നിനക്ക് മംഗളം ..
ഇഷ്ട്ടമായിരുന്നു ജീവനോളം...
മനസ്സ് ഇര പകലുകളെ പോലെ
മാറി മറിഞ്ഞത് ...
നിന്നെ സ്നേഹിക്കണമോ വേണ്ടയോ
എന്ന സന്ദേഹം കൊണ്ടായിരുന്നില്ല....
നിലാവിഴനെയ്ത നിന്‍റെ നിഴലിനെ പോലും
മോഹിക്കാന്‍ ഇവനര്‍ഹനോ അല്ലയോ
എന്ന സന്ദേഹം കൊണ്ടായിരുന്നു...
ഒരു വേള നിന്നോട് മിണ്ടാതിരുന്നത് ...
ഈ സ്നേഹനാളത്തിനെണ്ണ
വറ്റി പോയത് കൊണ്ടല്ല ...
നിശാഗന്ധി നീ നിലാവിന്‍റെ
തേരേറി അകലാനൊരുങ്ങയാ-
ണെന്നറിഞ്ഞപ്പോള്‍ ...
കരുത്തറ്റ മനമൊരു മാത്ര
പിടഞ്ഞു പോയതാണ് ....
ഇന്ന് ഞാന്‍ മനസ്സ് കല്ലാക്കി തീര്‍ത്തവന്‍
കരള് ജീവിതതിന്നുലയിലിട്ടു
തല്ലി പഴുപ്പിച്ചവന്‍ ....
കണ്ണീരു പൊടിയാതെ
കുരല് പിടയാതെ
കാമിനീ നിനക്കൊരു
മംഗളം പറയാന്‍
കടല്‍ താണ്ടി വന്നവന്‍ ...!!
----------------------------------------------------------by...Shaleer Ali
ചിത്രം ..ഗൂഗിളില്‍ നിന്ന്
----------------------------------------------------------by...Shaleer Ali
ചിത്രം ..ഗൂഗിളില്‍ നിന്ന്

കണ്ണീരു പൊടിയാതെ
ReplyDeleteകുരല് പിടയാതെ
കാമിനീ നിനക്കൊരു
മംഗളം പറയാന്‍
കടല്‍ താണ്ടി വന്നവന്‍ ...!!
ആദ്യ കമെന്ട് എന്ടേതാണല്ലോ ? വേഗം മനസ്സിലാവുന്ന ഒരു കവിത... തല ചൂടാക്കാതെ തന്നെ വ്വേഗം വായിച്ച് തീർത്തു... :)
aadya commentinu aaayiram nandiiiii :))
ReplyDeleteകൂടുതല്‍ എഴുതുക , ആശംസകള്‍
ReplyDelete" നിന്നെ സ്നേഹിക്കണമോ വേണ്ടയോ എന്ന സംശയം കൊണ്ടായിരുന്നില്ല....
ReplyDeleteനിലാവിഴനെയ്ത നിന്‍റെ നിഴലിനെ പോലും മോഹിക്കാന്‍ ഇവനര്‍ഹനോ അല്ലയോ എന്ന സന്ദേഹം കൊണ്ടായിരുന്നു..."
ഒരു സന്ദേഹവും വേണ്ടെന്നെ..കേറി മുട്ടൂ...ഞങ്ങളൊക്കെയില്ലെ ഇവിടെ ഒരു ധൈര്യത്തിന്...!
Mohammed Shaji ...നന്ദി ....:))
ReplyDeleteഅനശ്വര ,,,,, ഇനിയെന്തോന്നു മുട്ടാന്‍... മംഗളം പറയാനാ കടല് കടന്നത് ,,,,:P