മുളയിലേ മുറിഞ്ഞുപോയ
കൊഞ്ചലുകളെ ഓർമ്മയുണ്ടോ..
ആയുസെത്തും മുന്നേ അറ്റു പോയ ഏതെങ്കിലും ഒരുവനെ..
ഒരു സൂചനയും
തരാതെയൊരുസുപ്രഭാതത്തിൽ
ഉടലഴിച്ചിട്ടു കടന്നു കളഞ്ഞ ഒരുവളെ..?
അവരൊക്കെയും സദാ ചിരിച്ചിരുന്നവരായിരുന്നു..
ഓരോ ചലനം കൊണ്ടും,
തന്നിലേക്കടുക്കുന്ന സകലരുടെയും
മനസ്സുകളിൽ ഇടം പിടിച്ചിരുന്നവർ
വാക്കുകൾ കൊണ്ട്
പാട്ടുകൾ കൊണ്ട്..
ചിത്രങ്ങൾ കൊണ്ട്...
അസാമാന്യമാം വിധം
ജാലങ്ങൾ കാണിചിരുന്നവർ.
അങ്ങനെ
ഓട്ടത്തിനിടയിൽ വീണു പോയവരാരും തന്നെ
അടയാളങ്ങൾ ബാക്കി വെക്കാതെ
ഇറങ്ങിപ്പോയിട്ടില്ല....!
മറവി തിന്നാത്ത..
കാലം കണ്ണു വെക്കാത്ത
ഓർമ്മകളാണ്...
അകാലത്തിൽ
പൊലിഞ്ഞു പോയവരുടെ ചിരികൾ..!!
______________Sha Ly______________
0 comments:
Post a Comment