രില്യന്റ് എക്സലന്റ്...
ReplyDeleteസന്തോഷം മാഷേ.. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ നോക്ക് കുത്തി യെ പോലെ ആയിട്ടില്ലാതവരുണ്ടാവില്ല .........
Deleteഎല്ലാ പ്രാവശ്യവും പോലെ പൊള്ളുന്ന വരികള്‍..
ReplyDeleteഎല്ലാ വായനയ്ക്കും ഒത്തിരി നന്ദി ഒരു പാട് സന്തോഷം...
Deleteനല്ല വരികള്‍ !
ReplyDeleteസന്തോഷം ചേച്ചീ
Deleteകുഞ്ഞു വരികള്‍ ...
ReplyDeleteഹൃദയത്തില്‍ തൊടുന്നു ശാലീ
അശ്രഫ്ക്കാ....................... :)
Deleteനോക്ക് കുത്തിയെ കാണുമ്പോള്‍ ഞാനും ആലോചിക്കാറുണ്ട് അതിനു ജീവനുണ്ടെങ്കില്‍ എന്തൊക്കെ പറയുമെന്ന്!
ReplyDeleteസത്യം... നോക്ക് കുത്തികള്‍ പ്രതീകങ്ങളാണ്.. മനുഷ്യ ജീവിതത്തില്‍ പലപ്പോഴും ഉപമകളാക്കാവുന്ന പ്രതീകങ്ങള്‍
Deleteനെഞ്ചിലേക്ക് ആഞ്ഞു തറക്കുന്ന വരികള്‍ ശലീര്‍...
ReplyDeleteനോവുന്ന നോക്ക് കുത്തികള്‍ .......... :(
Deleteകൊച്ചു കവിത നന്നായി ...
ReplyDeleteനോക്കുകുത്തിയുടെ ഗദ്ഗദം കുറച്ചു കൂടി ആവാമായിരുന്നു എന്ന് തോന്നി.
ആശംസകള്‍
സന്തോഷം വേണുവേട്ടാ ... എത്ര എഴുതിയാലും തീരാത്ത ഗദ്ഗദം കാണും നോക്ക് കുതിയുടെ പൂപ്പല്‍ മണക്കുന്ന കുപ്പായത്തിനുള്ളില്‍
Deleteമനോഹരമായ ഭാവന, കവിത മനോഹരമാക്കി.
ReplyDeleteഒത്തിരി സന്തോഷം ഇക്ക.....
Deleteഇടനെഞ്ചിലെറ്റാന്‍ തോന്നുന്ന വരികള്‍ ..നന്നായിരിക്കുന്നു.
ReplyDeleteസന്തോഷം മാഷേ ..........
Deleteമനസ്സിലേക്ക് തുളച്ചു കയറുന്ന വരികള്‍ ശലീര്‍ നിന്റെ തൂലിക ഇനിയും ചലിക്കട്ടെ ആശംസകള്‍
ReplyDeleteസന്തോഷം അന്‍വര്‍ ഇക്കാ....
Deleteഇടിമിന്നലിനെ ഇടനെഞ്ഞിലേക്ക് ക്ഷണിക്കാന്‍ കഴിയാത്ത നോക്ക്കുത്തി ..അങ്ങനെയും ഉണ്ട് :)
ReplyDeleteഒരുപാട് നന്നായിട്ടുണ്ട് !!!
തീര്‍ച്ചയായും മാഷേ.. മറിഞ്ഞു വീണിട്ടും കമിഴ്ന്നു കിടന്നു തെങ്ങുക മാത്രം ചെയ്യുന്ന നോക്ക് കുത്തി...
Deleteആരും അധികം ചിന്തിക്കാത്ത, നോക്കുകുത്തിയുടെ (അല്ലെങ്കില്‍ നോക്കുകുത്തിയാക്കപ്പെടുന്നവരുടെ ) വേദന!!!!!!
ReplyDeleteഒരു കാന്താരി കവിത ... ഒരുപാടിഷ്ടമായി...
സന്തോഷം അശ്വതി.....
Deleteഅറിയാന്‍ നമുക്കാകുന്നില്ല ഈ വിളയാട്ടങ്ങള്‍ ഒന്നും നന്നായിരുക്കുന്നു ശലീര്‍
ReplyDeleteവിളയാട്ടങ്ങള്‍ തുടരുന്നു.. നോക്ക് കുത്തികള്‍ പെരുകുന്നു ..........
Deleteശലീര്‍,
ReplyDeleteകുറഞ്ഞ വരികളില്‍ തീവ്രമായി ആവിഷ്കരിച്ചു,ഇന്നിന്‍റെ കള്ളത്തരം!
നാം,തളരുന്നു എന്ന് തോന്നുമ്പോള്‍, ആര്‍ക്കുവേണ്ടി ജീവിച്ചുവോ, അവര്‍പോലും എതിര്‍പക്ഷത്താവും എന്നതൊരു യാഥാര്‍ത്ഥ്യം.
ആശംസകള്‍
അതൊരു വലിയ യാധാര്ത്യവും കരളിനെ മുറിക്കുന്ന വേദനയുമാണ് ........
Deletegood poem.... :)
ReplyDeleteസന്തോഷം ഷംന....
Deleteകൊള്ളാം ശലീര്‍, ഇടിമിന്നലിനെ നെഞ്ചിലേക്ക് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്ന നോക്ക്കുത്തികള്‍ തന്നെയായി പോവുന്നുണ്ട് ഇന്ന് നാം.
ReplyDeleteഅതെ ഇക്ക... കാലം കണക്കു വെച്ച നോക്ക് കുത്തികള്‍...
Deleteനോക്കുകുത്തികള്‍ മരിച്ചു വീഴണം...ഇല്ലെങ്കില്‍ കൊല്ലണം........... അവര്‍ക്ക് ജീവനുണ്ടോ ആവൊ!!!!!!!!!!!
ReplyDeleteനോക്ക് കുത്തികള്‍ ,, പാതി മുറിഞ്ഞു നിലം പൂകുന്ന കാവല്‍ക്കാര്‍...
Deleteഅത് വഴിയെ പോയൊരു
ReplyDeleteഇടിവാളിനെ നോക്കുകുത്തി
ഇടനെഞ്ചിലേക്ക് ക്ഷണിച്ചില്ല,
പകരം വീഞ്ഞും
ആഹാരവും നൽകി
അവനെ സൽക്കരിച്ചു,
ഒരു നല്ല ഡീൽ ഉറപ്പിച്ചു...
അത് കാലികം... ജീവിക്കാന്‍ പഠിച്ച നോക്ക് കുത്തി.... ആരിഫ് ഭായ് :)
Deleteപ്രിയപ്പെട്ട ഷലീർ അലി,
ReplyDeleteഹൃദ്യം ഈ വരികൾ !
മനോഹരം, ഈ ആശയം !
അഭിനന്ദനങ്ങൾ !
സസ്നേഹം,
അനു
എല്ലാവരും നോക്കുകുത്തികളാണ്.
ReplyDeleteപ്രിയപ്പെട്ട അനിയ...
ReplyDeleteവളരെ മനോഹരം. അസ്സലായിരിക്കുന്നു
അഭിനന്ദനങ്ങൾ
സസ്നേഹം
കുറഞ്ഞ വരികളില്‍ ശലീര്‍ പറയുന്നത് കാമ്പുള്ള കാര്യങ്ങള്‍ ,, ,,അഭിനന്ദനം ഹൃദയത്തില്‍ നിന്നും .
ReplyDeleteവീണ്ടും കനല്‍ !
ReplyDeleteഇടിവാൾ..അതങ്ങട് കൊണ്ടു ഷാലി...supaaabbbb.....keep writing :)
ReplyDelete