Ind disable

Thursday, March 8, 2012

കടക്കാരന്‍

കടക്കാരന്‍

എന്റെ പ്രണയം
സിരയറുത്തു പറിച്ചെടുത്ത്‌
ജാര കുമാരന് ഉപഹാരം
നല്‍കിയ പ്രിയതമേ...

കഴിഞ്ഞ രാത്രിയില്‍
നീ കൊടുത്തു വിട്ട
കഠാരയ്ക്കോ കരളുറപ്പില്ലാത്ത-
നിന്റെ കാമുകനോ പിഴച്ചു ..!!
ഇപ്പോഴും നീ കുത്തി കീറിയ
ഹൃദയം നിലച്ചിട്ടില്ല...!

എങ്കിലും നിരാശപ്പെടേണ്ട
പകരം ഞാനവനൊരു
കടക്കാരനായിട്ടുണ്ട്..
നല്ല ഇഴയുറപ്പുള്ള  -
മൂന്നുമുഴം കയറിന്റെ
കടക്കാരന്‍ ..!!
____________________
Shaleer Ali___

18 comments:

  1. ചെറിയ വലിയ നല്ല വരികള്‍

    ReplyDelete
  2. കവിത കൊള്ളാം,
    ആശയം കാലഹരനപ്പെട്ടതാണോ എന്നു സംശയം.

    ഇന്നു പെണ്ണുപോയാല്‍ ഒന്നില്‍ പോട്ടെ പുല്ലേ എനിക്ക് വേറെ ഒന്നുനോക്കാമല്ലോ എന്നാശ്വാസിക്കാം.
    അല്ലെങ്കില്‍ രണ്ടിനെയും തട്ടണം.(തല്ക്കാലം ഒന്നായാലും മതി)

    അതിലും എത്രയോ നല്ലതാണ് ഒരു ചായ കുടിക്കുന്നത്. അതിനു തെയ്ലത്തോട്ടം വാങ്ങനമെന്നില്ല. :)

    ReplyDelete
  3. എങ്കിലും നിരാശപ്പെടേണ്ട
    പകരം ഞാനവനൊരു
    കടക്കാരനായിട്ടുണ്ട്..
    നല്ല ഇഴയുറപ്പുള്ള ഒരു -
    മൂന്നുമുഴം കയറിന്റെ കടക്കാരന്‍ ..!!

    ReplyDelete
  4. ജോസ്ലെറ്റ് പറഞ്ഞത് ശരിയാണു. കഥാപാത്രങ്ങൾ ഒന്നു മാറിയിരുന്നെങ്കിൽ. ജാരനെ പറ്റിക്കുന്ന ഭാര്യയും കയറെടുക്കുന്ന ജാരനും ഒരു പുതുമ വന്നേനേ..

    ReplyDelete
  5. ഒരു കയറിൽ തീർന്നെങ്കിലും നന്നായി എഴുതി.

    ReplyDelete
  6. ഷലീര്‍ കവിത മനോഹരം അസൂയാവഹമായ രീതിയില്‍ അടുക്കി വെക്കുന്ന ബിംബകല്‍പ്പനകള്‍.... പ്രശംസകള്‍ മാത്രമേ ഉള്ളു.....

    പക്ഷേ...കവിതയിലെ ആശയത്തോട് എനിക്ക് അത്ര യോജിപ്പില്ല... ഈ കവിത വിനിമയം ചെയ്യുന്ന ജീവിതനിരാസത്തിന്റെ സന്ദേശത്തോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്....

    ReplyDelete
  7. എങ്കിലും നിരാശപ്പെടേണ്ട
    പകരം ഞാനവനൊരു
    കടക്കാരനായിട്ടുണ്ട്..
    നല്ല ഇഴയുറപ്പുള്ള ഒരു -
    മൂന്നുമുഴം കയറിന്റെ കടക്കാരന്‍ ..!!

    അങ്ങിനേയൊക്കെ പറയാം,പാടാം. പക്ഷെ ആ വാക്കുകൾ ഉള്ളിൽ നിന്ന് വരാനുണ്ടായ കാരണമായ 'ആ' വെദന എത്ര വലുതാണെന്ന് എനിക്ക് മനസ്സിലാവുന്നു. നല്ല വരികൾ. ആശംസകൾ.

    ReplyDelete
  8. പ്രാണനോളം സ്നേഹിച്ച ഭാര്യ ഒളിച്ചോടി പോയി ...
    ദിവസങ്ങള്‍ക്കു ശേഷം അവള്‍ടെ കാമുകന്‍ തന്നെ തേടി വന്നത് ...കടാരയുമായായിരുന്നെന്നരിഞ്ഞപ്പോള്‍...ഒരു പാവം മനുഷ്യന്റെ മനസ്സില് മറ്റൊന്നും തോന്നിയില്ല .....സ്വയം ഓടുങ്ങാനല്ലാതെ...... ശരിയാണ് .....അയാള്‍ ഭീരുവായിരുന്നു ....
    bt അയാള്‍ മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു.......തിരിച്ചു കൊത്തി ല്ലെന്നുറപ്പുള്ള ഏകാന്തതയെ മാത്രം പ്രണയിച്ച്..:)))

    ReplyDelete
  9. എന്റെ പ്രണയം
    സിരയറുത്തു പറിച്ചെടുത്ത്‌
    ജാര കുമാരന് ഉപഹാരം
    നല്‍കിയ പ്രിയതമേ...

    ishtaayi ee lines....

    ReplyDelete
  10. ഭാര്യയുടെ ജാരനും ഭർത്താവിന്റെ നിരാശയുമെല്ലാം വരികളിൽ ആവോളമുണ്ട്. വൈവിധ്യമാർന്ന വിഷയത്തിലൂടെ കവി നടന്നു കയറിയിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നു. :)

    വരികൾ നന്നായി ആശംസകക്ക് ഷലീർ

    ReplyDelete
  11. എങ്കിലും നിരാശപ്പെടേണ്ട
    പകരം ഞാനവനൊരു
    കടക്കാരനായിട്ടുണ്ട്..
    നല്ല ഇഴയുറപ്പുള്ള ഒരു -
    മൂന്നുമുഴം കയറിന്റെ കടക്കാരന്‍ ..!! നിരാശ വേണ്ട ,,വേണ്ട ,,,ആശംസകള്‍ ...(സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുമല്ലോ)

    ReplyDelete
  12. കുറഞ്ഞ വരികളില്‍ കുറെ പറഞ്ഞു
    ആശംസകള്‍

    ReplyDelete
  13. പ്രണയമെന്നില്‍ ഇതുവരേ ഒരു വഴിപോക്കനാണ്
    നാളെ ഒരു വിരുന്നുകാരനെ കാത്തിരിക്കുന്നു
    അതിനെ സ്ഥിരതാസക്കാരനാക്കണം

    ചെറിയ വല്ല്യ കാര്യം,
    കവിത കൊള്ളാം, കവിതയില്‍ കാവ്യാത്മകതയുണ്ട്

    ReplyDelete
  14. പ്രിയപ്പെട്ട ഷജീര്‍ അലി,
    ഇത് വല്ലാത്ത ഒരു സംഭവം തന്നെ. ജീവിച്ചു കാണിച്ചു കൊടുക്കണം. ഒരു പെണ്ണും /ആണും ജീവിതത്തിന്റെ അവസാന വാക്കല്ല.
    ഈ ജീവിതം എത്രയോ മനോഹരം. അവസാന ശ്വാസം വരെ ജീവിക്കാന്‍ ധൈര്യം വേണം.
    അവതരണത്തില്‍ പുതുമയുണ്ട്. ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  15. നല്ല ഇഴയുറപ്പുള്ള ഒരു -
    മൂന്നുമുഴം കയറിന്റെ കടക്കാരന്‍ ..!!..ഇത് നല്ലതാണു ...അറുത്തു, പറിച്ചെടുത്തു ...ഇതില്‍ ഒന്ന് മതിയായിരുന്നു ..

    ReplyDelete
  16. എങ്കിലും നിരാശ പെടേണ്ട .... ചെറിയ വരികളിലെ വലിയ കരിയങ്ങള്‍ ...

    ReplyDelete
  17. കുറഞ്ഞ വരികളില്‍ നന്നായി എഴുതി...ആശംസകള്‍.

    ReplyDelete