നിലാവസ്‌തമിക്കാത്ത
പാതിരകളിൽ അവളൊരു
വെണ്ണകിനിയുന്ന ചിറകണിയും..
മുഹബത്തിന്റെ അത്തർഹൗളിൽ മുങ്ങിത്താണ് ഒറ്റക്കുതിപ്പിൽ
ആകാശം തേടും...
കസവു തട്ടത്തിലെ മുത്തുകൾ കാട്ടി
നക്ഷത്രങ്ങളെന്നു കൊതിപ്പിക്കും..
മുഷിഞ്ഞിരിക്കുന്നൊരു
മേഘക്കൊമ്പിൽ ചെന്നിരുന്നു
ചിറകു കുടയും..
ഞാൻ മാത്രം നനയുന്നൊരു മഴയെ...
ഞാൻ മാത്രം കുളിരുന്നൊരു മഞ്ഞിനെ...
ഇത്ര മാത്രം മുറിപ്പാടുകൾക്കിടയിലും
ഞാനണിഞ്ഞിരിക്കുന്ന ചിരിയെ...
എല്ലാമെല്ലാം കൗതുകം കൊണ്ട്
കണ്ണു വെക്കുന്നവരേ...
കുശുമ്പെന്തിന്....?
ഒക്കെയുമീ...
ജിന്നെന്നെ ജയിക്കുന്നതാണ്..!
______________Sha Ly______________
0 comments:
Post a Comment