തുറിച്ചു നോക്കണ്ട
തെരുവെന്‍റെ അമ്മയല്ല
തെരുവിലല്ലെന്റച്ചനും
എന്നെയാരും തെരുവിലെറിഞ്ഞിട്ടില്ല
മേടയിലോടി കളിക്കവേ
കട്ടെടുത്താരും ഊരു തെണ്ടിക്ക്
വിറ്റിട്ടുമില്ല..
"തെരുവില്‍ പിറന്നവന്‍
തെരുവിന്റെ സന്തതി..
തെരുവിലുറങ്ങുന്നവര്‍..
തെരുവിന്റെ മക്കള്‍.."
വിളിച്ചത് നിങ്ങളാണ്..
വാരിയെടുത്തൂട്ടിയീ
വായും വയറും നിറച്ചു
നിത്യ നിര്‍വൃതി പകരാനല്ല
അറച്ചാട്ടി ദൂരെയകറ്റാന്‍
അയിത്തത്തിന്റെ കറുപ്പിനെ
കരളിലാവാഹിച്ചു കാര്‍ക്കിച്ചു തുപ്പാന്‍ ..!
കാനക്കരികില്‍ പിച്ചവെക്കവേ
കൈത്താങ്ങിനൊരു
കരം നീട്ടിയപ്പോള്‍
ഓട്ടക്കാലണ നീട്ടിയെറിഞ്ഞു
തൊട്ടു കൂടായ്മയുടെ
പിച്ച ശാസ്ത്രം പഠിപ്പിച്ചതും
നിങ്ങളാണ്..!
തള്ളിയ വയറും
നെഞ്ചിന്‍ കൂടും കണ്ടു
കരളലിവു തോന്നി കണ്ണു നിറഞ്ഞിട്ടല്ല..
അടുത്തു വരുന്ന ദുശ്ശകുനത്തെ
ഒറ്റ നോക്കില്‍ ദൂരെയകറ്റാന്‍
പണ്ടേ പഠിച്ച ചൊട്ടുവിദ്യ...!
തെരുവിലെ അമ്മ തേവിടിശ്ശി,
അവള്‍ പെറ്റ പൈതല്‍
തന്തയില്ലാത്തവന്‍..!
പറഞ്ഞതു നിങ്ങളാണ്
പഴംചാക്കു പുതപ്പില്‍ പാതി മൂടി
താരങ്ങളെണ്ണി കുണുങ്ങിയുറങ്ങിയ
പിഞ്ചു മേനിയില്‍ പോലും
കാമത്തിന്റെ കനലു തിരയുന്ന
രാത്രിഞ്ജരന്‍മാരെ
ഉള്ളിലൊളിപ്പിച്ചു മേനി നടിക്കുന്ന
മേലാള വര്‍ഗ്ഗം..!
മച്ചിയായ തെരുവിന് മക്കളില്ല
കുടലു വറ്റിയ,
കുറെ കുടിയേറ്റക്കാര്‍ മാത്രം
കാന നീരും-
കുടി വെള്ളമാക്കിയ
കണക്കില്ലാത്ത കറുത്ത പുഴുക്കള്‍ ..
തെരുവ് നിങ്ങളുടെതാണ്
തെരുവിന്റെ ഉടമകള്‍ നിങ്ങള്‍
നഗരം പടുത്തതും
തെരുവുണ്ടാക്കിയതും നിങ്ങള്‍
ഞങ്ങളോ.. തീണ്ടാരി പകുത്ത്
അകറ്റി നിറുത്തപ്പെട്ട
വെറും ചണ്ഡാള വര്‍ഗ്ഗം
ചേറു മൂടിയ ജീവിതത്തിനുള്ളില്‍
നോവുരുട്ടി പശിയൊടുക്കുന്ന
കരുവാളിച്ച മുഖമുള്ള കീഴാളന്മാര്‍ ..!
കണ്ടില്ലെന്നു നടിച്ചു നടന്നാലും
കല്ലെറിയാതിരിക്കുക ..!
നിങ്ങള്‍ പറയുന്ന
"തെരുവിന്റെ മക്കള്‍"ക്ക്
മുറിവുണക്കാന്‍ മരുന്നില്ല മണ്ണില്‍..
പഴുപ്പില്‍ ചലം പേറി ചത്തു വീഴും വരെ...!!
-------------------------Shaleer Ali---------------------------
തെരുവെന്‍റെ അമ്മയല്ല
തെരുവിലല്ലെന്റച്ചനും
എന്നെയാരും തെരുവിലെറിഞ്ഞിട്ടില്ല
മേടയിലോടി കളിക്കവേ
കട്ടെടുത്താരും ഊരു തെണ്ടിക്ക്
വിറ്റിട്ടുമില്ല..
"തെരുവില്‍ പിറന്നവന്‍
തെരുവിന്റെ സന്തതി..
തെരുവിലുറങ്ങുന്നവര്‍..
തെരുവിന്റെ മക്കള്‍.."
വിളിച്ചത് നിങ്ങളാണ്..
വാരിയെടുത്തൂട്ടിയീ
വായും വയറും നിറച്ചു
നിത്യ നിര്‍വൃതി പകരാനല്ല
അറച്ചാട്ടി ദൂരെയകറ്റാന്‍
അയിത്തത്തിന്റെ കറുപ്പിനെ
കരളിലാവാഹിച്ചു കാര്‍ക്കിച്ചു തുപ്പാന്‍ ..!
കാനക്കരികില്‍ പിച്ചവെക്കവേ
കൈത്താങ്ങിനൊരു
കരം നീട്ടിയപ്പോള്‍
ഓട്ടക്കാലണ നീട്ടിയെറിഞ്ഞു
തൊട്ടു കൂടായ്മയുടെ
പിച്ച ശാസ്ത്രം പഠിപ്പിച്ചതും
നിങ്ങളാണ്..!
തള്ളിയ വയറും
നെഞ്ചിന്‍ കൂടും കണ്ടു
കരളലിവു തോന്നി കണ്ണു നിറഞ്ഞിട്ടല്ല..
അടുത്തു വരുന്ന ദുശ്ശകുനത്തെ
ഒറ്റ നോക്കില്‍ ദൂരെയകറ്റാന്‍
പണ്ടേ പഠിച്ച ചൊട്ടുവിദ്യ...!
തെരുവിലെ അമ്മ തേവിടിശ്ശി,
അവള്‍ പെറ്റ പൈതല്‍
തന്തയില്ലാത്തവന്‍..!
പറഞ്ഞതു നിങ്ങളാണ്
പഴംചാക്കു പുതപ്പില്‍ പാതി മൂടി
താരങ്ങളെണ്ണി കുണുങ്ങിയുറങ്ങിയ
പിഞ്ചു മേനിയില്‍ പോലും
കാമത്തിന്റെ കനലു തിരയുന്ന
രാത്രിഞ്ജരന്‍മാരെ
ഉള്ളിലൊളിപ്പിച്ചു മേനി നടിക്കുന്ന
മേലാള വര്‍ഗ്ഗം..!
മച്ചിയായ തെരുവിന് മക്കളില്ല
കുടലു വറ്റിയ,
കുറെ കുടിയേറ്റക്കാര്‍ മാത്രം
കാന നീരും-
കുടി വെള്ളമാക്കിയ
കണക്കില്ലാത്ത കറുത്ത പുഴുക്കള്‍ ..
തെരുവ് നിങ്ങളുടെതാണ്
തെരുവിന്റെ ഉടമകള്‍ നിങ്ങള്‍
നഗരം പടുത്തതും
തെരുവുണ്ടാക്കിയതും നിങ്ങള്‍
ഞങ്ങളോ.. തീണ്ടാരി പകുത്ത്
അകറ്റി നിറുത്തപ്പെട്ട
വെറും ചണ്ഡാള വര്‍ഗ്ഗം
ചേറു മൂടിയ ജീവിതത്തിനുള്ളില്‍
നോവുരുട്ടി പശിയൊടുക്കുന്ന
കരുവാളിച്ച മുഖമുള്ള കീഴാളന്മാര്‍ ..!
കണ്ടില്ലെന്നു നടിച്ചു നടന്നാലും
കല്ലെറിയാതിരിക്കുക ..!
നിങ്ങള്‍ പറയുന്ന
"തെരുവിന്റെ മക്കള്‍"ക്ക്
മുറിവുണക്കാന്‍ മരുന്നില്ല മണ്ണില്‍..
പഴുപ്പില്‍ ചലം പേറി ചത്തു വീഴും വരെ...!!
-------------------------Shaleer Ali---------------------------
.jpg)
കണ്ടില്ലെന്നു നടിച്ചു നടന്നാലും
ReplyDeleteകല്ലെറിയാതിരിക്കുക
നിങ്ങള്‍ പറയുന്ന "തെരുവിന്റെ മക്കള്‍"ക്ക്
മുറിവുണക്കാന്‍ മരുന്നില്ല മണ്ണില്‍..
പഴുപ്പില്‍ ചലം പേറി ചത്ത് വീഴും വരെ...
തെരുവിന്റെ മക്കള്‍ നൊമ്പരമായ് ....അഭിനന്ദനങ്ങള്‍ ശലീര്‍ .പച്ചയായ ജീവിതം തന്നെയാണ് നിന്റെ രചനകള്‍ .ആശംസകള്‍
ReplyDeleteകൊള്ളാം. പക്ഷേ, കവിതയില്‍ ചിലയിടങ്ങളില്‍ വാക്കുകള്‍ പിടിവിട്ടു വല്ലാതെ ഇഴയുന്നു. ഒന്ന് കൂടി രാകുവാന്‍ ഉള്ളതായൊരു തോന്നല്‍...,,, ചിലപ്പോള്‍ വായനയുടെ തോന്നലും ആകാം..!
ReplyDeleteതെരുവിലെ മക്കള്‍ നൊമ്പരമായി .......വരികള്‍ക്കിടയില്‍ തെരുവുകള്‍ ജീവിക്കുന്നു .ആശംസകള്‍
ReplyDeleteതെരുവിന് മക്കളില്ല
ReplyDeleteപറഞ്ഞത് നമ്മളാണ്
ReplyDeleteതെറ്റുകാര്‍ നമ്മളാണ്
ഈ വരികളില്‍ കാണുന്ന പുച്ഛം
അതും നമ്മളോട് തന്നെയാണ് ..
കവിതയിലൂടെ തെരുവിനെ വില്‍ക്കുന്നത് ശലീര്‍ ആണ്
കണ്ണ് നനയുന്നത് ഞങ്ങള്‍ക്കാണ്..
കണ്ടില്ലെന്നു നടിച്ചു നടന്നാലും....
ReplyDeleteകല്ലെറിയാതിരിക്കുക്ക!!!!
This comment has been removed by the author.
ReplyDeleteനല്ല കവിതക്കെന്റെ ആശംസകൾ
ReplyDeleteസമൂഹം എന്നും അറപ്പോടെ മാത്രം കാണുന്നവര്‍ ,തെരുവിന്റെ മക്കള്‍. തെരുവിന് മക്കളില്ല നമ്മള്‍ തെരുവിന് മക്കളെ ഉണ്ടാക്കുന്നു, പലതും ചിന്തിപ്പിക്കുന്നു ഈ വരികള്‍.
ReplyDeleteകണ്ടില്ലെന്നു നടിച്ചു നടന്നാലും
ReplyDeleteകല്ലെറിയാതിരിക്കുക....
നന്നാവുന്നുണ്ട് Shaaallll...ആശംസകൾ
തെരുവിൽ വളർന്ന്,തെരുവിൽ ജീവിച്ച്,തെരുവ് അനുഭവിച്ച് വളർന്ന,വളരുന്ന എല്ലാ മനുഷ്യർക്കും ആ വേദനയറിയുന്ന മനുഷ്യർക്കും ഇതിലും നല്ലൊരു പ്രണാമമില്ല ഷലീർ.
ReplyDeleteഉജ്വലം,വേദനിപ്പിക്കുന്ന തീവ്രതയുള്ളത്.!
ആശംസകൾ.
തെരുവിന് മക്കളില്ല ... തെരുവ് മച്ചിയാണ്
ReplyDeleteനല്ല കവിത.....
ReplyDeleteകവിത ഒന്നുകൂടി ആറ്റിക്കുറുക്കാമായിരുന്നു.....
ഷലീറിന് ഇതിലും നന്നായി എഴുതാനാവുമെന്ന് തെളിയിച്ചതാണ്.....
നന്നായി എന്ന് പറയാം . ശല്ലെരിന്റെ എഴുത്ത് പരിഗണിച്ചാൽ ഇതിലും നന്നായി എഴുതീട്ടുണ്ട് . Wishes :D
ReplyDeleteഇവിടെ വിരലുകള്‍ തന്നിലേക്ക് തന്നെ ചൂണ്ടുന്നു ഇവിടെ യതാര്‍ത്ഥ തെണ്ടികള്‍ നമ്മള്‍ തന്നെ
ReplyDeleteആശംസകള്‍
നല്ല വരികള്‍
ReplyDelete"തെരുവിന്റെ പിച്ച ശാസ്ത്രം പഠിപ്പിച്ചതും നിങ്ങളാണ്" ,
ReplyDeleteഉഗ്രൻ !....
ശലീർ മൊത്തത്തിൽ കസറി പൊന്നേ !
എപ്പോളത്തെയും പോലെ നല്ല വരികള്‍. ഇതിനു പക്ഷെ ഒരു ചെറിയ ഇഴച്ചില്‍ ഉണ്ട്, വരികള്‍ തീരുന്നതിനുമുന്നെ വായിച്ച് പോകാന്‍ തോന്നുന്നു.ശലീറിന്റെ കവിതയില്‍ എപ്പോളും തീവ്രമായ വിഷയങ്ങള്‍ ആണ്.
ReplyDeleteഎന്താ പറയാ .........
ReplyDeleteകണ്ടില്ലെന്നു നടിച്ചാലും ....കല്ലെറിയാതിരിക്കുക..
അത്ര തന്നെ
ആശംസകൾ ശാലീ
തിരസ്കൃതര്‍ക്ക് വേണ്ടി ഒരു കവിത കൂടി.
ReplyDelete(മച്ചിയായ തെരുവിന്......
ആ പാരഗ്രാഫ് ഒന്ന് കൂടി ഉഷാറാക്കാമായിരുന്നു.)
ഹൃദയസ്പർശിയായ അവതരണം... good poem
ReplyDeleteഷബീറിന്റെ ആശയങ്ങൾ സ്തുത്യർഹം തന്നെ.
ReplyDeleteപക്ഷെ ഈ കവിതയിൽ പഴയ കവിതകളുടെ ആ ഒഴുക്കും ഫീലും കിട്ടിയില്ല.. എന്റെ വായനയുടെ കുഴപ്പമാവാം...
കവിത കൊള്ളാം ...
ReplyDeleteഅംജത്തും പ്രദീപ് മാഷും പറഞ്ഞത് ശ്രദ്ധിക്കുമല്ലോ... അതോരാവശ്യമാണ്.
നല്ല ഒട്ടേറെ കവിതകള്‍ രചിച്ച എഴുത്തുകാരന്‍ ആണ് ഷലീര്‍. തിരക്ക് കൂടി കവിതയുടെ തന്മയത്വം കൈവിടാതെ നോക്കുക. ആശംസകള്‍
ഷാലീ,
ReplyDeleteശക്തമായ വിഷയം ... കവിത വളരെ നന്നായി ...
അഭിനന്ദനങ്ങള്‍
കവിത നന്നായി ശലീര്‍, പക്ഷെ ശലീരിന്റെ ആയില്ല എന്നൊരു തോന്നല്‍ !
ReplyDeleteമുന്‍പ് ഞാനും ഇതുപോലെ ഒന്നെഴുതിയിട്ടുണ്ട്, ഇതേ വിഷയം. http://deeputtandekavithakal.blogspot.com/2012/10/blog-post_14.html
നല്ല വരികൾ.., രാത്രിഞ്ചരൻ അല്ലേ...
ReplyDelete