കവിതാന്ത്യം..
ഹൃദയം വിങ്ങി
പതഞ്ഞു പൊങ്ങിയ വാക്കുകള്‍
തൊണ്ടക്കുഴിയില്‍ കുരുങ്ങിയെന്റെ
ശ്വാസം മുട്ടിക്കുമ്പോള്‍
കണ്ണുകള്‍ തുറിച്ചു
മരിച്ചു പോവാതിരിക്കാന്‍
നെഞ്ചു തടവി ഞാനെഴുതി വെച്ച
അവ്യക്തമായ വരികളായിരുന്നു
എന്റെ കവിതകള്‍ ....
അതിലെ ഓരോ അക്ഷരങ്ങളും
എന്റെ ആശ്വാസ ശ്വാസങ്ങളായിരുന്നു
ആണത്തത്തിന്റെ നട്ടെല്ല് തകര്‍ന്ന
ആ കവി ഹൃദയം
ഇന്നീ ശര ശയ്യയില്‍
ശവം പോലെ വേവുകയാണ് ...
പാരാകെ പടര്‍ന്ന പാപ വൃക്ഷത്തിന്റെ
കറുത്ത വള്ളികളില്‍
കഴുത്ത് ഞെരിക്കപ്പെടുന്ന
നേരിന്റെ നിലവിളിക്കുമുന്നില്‍
കൊട്ടിയടച്ച കാതിന്റെ
ശ്രവണ നാഡികള്‍
ശാപ വാക്കുകളേറ്റ്
തളര്‍ന്നു പോയിരിക്കുന്നു...
ചിമ്മിയുറക്കിയ മിഴികളുടെ
നേര്‍ത്ത ഞരമ്പുകള്‍
കുറ്റബോധത്തിന്റെ
ചുടുരക്ത പ്രവാഹത്തില്‍
തിളച്ചു കലങ്ങി പോയിരിക്കുന്നു...
ജാതി തിരിഞ്ഞു കൈവെട്ടി..
രാഷ്ട്രീയം പറഞ്ഞു കാല്‍ വെട്ടി..
മതം പറഞ്ഞു തല വെട്ടി
നിണമുണങ്ങാത്ത
തെരുവിന്റെ മനം മടുത്ത
മൌനത്തിനു മുന്നില്‍...
ഒളിച്ചോടിയ മനസ്സിനും
മരവിച്ച വിരലുകള്‍ക്കുമിടയില്‍
കവിത പിറക്കാതെ പോയപ്പോള്‍ ..
ആത്മാവന്ത്യ ഗമനത്തിനിറങ്ങിയ
ഗാത്രത്തിന്‍ സിരകള്‍ പോലെ
എന്റെ തൂലികയും
ഒഴുക്ക് നിലച്ച്
കട്ടി പിടിച്ച് ...
ഒരു കടലാസ് തുണ്ടില്‍
തളര്‍ന്നു വീണു .....
മനമിനിയുമെന്നെങ്കിലൊരു
കവിതയ്ക്ക് വിലപിക്കുമ്പോള്‍
നഷ്ട്ട പ്രണയവും പോയ ബാല്യവും
ഓര്‍മ്മകളുടെ ചതഞ്ഞ കലത്തിലിട്ടു
ഒന്ന് കൂടെ ആറ്റി കുറുക്കി
പാകത്തിനോരല്‍പ്പം കണ്ണീരിനുപ്പും
ചേര്‍ത്ത് വിളമ്പുവാന്‍ ..
ഇന്നെനിക്കു തൂലികയില്ല...
അക്ഷരങ്ങളാല്‍
പ്രക്ഷുബ്ദമായൊരു ഹൃദയവും........!
----------------------Shaleer Ali--

നടുക്കുന്ന വര്‍ത്തമാന കാല സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടി, നിലവിളിക്കുകയാന്നല്ലോ ഈ വരികള്‍ ....
ReplyDeleteസഖാവേ .....നന്ന് .ആശംസകള്‍ ..................
ആണത്തത്തിന്റെ നട്ടെല്ല് തകര്‍ന്ന
ReplyDeleteആ കവി ഹൃദയം
ഇന്നീ ശര ശയ്യയില്‍
ശവം പോലെ കിടന്നു വേവുകയാണ് ...
ഉണരൂ പ്രിയാ
കാഹള മന്ത്രമുണരട്ടെ
ഷലീറില്‍ നിന്നും മറ്റൊരു കരുത്താര്‍ന്ന രചനകൂടി.....
ReplyDeleteജാതി തിരിഞ്ഞു കൈവെട്ടി..
ReplyDeleteരാഷ്ട്രീയം പറഞ്ഞു കാല്‍ വെട്ടി..
മതം പറഞ്ഞു തല വെട്ടി
നിണമുണങ്ങാത്ത
തെരുവിന്റെ മനം മടുത്ത
മൌനത്തിനു മുന്നില്‍
പരാഗണം മറന്നു പോയ മനസ്സിനും
മരവിച്ച വിരലുകള്‍ക്കുമിടയില്‍
എന്റെ കവിതകള്‍
ജനിക്കാതെ പോയപ്പോള്‍ ..
നന്നായി മാഷേ... ശക്തമായ വരികള്‍ക്ക് , നല്ല കവിതയ്ക്ക്...ഭാവുകങ്ങള്‍..
തുടരുക എഴുത്ത്...
"..പാരാകെ പടര്‍ന്ന പാപ വൃക്ഷത്തിന്റെ
ReplyDeleteകറുത്ത വള്ളികളില്‍
കഴുത്ത് ഞെരിക്കപ്പെടുന്ന
നേരിന്റെ നിലവിളിക്കുമുന്നില്‍....."
ആഹാ..!അദ്ദാണ് കവിത..!
ഈ 'മൊതല്'ഇവ്ടെക്കിടന്നിട്ട് ഇപ്ലാണല്ലോ ഞാൻ കണ്ടത്..!
അർമാദിച്ചു വായിച്ചു..!
വരികളുടെ ആഴങ്ങളിലേക്ക് ഞാൻ മുങ്ങിയില്ല .
ക്ക് ശ്വാസം മുട്ടും..!
തീഷ്ണമായ വരികൾകൊണ്ട് ഉജ്ജ്വലമാക്കിയ കവിത..!
പിന്നെ ആ പടം..വൈട്ട് 6 മണിമുതൽ ആലോചന തുടങ്ങിയതാ..!ഒരു പിടിയുമില്ല..!ഞാൻ വിട്ടു..!!
വായനക്ക് ഇനിയും വരും,കൂടെകൂടിയിട്ടുണ്ട്.
ഒത്തിരിയാശംസകളോടെ..പുലരി
ഈ കവിതയും ഉഷാറായി ഷലീർ, നമുക്കെ എല്ലാം ചേർത്ത് ഒരു പുസ്തകമാക്കണം. ആശംസകൾ
ReplyDeleteഇന്നെനിക്കു തൂലികയില്ല...
ReplyDeleteഅക്ഷരങ്ങളാല്‍
പ്രക്ഷുബ്ദമായൊരു ഹൃദയവും...
നന്നായി,ആശംസകള്‍ ..................
ഞാന്‍ ,എന്റെ കവിത, എന്റെ ചിന്തകള്‍ ,നല്ല വിശകലനം
ReplyDeleteഇസ്മയില്ക്ക ... ഷാജു ...പ്രദീപ് സര്‍ ,,,, ഡിയര്‍ khaadu ...പ്രഭന്‍ ചേട്ടന്‍ .... മൊഹി ഭായ് ...കാവ്യ ജാതകം ...നാരദന്‍ ...
ReplyDeleteവായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ പ്രിയര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ....
പിന്നെ പ്രഭന്‍ ചേട്ടാ ... ആ ഫോടോടെ കാര്യം ...വിടുന്നത് തന്നാ നല്ലത് .:പ
@ മൊഹി bhay ...ബുക്ക് ആക്കുന്ന കാര്യം ഇന്ഷ അല്ലഹ്... ഒരു മോഹമാണ് ...:))
ഹൃദയരക്തം കൊണ്ടെഴുതിയ കവിത..
ReplyDeleteഹൃദയം പെരുമ്പറ മുഴക്കുന്നു..
ആത്മരോദനം ഉച്ചസ്ഥായിലായി ശ്രവണാതീതമായിരിക്കുന്നു..!!
അഭിനന്ദനങ്ങള്‍..
കവിത യഥാര്‍ത്ഥ കവിത തന്നെ. വളരെ ഇഷ്ടപ്പെട്ടു. നല്ല ശക്തമായ വരികള്‍. എന്തിന്‍റെ പേരില്‍ വെട്ടിയാലും വെട്ടുന്നത് മനുഷ്യനെയാണല്ലോ. അനാഥമാകുന്നത് മനുഷ്യക്കുഞ്ഞുങ്ങളും.
ReplyDeleteഅക്ഷരങ്ങൾ എന്റെയും ആശ്വാസ ശ്വാസങ്ങളാകുന്നു...
ReplyDelete