ആത്മാവിലെ ശവ ഗേഹങ്ങള്
ഇത് എന്റെ ഹൃദയം..
ഇവിടെ ഇരുള് മൂടി
മറഞ്ഞു കിടക്കുന്നത്
മറവി..
മണ്ണടിഞ്ഞ ഓര്മ്മകളുടെ
ശ്മശാനം ..
ശ്മശാനം ..
ഇവിടെ ഈ
ശവ ഗേഹങ്ങള്ക്കിടയിലൊരു
കുഴി മാടമുണ്ട്..
ആണ്ടൊന്നിന്റെ പഴക്കം
കാട് നിറച്ചതെങ്കിലും..
ഒരു ഞരക്കവും നിലവിളിയും
ഇന്നും ബാക്കി കേള്ക്കുന്ന
ഒരു ഖബറിടം ...
കൗതുകത്തില് പിറന്ന്
പകലിര നോക്കാതെ കൂടെ നടന്ന-
സൗഹൃദത്തിനിടയില്
പ്രണയം ജാരനായപ്പോള് ...
ഈ ശവപ്പറമ്പിലെ
പടു മരക്കൊമ്പില്
ചലനമറ്റ് തൂങ്ങിയാടിയ
ഒരു സൗഹ്രുദത്തിന്റെ കല്ലറ....
ആറടി കുഴിച്ചതിന്റെ
മുറിവുണങ്ങിയിട്ടില്ലാത്ത.. ,
മറമാടവേ എന്റെ
ആത്മാവുരുകിയൊലിച്ച്-
ഇറ്റു വീണ രക്തക്കറ
ഇനിയും വറ്റിയിട്ടില്ലാത്ത...
മറ്റൊരു കുഴി മാടമുണ്ട് ഒരു കോണില് ...
അനുദിനമീ സ്മൃതി ഞരമ്പുകളില്
പടര്ന്നു പിണഞ്ഞ്
എന്റെ ചിത്തത്തെ ചങ്ങലക്ക്
കൊടുക്കുമെന്നായപ്പോള് ...
ഞാനെന്റെ കണ്ണീരില് മുക്കി കൊന്ന
എന്റെ പ്രണയത്തിന്റെ കല്ലറ....
അതിന്റെ പുറത്ത്
ഞാനെന്നെ മറന്നു നടന്നവളുടെ
പേര് കൊത്തിയിട്ടിട്ടുണ്ട് ...
അവളെന്റെ കരളില് കുത്തിയാഴ്ത്തിയ
ചോര പുരണ്ട ചാട്ടുളി കൊണ്ട് ....!!
------------------------------------------
by...Shaleer Ali

ശക്തമായ വരികള് .......
ReplyDeleteഎന്തൊക്കെയോ ഓര്മിപ്പിക്കുന്നു ....
തുടര്ന്നും എഴുതുക , എല്ലാവിദ ഭാവുകങ്ങളും നേരുന്നു .....
അനുദിനമീ സ്മൃതി ഞരമ്പുകളില്
ReplyDeleteപടര്ന്നു പിണഞ്ഞ്
എന്റെ ചിത്തത്തെ ചങ്ങലക്ക്
കൊടുക്കുമെന്നായപ്പോള് ...
ഞാനെന്റെ കണ്ണീരില് മുക്കി കൊന്ന
എന്റെ പ്രണയത്തിന്റെ കല്ലറ....
ആ കല്ലറ നമ്മള് പ്രവാസികള്ക്ക് പുതുമയല്ലല്ലോ...പ്രവാസിയുടെ പ്രണയം ഫോണ് വിളിയിലും ചാറ്റിങ്ങിലും ഒതുങ്ങിയിരിക്കുന്നു.
ഷാലീ.. എഴുതൂ ഇനിയും... ഇതുപോലെ എഴുതാന് കഴിഞ്ഞില്ലെങ്കിലും വായിക്കാന് എന്നെപോലുള്ളവര്ക്ക് ആഗ്രഹമുണ്ട്...
ശക്തമാണ് ബിംബകല്പ്പനകളും വരികളും - ഇനിയും എഴുതുക.
ReplyDeleteവിരഹം
ReplyDeleteപൊഴിഞ്ഞു പോയ കരിയിലകള്ക്കുള്ളിലെ കറുത്ത നിഴലുകള്
കൊള്ളാം പ്രിയാ
ആശംസകള്
നല്ല വരികള്
ReplyDeleteആശംസകള്
ആറടി കുഴിച്ചതിന്റെ
ReplyDeleteമുറിവുണങ്ങിയിട്ടില്ലാത്ത.. ,
ഇവിടെ നിന്നും മുന്പുണ്ടായ ഒഴുക്ക് നഷ്ടപ്പെട്ടു.
എങ്കിലും തീവ്രമാണ് വരികള്.. ഇഷ്ടപ്പെട്ടു..
വരികളിൽ ഒരു ആകര്ഷണത അനുഭവപ്പെട്ടു, മനസ്സിലാവുന്ന കവിതയാണ്..
ReplyDeleteആശംസകൾ
വിജിന് ഭായ് ,,,,ഈ കെ ജീ ചേട്ടന് ,,പ്രദീപ് മാഷ് ,ഡിയര് ഷാജു ..,ആര്ട്ട് ഓഫ് വേവ് ...ജെഫു ഭായ് ,മൊഹിയുധീന് ഭായ് ...വായിച്ചു അഭിപ്രായം അറിയിച്ചതിനു എല്ലാ പ്രിയര്ക്കും നിറഞ്ഞ സ്നേഹത്തോടെ നന്ദി .............ഇനിയും എന്നും ഈ സ്നേഹം മാറ്റ് കുറയാതെ പ്രതീക്ഷിക്കുന്നു .............:)))
ReplyDeleteഇവിടെ ഇരുള് മൂടി
ReplyDeleteമറഞ്ഞു കിടക്കുന്നത്
മറവി..
മണ്ണടിഞ്ഞ ഓര്മ്മകളുടെ
ശ്മശാനം ..
നല്ല വരികള് ........ ഇന്നലെകളിലെ എല്ലാ ഓര്മകളുടെയും ശ്മശാനം ആണല്ലോ ഇന്നിന്ന്റെ ഹ്രദയം ......
മനസ്സില് തട്ടുന്ന വരികള്
ReplyDelete