ആദിയിൽ...
നീയെന്ന തീയിൽ ചുട്ടു പഴുത്തു
പാകമാവും മുൻപ്..
എന്നെ അടിമുടി കരിച്ചു കളഞ്ഞ
ഒരു ജ്വാലയുണ്ടായിരുന്നു..
കടക്കണ്ണിലെ വെള്ളാരം വെയിലിൽ
പിടിച്ചു വെച്ചെന്റെ കരളിൽ കല്ലിട്ടുരച്ചിട്ട്
പച്ചയിറച്ചിയിൽ തീ പിടിപ്പിച്ച പ്രണയം..
അന്നുചുവന്ന ,
ആ രക്ത നക്ഷത്രമാണ്
ഇന്നാ വഴിയിലൊരു നനഞ്ഞ ചിരി തന്ന്
വഴിക്കല്ലിൽ വെയിലേറു കൊണ്ട്
വാഴക്കൈ പോലെ ഒടിഞ്ഞിരുന്നത്..!!
ആകയാൽ
ഒരു പെൺ ചിരിയിൽ നാക്കിന്റെ വേരുണങ്ങിപ്പോയതെന്തേ മനുഷ്യാ
എന്ന് നീയിനിയും തീപ്പെട്ടിയുരക്കരുത് പെണ്ണെ
ചിലപ്പോഴൊക്കെ ചൂളച്ചുവരും കത്താറുണ്ട്...!!
_________________ShaLy__________________
കൊള്ളാാം.പ്രിയപ്പെട്ടവളെ കിട്ടിയോ???
ReplyDelete