വിശപ്പ്..
വിശപ്പ്..
കുടല് വറ്റിച്ച്
കരളു കത്തിച്ച്
സകല സിരകളെയും
തളര്‍ത്തിയുറക്കി
ശിരസ്സിന് ശിലയുടെ ഭാരമേകുന്ന
കൊടും വിശപ്പ്..
ഈ വിശപ്പാണ്
എന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ചത്..
ഈ വിശപ്പാണ്
എന്‍റെ മനസ്സാക്ഷിയെ
കഴുത്ത് ഞെരിച്ചു
കൊന്നു തള്ളിയത്..
അച്ഛനെ ഭ്രാന്തു പിടിപ്പിച്ച്
ചങ്ങലയ്ക്കിട്ട ഇതേ വിശപ്പാണ്
അമ്മയെ ചുരുട്ടിയെടുത്ത്
ചിതയിലെറിഞ്ഞത്...
പിടയ്ക്കുന്ന നാക്കിനെ
ഉണക്കിമടക്കി
ഉണക്കിമടക്കി
തൊണ്ടക്കുഴിയിലാഴ്ത്തുന്ന
ഈ വിശ്വവേദനയെ തിന്നുതിന്നാണ്
ചേച്ചിയുടെ വയറു വീര്‍ത്തത്..
കയ്യിലും മെയ്യിലും
ഉരുക്കിയൊഴിച്ച കരിയാത്ത നോവുകള്‍
തെരുവുതെണ്ടി കരഞ്ഞുതീര്‍ത്ത്
കീശനിറക്കാന്‍ ഇറക്കിവിട്ടവര്‍ ,
വരണ്ട ആമാശയത്തെ
കരിച്ചു കരയിക്കുന്ന-
ഈ വറുതിക്കാണ്
അരയൂണിന്റെ വിലയിട്ടത്....!
_________________Shaleer Ali________________

///...ഈ വിശ്വവേദനയെ തിന്നുതിന്നാണ്
ReplyDeleteചേച്ചിയുടെ വയറു വീര്‍ത്തത്..///
തൊണ്ടയിലെ വെള്ളം വറ്റിക്കുന്നു വാക്കുകൾ.. അഭിനന്ദനങ്ങൾ ഷലീർ..
ഒരുപാട് മാനുഷിക വികാരങ്ങളുടെ സമ്മേളനമാണ് ഷലീറിന്‍റെ കവിതകള്‍ .
ReplyDeleteഇതും മികച്ചത്.
അഭിനന്ദനങ്ങള്‍
ഈ വിശക്കുന്ന വയറിന്റെ ദയനീയത ചൂഷണം ചെയ്യുന്ന കാര്‍ക്കോടകന്‍മാര്‍...! തെരുവില്‍ വെയിലേറ്റു വാടിയ മുഖം കാണുമ്പോള്‍ ഇനിയീ കവിതയും ഓര്‍മ്മ വരും...!
ReplyDeleteശക്തമായ കവിത.....
ReplyDeleteഉള്ളിൽ ജ്വലിക്കുന്ന അഗ്നി ആളിപ്പടരുക തന്നെ ചെയ്യും. പ്രതിഭയുടെ രത്നത്തിളക്കമുണ്ട് ഷലീറിന്റെ വരികളിൽ.....
തീവ്രമുള്ള വരികള്‍...
ReplyDeleteചില വരികള്‍ വല്ലാത്തൊരു അവസ്ഥ നല്‍കി...അഭിനന്ദനങ്ങള്‍...!
വിശപ്പിനേക്കാള്‍ വലിയ ദുഃഖം ഉണ്ടോ ?
ReplyDeleteകുടല് വറ്റിച്ച്
കരളു കത്തിച്ച്
സകല സിരകളെയും
തളര്‍ത്തിയുറക്കി
ശിരസ്സിന് ശിലയുടെ ഭാരമേകുന്ന
കൊടും വിശപ്പിനേക്കാള്‍ വലിയ ദുഃഖംഉണ്ടോ ?
ഇല്ല
വിശപ്പില്‍ സ്വയം ഇല്ലാതാകുന്ന
ജീവിതങ്ങളുടെ
ദൈന്യതയെ
ഇതിലപ്പുറം എങ്ങിനെ വരച്ചു കാട്ടും?
ശലീരിന്റെ വരികള്‍ക്ക് വിശപ്പിനേക്കാള്‍ ശക്തി
ആശംസകള്‍
വല്ലാത്ത ഒരു ശൗര്യമാണ്,കനമാണ് ഷലീർ നിന്റെ വാക്കുകൾക്ക്.! ആകെ വല്ലാതാവും ചില കവിതകൾ വായിച്ചാൽ. ജെഫുക്ക പറഞ്ഞ പോലെ തൊണ്ടയിലെ വെള്ളം വറ്റിക്കുന്ന വാക്കുകൾ.! ആകെ വല്ലാതാവുന്നു. പക്ഷെ ഈ അസ്വസ്ഥതകൾക്കിടയിലും ഞാൻ മനസ്സ് തുറന്ന് ചിരിച്ചു,അംജതിക്കയുടെ കമന്റ് വായിച്ച്. കാരണം,
ReplyDelete"ഈ വിശക്കുന്ന വയറിന്റെ ദയനീയത ചൂഷണം ചെയ്യുന്ന കാര്‍ക്കോടകന്‍മാര്‍...!'
അംജതിക്ക എഴുതിയ ഈ വരി ഞാൻ വായിച്ചത് അവസാനം 'കാസർക്കോട്ടുകാർ' എന്നാ.!
എന്താ ഇപ്പൊ വിശക്കുന്ന വയറിന്റെ ദയനീയത ചൂഷണം ചെയ്ത് കാസർക്കോട്ടുകാർക്ക് കിട്ടുന്നേ ന്ന് വിചാരിച്ചു.!
ഹേയ് അങ്ങനെ വരാൻ വഴിയില്ലല്ലോ ന്ന് വച്ച് പിന്നേം വായിച്ചപ്പഴാ സംഗതി ഓടിയേ.
ഹാ ഹാ ഹാ ആശംസകൾ.
തീക്ഷണമായൊരു വറുതിയിലെ വേനൽ ചൂടിൽ നഗ്നപാദനായി നടന്നപ്പോഴുണ്ടായ ഒരു വിശപ്പും ദാഹവും ഈ കവിത വായിച്ചാപ്പോൾ അറിയാതെ മനസിലേക് ആഗമിച്ചു
ReplyDeleteആശംസകൾ
വിശപ്പ് എല്ലാത്തിനും ഹേതു ആയ ഒരു കാലം ഉണ്ടായിരുന്നു .നല്ല തീക്ഷ്ണത ഉണ്ട് എഴുത്തിനു ..
ReplyDeleteവിശപ്പ് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ഭ്രാന്ത് പിടിപ്പിക്കും , വിശപ്പിന്‍റെ ഉള്‍വിളികള്‍ തീവ്ര ചിന്തയില്‍ പകുത്തെടുത്തു അക്ഷരങ്ങള്‍ ആക്കിയപ്പോള്‍.ഒരു വല്ലാത്ത തീവ്രത ഇനിയും എഴുതൂ ഇടവേളകള്‍ ഇല്ലാതെ .ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteമികച്ചത്....
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍ .വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു.അഭിനന്ദനങ്ങളോടെ...
ReplyDeleteവരികളുടെ ശക്തി കവിത ആഴത്തില്‍ മനസ്സില്‍ പടര്‍ത്തുന്നു.
ReplyDeleteഇതാ...വീണ്ടും മികച്ചൊരു രചന!!
ReplyDeleteമനുഷ്യ വിശപ്പിന്റെ, നിത്യ പട്ടിണിയുടെ,നിസ്സഹായതയുടെ വേദന കണ്ണീരായി ഒഴുകിയ വരികള്‍..!!
ശകതമായിട്ടുണ്ട്...
ReplyDeleteവിശപ്പ് എന്ന വികാരം / അവസ്ഥ മനുഷ്യന് ഉണ്ടായിരുന്നില്ലെങ്കില്‍ ഈ ലോകം എന്താകുമായിരുന്നു !!!
ഒരു ചാണ്‍ വയറിന് വേണ്‌ടിയാണ് മനുഷ്യന്‌റെ ഒാടിപ്പാച്ചില്‍... വിശപ്പ് അടക്കാന്‍ വേണ്‌ടിയുള്ള തത്രപ്പാടിലാണ് നാം ഒാരോരുത്തരും. നല്ല കവിത, ലളിതമായ വരികള്‍, ധാരാളം അര്‍ത്ഥതലങ്ങളുള്ള ചിന്തിപ്പിക്കുന്ന വാക്കുകള്‍... ആശംസകള്‍ ശലീര്‍...
ReplyDeleteചില വിഷയങ്ങള്‍ എഴുതിയാലുമെഴുതിയാലും ക്ലീഷേ ആകുന്നില്ല. അവയെക്കുറിച്ച് എത്ര എഴുതിയാലും ഇനിയൊരു സ്കോപ്പില്ല എന്ന് തോന്നുന്നുമില്ല. സ്നേഹത്തെപ്പോലെ വിശപ്പും ആ പട്ടികയില്‍ ഇടം നേടിയതാണ്. വിശപ്പറിയാത്തവന് നന്മയുടെ ഊഷ്മളത അനുഭവിക്കാനാവില്ല. വിശപ്പ് കശക്കിയെറിഞ്ഞ മനുഷ്യക്കോലങ്ങള്‍ നമ്മുടെ മാധ്യമങ്ങളിലെ നിത്യക്കാഴ്ചയാണ്. ആഫ്രിക്കയിലെവിടെയോ, ഗോതമ്പ് കയറ്റിപ്പോകുന്ന ലോറിയില്‍ നിന്ന് വീണ ധാന്യ മണികള്‍ റോഡില്‍ നിന്ന് അടിച്ചു വാരുന്ന കറുത്ത മനുഷ്യന്മാരെ കണ്ട് നാം വാ പൊളിച്ചിട്ടുണ്ടെങ്കില്‍, കണ്ണുകള്‍ നനച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ ഉള്ളിലെ നന്മ വറ്റിപ്പോയിട്ടില്ല. .. ഒരു ഭാഗത്ത് പട്ടിണി കിടന്ന് ജനം മരിക്കുമ്പോള്‍ അതെ രാജ്യത്തെ ഭരണക്കാര്‍ ധാന്യങ്ങള്‍ കുന്നുകൂട്ടി നശിക്കാന്‍ വിടുന്നു. വിഭവങ്ങള്‍ ഇല്ലാത്തതിന്‍റെയല്ല പ്രശനം വിതരണത്തിലെതാണ്. ഞാന്‍ വെറുതെ കുറെ എഴുതി അല്ലേ. കവിത നന്നായി, വലിയ ആശയവും ലളിതമായ ആവിഷ്കാരവും കൊണ്ട് ശ്രദ്ധേയമായി വരികള്‍.
ReplyDeleteസന്തോഷം പ്രിയരേ ..... എന്റെയീ എളിയ ശ്രമത്തെയും നിങ്ങളിഷ്ട്ടപ്പെട്ടു എന്നത് തന്നെയാണെന്റെ സന്തോഷം....
ReplyDeleteനിങ്ങളുടെ ഈ മനസ്സറിഞ്ഞു പകരുന്ന വാക്കുകളാണ് എനിക്ക് വില മതിക്കാനാവാത്ത അവാര്‍ഡുകള്‍ ... അത് തന്നെയാണെന്റെ പ്രചോദനവും.......... ഇനിയും ഈ സ്നേഹ സഹകരണം എന്നും പ്രതീക്ഷിച്ചു കൊണ്ട് ......... സസ്നേഹം.......... :)
ഇതേ വിശപ്പ് തന്നെയാണ് മനുഷ്യനെ ഇന്നീ കാണുന്ന പുരോഗതിയിലേക്ക് നയിച്ചതും. വിശപ്പിന്റെ വിളി കേട്ടത് കൊണ്ടായിരുന്നു കൃഷി ആരംഭിച്ചതും അതിനു വേണ്ട ആയുധങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയതും. വിശപ്പ് ഒരു പ്രചോദനം കൂടിയാണ്. നല്ലൊരു ചിന്ത സമ്മാനിച്ചതിന് ശലീറിനു ആശംസകള്‍!
ReplyDeleteവേദന സമ്മാനിച്ച് വാക്കുകള്‍ പലയിടത്തും..അത്രക്ക് മനോഹരം..
ReplyDeleteഎല്ലാ കുറ്റവാളിയുടെയും ജീവചരിത്രം ചികഞ്ഞാല്‍ വിശക്കുന്ന വയറിന്‍റെ കഥ കേള്‍ക്കാന്‍ കഴിഞ്ഞേക്കാം എന്ന ഓര്‍മ്മപ്പെടുത്തല്‍.. ഭാവുകങ്ങള്‍..
ഒരമ്മയെ കുറിച്ച് ബ്ലോഗ്ഗില്‍ പോസ്റ്റ്,
http://www.kannurpassenger.blogspot.in/2012/05/blog-post_30.html
വിശപ്പിനേക്കാള്‍ വലിയൊരു വേദന സമ്മാനിക്കുന്ന തീക്ഷ്ണതയുള്ള യാഥാര്‍ത്യങ്ങള്‍ .....
ReplyDeleteവിശപ്പിനേക്കാള്‍ തീഷ്ണമായ വികാരം ഒന്നുമില്ല . ഈ കവിതയിലെ വരികളും അത്രതന്നെ തീഷ്ണം .. അഭിനന്ദനങള്‍ സഹീര്‍ അലി ...
ReplyDeleteശക്തമായ വരികൾ... നല്ല രചന
ReplyDeleteഊര് തെണ്ടിയുടെ ഉരുകുന്ന കരളാണ് ഈ വരികള്‍
ReplyDeleteജീവിതത്തിന്റെ ശരികള്‍ തേടുന്ന വരികള്‍
അങ്ങനെ പറയാന്‍ ആണ് ഞാന്‍ ഇഷ്ടപെടുന്നത്
ഷലീറിന്റെ കവിതകള്‍ എല്ലാം ശക്തമായതാണ് ...ഇതും അതേപോലെ തന്നെ ...!
ReplyDeleteഅഭിനന്ദനങ്ങള്‍ ..!!
‘..പിടയ്ക്കുന്ന നാക്കിനെ
ReplyDeleteഉണക്കിമടക്കി
തൊണ്ടക്കുഴിയിലാഴ്ത്തുന്ന...
വയ്യ കൂട്ടുകാരാ, ഇത് രണ്ടുവട്ടം വായിക്കാന്‍ കൂടി വയ്യ..!
തീഷ്ണമായ വരികള്‍കൊണ്ട് നെഞ്ചകം നീറ്റിച്ച ഉജ്വലമായ സൃഷ്ട്ടി..!
വിശപ്പിന്റെ വിളിയുടെ വിളിപ്പാടകലെപ്പോലും ചെല്ലാത്ത നാമെന്തറിയുന്നു, ആ കാളുന്ന വേദന..!
ഇനിയുമിനിയുമെഴുതൂ..
ആശംസകളോടെ..പുലരി
വിശപ്പിനോളം തീവ്രവും അസഹനീയവും
ReplyDeleteആയ ഒരു അവസ്ഥ ഇല്ല തന്നെ ...
ഷലീര്‍ കുറിച്ചിട്ട വരികളില്‍ ആ ദയനീയ വികാരം ആളികത്തുന്നുണ്ട്..
ഈ ബ്ലോഗ്ഗില്‍ വായിക്കുന്ന കവിതകള്‍ നമ്മുടെ ജീവിത യാത്രയില്‍ നിത്യേന കാണുന്ന സംഭവങ്ങള്‍ തന്നെയാകയാല്‍ പ്രത്യേകിച്ചൊരു അഭിപ്രായം ഇവിടെ കുറിക്കേണ്ടതില്ല.... ആശംസകള്‍
വിശപ്പ് ഒരിക്കലും പറഞ്ഞു തീരത്ത വിഷയം ..നല്ല വരികള്‍ ,,അഭിനന്ദനങ്ങള്‍
ReplyDeleteവിശപ്പ് എന്ന വാക്കിന്റെ പലതിനോടോപ്പവും ഏച്ചുകെട്ടാരുന്ടെങ്കിലും, ഏറ്റവും വലിയ വേദന വിശപ്പിന്റെ വേദനയാണ് എന്ന സത്യം ഇന്നത്തെ തലമുറയില്‍ പലര്‍ക്കും അനുഭവിച്ചറിയില്ല!കഴിഞ്ഞ തലമുറകള്‍ ഇത് നന്നായി അനുഭവിച്ചവരായിരുന്നു.
ReplyDeleteവിശപ്പിന്റെ കാഠിന്യം വരികള്‍ പ്രതിഫലിപ്പിക്കാന്‍ ശരിക്കും കഴിഞ്ഞിട്ടുണ്ട് ..
ആശംസകള്‍ .
ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
ReplyDeleteപ്രിയ ഷലീര്‍ ..........എന്തെങ്കിലും പ്രതീക്ഷിച്ചാണ് ഈ മുറ്റത്തു വരാറ് .പ്രതീക്ഷ പിഴക്കാറില്ല .ഇനിയും നന്നാവട്ടെ എന്ന് ആശംസകള്‍ .............
ReplyDeleteസന്തോഷം പ്രിയരേ ....
ReplyDeleteഈ വരവിന്....
വായനക്ക് .....
സ്നേഹത്തിന്...
പ്രോത്സാഹനത്തിന്...
പിന്തുണയ്ക്ക് ..
തുറന്നു പറഞ്ഞ
ഈ ..അഭിപ്രായങ്ങള്‍ക്ക് .....
എല്ലാത്തിനും ഒരിക്കലും
മറക്കാത്ത... ഒരായിരം നന്ദി ........... :)
ellam marakkam vishappoyike ellam sahikkam vishappoyike
ReplyDelete