തോരാതെ..

മഴക്കെന്നും ഒരു സ്വരമായിരുന്നു
ഒരു മണമായിരുന്നു ...
ഒരേ കുളിരായിരുന്നു ..
ഒരേ സംഗീതമായിരുന്നു..
ആരാണ് അതിനു -
പല പല പേരുകള്‍ നല്‍കിയത്
ആരാണ് മനസ്സിന്റെ
താളത്തിനനുസരിച്ച്
മഴയുടെ സംഗീതവും
ചേര്‍ത്ത് വായിച്ചത് ....
മനസ്സ് പ്രണയര്‍ദ്രമായപ്പോള്‍
മഴയെ പ്രണയമെന്നു വിളിച്ചു...
മനസ്സ് വിരഹത്തിനു കീഴടങ്ങി
തളര്ന്നിരിക്കവേ പെയ്ത മഴയെ ..
തോരാത്ത കണ്ണീരിനോടുപമിച്ചു ....
മാരുവിന്‍ കരുത്തുള്ള കരങ്ങളില്‍
പുളകിതയാകവേ
മതി മറന്നൊന്നു പെയ്തൊഴിഞ്ഞപ്പോള്‍
മണ്ണിലവളെ
മനം കൊടുത്തു സ്നേഹിച്ചവര്‍ പോലും
മാരിക്ക് 'പേ 'യെന്നോതി-
ശാപം ചൊരിഞ്ഞു ..
ഒന്നുമറിയാതെ മഴ വീണ്ടും വീണ്ടും
പെയ്തു കൊണ്ടേ ഇരിക്കുകയാണ് ..
ജന്മം കൊടുത്ത ജനനിയോടുള്ള
തീരാത്ത കടപ്പാട് പോലെ......!!
________Shaleer Ali_______

മഴക്കെന്നും ഒരു സ്വരമായിരുന്നു
ഒരു മണമായിരുന്നു ...
ഒരേ കുളിരായിരുന്നു ..
ഒരേ സംഗീതമായിരുന്നു..
ആരാണ് അതിനു -
പല പല പേരുകള്‍ നല്‍കിയത്
ആരാണ് മനസ്സിന്റെ
താളത്തിനനുസരിച്ച്
മഴയുടെ സംഗീതവും
ചേര്‍ത്ത് വായിച്ചത് ....
മനസ്സ് പ്രണയര്‍ദ്രമായപ്പോള്‍
മഴയെ പ്രണയമെന്നു വിളിച്ചു...
മനസ്സ് വിരഹത്തിനു കീഴടങ്ങി
തളര്ന്നിരിക്കവേ പെയ്ത മഴയെ ..
തോരാത്ത കണ്ണീരിനോടുപമിച്ചു ....
മാരുവിന്‍ കരുത്തുള്ള കരങ്ങളില്‍
പുളകിതയാകവേ
മതി മറന്നൊന്നു പെയ്തൊഴിഞ്ഞപ്പോള്‍
മണ്ണിലവളെ
മനം കൊടുത്തു സ്നേഹിച്ചവര്‍ പോലും
മാരിക്ക് 'പേ 'യെന്നോതി-
ശാപം ചൊരിഞ്ഞു ..
ഒന്നുമറിയാതെ മഴ വീണ്ടും വീണ്ടും
പെയ്തു കൊണ്ടേ ഇരിക്കുകയാണ് ..
ജന്മം കൊടുത്ത ജനനിയോടുള്ള
തീരാത്ത കടപ്പാട് പോലെ......!!
________Shaleer Ali_______
മാരുവിന്‍ കരുത്തുള്ള കരങ്ങളില്‍
ReplyDeleteപുളകിതയാകവേ
മതി മറന്നൊന്നു പെയ്തൊഴിഞ്ഞപ്പോള്‍
മണ്ണിലവളെ
മനം കൊടുത്തു സ്നേഹിച്ചവര്‍ പോലും
മാരിക്ക് 'പേ 'യെന്നോതി...!
.......ഹ ഹ ..ഈ വരികളില് ഈ കവിതയ്ക്ക് ഒരു പുതുമയുണ്ട് ..
പ്രണയവും കലഹവും അനുഗ്രഹവും എല്ലാം മഴയില്‍ കാണാന്‍ കഴിയാറുണ്ട് .....
മഴ കവിതകളില്‍ ,, ഈ മഴ കാലത്ത് വായിച്ച ഏറ്റവും നല്ല മഴ കവിതയായി ഞാന്‍ ഇതിനെ അടയാളപ്പെടുത്തിക്കോട്ടെ ....
ശലീരിന്റെ പതിവ് ശൈലിയില്‍ നിന്ന് വേറിട്ടൊരു ചലനം !!!
ReplyDeleteഒരസ്സല്‍ മഴ കവിത ...
വരികള്‍ ഉള്ളിലേക്ക് പെയ്തിറങ്ങി !!
ആശംസകള്‍
“...ജന്മം കൊടുത്ത ജനനിയോടുള്ള
ReplyDeleteതീരാത്ത കടപ്പാട് പോലെ......!!“
അത് കലക്കി കുട്ടാ..!
മഴക്കവിത മനോഹരമായി.
വ്യത്യസ്ഥമായചിന്ത,വേറിട്ട എഴുത്ത്.
ഒത്തിരി ആശംസകള്‍ നേരുന്നു.
(തണുക്കുന്നു..മഴപെയ്യോ..ആവോ..!)
മഴക്കവിത ഇഷ്ടപ്പെട്ടു.
ReplyDeleteഒന്നുമറിയാതെ മഴ വീണ്ടും വീണ്ടും
ReplyDeleteപെയ്തു കൊണ്ടേ ഇരിക്കുകയാണ് ..
ജന്മം കൊടുത്ത ജനനിയോടുള്ള
തീരാത്ത കടപ്പാട് പോലെ...
എനിക്കതിഷ്ടപ്പെട്ടു..കൊള്ളാം
കാല്പനികത് തുളുമ്പുന്ന വരികൾ പക്ഷെ ഇത്തരം കവിതകൾക്ക് പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലമാണെന്ന് തോന്നുന്നു, കവികൾ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം..
ReplyDeleteമഴയെ കുറിച്ച് എഴുതാത്തവൻ ഒരു എഴുത്തുകാരനല്ല. മഴ പ്രണയ മണിത്തൂവൽ പൊഴിയും പ്രണയ മഴ... പ്രണയത്തിന് നിറച്ചാർത്ത് നൽകാൻ മഴക്ക് കഴിയും... മഴ അത് എന്നെ എന്നും ചിന്തിപ്പിച്ചിട്ടേയുള്ളൂ, മഴയുള്ള രാത്രികളിൽ അവളുടെ കിന്നാരം ആലോചിച്ച് കിടന്നിരുന്ന കൌമാരം അറിയാതെ ഓർത്തു പോയ്...
ശലീർ, സാമൂഹിക പ്രതിബദ്ധതയുള്ള കവിയാവട്ടെ, ഇടക്കിടെ കാല്പനികതയൊക്കെ ആവാം :)
ഒന്നുമറിയാതെ മഴ വീണ്ടും വീണ്ടും
ReplyDeleteപെയ്തു കൊണ്ടേ ഇരിക്കുകയാണ് ..
ഇഷ്ടായിട്ടോ....ഈ തോരാമഴ!!
മഴ ചിന്തുകള്‍ കൊള്ളാം...................
ReplyDeleteകൊള്ളാം ഈ മഴക്കവിത ..............
ReplyDeleteനീ കൊണ്ട ,നീ കണ്ട മഴ ,ഞാനും കൊണ്ടിരിക്കാം .
നമ്മള്‍ ഒരേ കള്ളിക്കാരല്ലേ .............
പ്രിയ നാട്ടുകാരാ ,ആശംസകള്‍ ..............
"ഈ മഴ അവസാനിക്കാതിരിക്കട്ടെ,
ReplyDeleteഈ മഴയില്‍ ഞാനലിയട്ടെ,
അവളുടെ കണ്ണില്‍ നിന്നും തുടങ്ങി
പ്രളയമായ് മാറിയ മഴയില്‍ ഞാനലിഞ്ഞില്ലതാവട്ടെ..
തീര്‍ച്ചയായും ഈ മഴ എന്‍റെയും
അവളുടെയും കണ്ണീരു തന്നെയാണ്.. "
മഴയെ കുറിച്ച് വായിച്ചവയില്‍ മനോഹരമായ ഒരു കവിത കൂടി സമ്മാനിച്ചതിന് നന്ദി ശലീര്‍.. :)
മഴ കവികളുടെ ഇഷ്ട തോഴന്‍...ഷലീര്‍ നല്ല കവിത...!!
ReplyDeleteമഴ യും കവിതയും ഒരു പോലെയാ ശലീര്‍
ReplyDeleteരണ്ടും ആസ്വാദകന്റെ മനസ്സ് പ്പോലെയാ
മട്ടുപ്പാവില്‍ ഇരുന്നു മഴ കാണുന്നത് ഒരു കുളിരാ
പക്ഷെ കുടിലില്‍ ഇരുന്നാല്‍ മഴ ക്ക് ഒരു ചന്തവും ഉണ്ടാവില്ല
ഒന്നുമറിയാതെ മഴ വീണ്ടും വീണ്ടും
ReplyDeleteപെയ്തു കൊണ്ടേ ഇരിക്കുകയാണ് ..
ജന്മം കൊടുത്ത ജനനിയോടുള്ള
തീരാത്ത കടപ്പാട് പോലെ.....
----------------------
നല്ല വരികള്‍ ,,ഓരോ വര്ഷം കൂടുംതോറും മഴ കുറഞ്ഞു വരുന്നു എന്നതും ആശങ്കക്ക് വക നല്‍കുന്നു ..
മഴയോടുള്ള സ്നേഹം
ReplyDeleteകവിതയോടുള്ള കൌതുകം
നിങ്ങളോടുള്ള ഇഷ്ട്ടം
എല്ലാമെന്റെ ഹൃത്തില്‍
പുഞ്ചിരി പൊഴിക്കുന്ന
സന്തോഷം............
നന്ദി പ്രിയരേ.....
സുപ്രഭാതം....പുലരി മഴ....!
ReplyDeleteഅതെ, മഴ ഒന്നും അറിയുന്നില്ല..
സ്നേഹമാണൊ ശാപമാണൊ കാത്തിരിയ്ക്കുന്നത് എന്നറിയാതെ ഒരു നിഷ്കളങ്കയായ് പെയ്തിറങ്ങുന്നു...!
നല്ല കവിത...ഇഷ്ടായി.
മഴ തോര്‍ന്നാലും തോരാതെ പെയ്യുന്ന ഈ മഴ കവിതയ്ക്ക് ഒരായിരം ആശംസകള്‍.
ReplyDeleteനല്ല വരികള്‍.,
ReplyDeleteമഴ കവികളുടെ പൊതു വികാരം ആണല്ലേ :)
മഴക്കെന്നും ഒരു സ്വരമായിരുന്നു
ReplyDeleteഒരു മണമായിരുന്നു ...
ഒരേ കുളിരായിരുന്നു ..
ഒരേ സംഗീതമായിരുന്നു..
----
മനം കൊടുത്തു സ്നേഹിച്ചവര്‍ പോലും
മാരിക്ക് 'പേ 'യെന്നോതി...!
---
പോയകാലത്തെ കവിതകളുടെ മണമുള്ള ഒരെണ്ണം
നല്ല വരികള്‍ - ഒപ്പം മഴയോടുള്ള ഇഷ്ട്ടക്കൂടുതലിന്റെ അലയോളികളും ..നന്നായിരിക്കുന്നു.
ഒന്നുമറിയാതെ മഴ വീണ്ടും വീണ്ടും
ReplyDeleteപെയ്തു കൊണ്ടേ ഇരിക്കുകയാണ് ..
ജന്മം കൊടുത്ത ജനനിയോടുള്ള
തീരാത്ത കടപ്പാട് പോലെ......!!
മനോഭാവങ്ങൾക്കനുസരിച്ച് മുഖം മാറുന്ന മഴയെന്ന നിരീക്ഷണം മനോഹരമാണ്. ഷലീറിന്റെ കാവ്യഭാഷയും നിരീക്ഷണങ്ങളും കൂടുതൽ കരുത്താർജിക്കുന്നു.....
ഇത്തവണ വായിക്കാനും അഭിപ്രായമറിയിക്കാനും വൈകിപ്പോയി ഷലീർ.....
ആരാണെടാ ഈ വേണ്ടാതീനമൊക്കെ മഴയെക്കുറിച്ച് പറഞ്ഞത്. ശലീര്‍ പറഞ്ഞതാണ് ശരി. മഴയെ മഴയെന്നു തന്നെ വിളിച്ചാ മതി. ഹല്ല പിന്നെ.. പിന്നേയ്..മഴ പെയ്തു കൊണ്ടേയിരിക്കുന്നു എന്നുള്ളിടത്ത് തിരുത്തുണ്ട്. അതിപ്പോ അങ്ങിനെയൊന്നും പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടില്‍ വെള്ളം നിറഞ്ഞാലേ മഴ പെയ്തു എന്ന് നമ്മള്‍ വിചാരിക്കാന്‍ തന്നെ പാടുള്ളൂ. അറിഞ്ഞില്ലേ പവര്‍ കട്ട് വരാന്‍ പോവ്വാണെന്ന്! ആ ആര്യാടന്‍ ഈ കവിതയെങ്ങാന്‍ വായിച്ചാലുള്ള കാര്യമാ ഞാന്‍ ആലോചിക്കുന്നത്.
ReplyDeleteസന്തോഷം പ്രിയരേ ...
ReplyDeleteഈ വായനക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി ...
@പ്രദീപ് മാഷ്..... ഒത്തിരി സന്തോഷം .... വൈകിയതിലോന്നും പ്രശ്നമില്ല കേട്ടോ.. വന്നതിലാണ് സന്തോഷം... :))
@ ഷംസി... ആര്യാടന്‍ കണ്ടാ സംഗതി അലമ്ബാകും അല്ലെ ഹ ഹ... മൂപ്പര് മഴയില്ലാനും പറഞ്ഞു നടക്കുവാണ്:))
ഇഷ്ടായി ഈമഴ.
ReplyDeleteമഴയിലേക്ക് നമ്മള്‍ ഭാവങ്ങള്‍ പകര്‍ന്നു നല്കിയതല്ലേ.. അപ്പോഴല്ലേ നമുക്ക് പല മഴകളെ ലഭിച്ചത്.. എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട് ഈ മഴ ഇനിയും പെയ്യട്ടെ.. നിര്‍ത്താതെ....
ReplyDeleteമഴ..ഒന്നു നനഞ്ഞു കുതിരുവാന്‍ കൊതിയാവുന്നു. പ്രവാസത്തിന്റെ നഷ്ടം..
ReplyDeleteനന്ദി പ്രിയരേ ... ഈ വായനക്ക്
ReplyDeleteമഴയ്ക്ക് ആര്‍ത്തു പെയ്യുവാന്‍ മോഹമുണ്ടാകും..... നമുക്കൊന്ന് നനഞ്ഞു കുതിരാനും... എന്നാലും താങ്ങാവുന്നതിനപ്പുരം പെയ്യാതെ ശാന്തമായോന്നു പെയ്തിറങ്ങൂ എന്നപെക്ഷിച്ചാല്‍ നമ്മുടെ മഴ കേള്‍ക്കുമോ ആവോ....
പെയ്തോഴിയാതിരികട്ടെ മഴനൂലുകള്‍...മനം നിറച്ചുകൊണ്ട് പെയ്യുന്ന മഴക്കായ് കാത്തിരിക്കുന്നു ഞാനെന്നും...പക്ഷെ രാവിന്‍റെ കമ്പളതിലേറി അവനിനി വരികയില്ലെന്നോ? കവിത ഇഷ്ടമായ് പ്രിയനേ....ആശംസകള്‍...
ReplyDelete