പരിണാമങ്ങള്‍
കാഹളം വെന്ത് കൈ പൊള്ളിയപ്പോള്‍
കനല്‍പ്പാട്ട് കളഞ്ഞ് ഇറങ്ങിയോടിയ
കവിയിന്ന് കാലം തെറ്റിച്ചു പെയ്യുന്ന
മഴയുടെ അവതാരകനാണ്
ഉച്ചി നനച്ച മഴത്തുള്ളിയെ ഉപമകള്‍ കൊണ്ട്
കണ്ണീരും പനിനീരുമാക്കുന്ന വാക്പയറ്റുകാരന്‍ ..!
അംബരചുംബികളിലെ തമ്പുരാന്‍മാരെ
വാക്കുകളിലമ്പു കോര്‍ത്തു ഉറക്കം കെടുത്തിയവനിന്ന്
സ്മൃതി വരമ്പിലൂടെ ബാല്യ കൌമാരങ്ങളെ
പലവട്ടം പായിച്ച് പാ വിരിച്ച്
പൂമുഖത്തുച്ചയുറക്കവും ..
മണിയറയിലന്തിയുറക്കവും ഉറങ്ങി
ചെയ്തു പോയ "പാപത്തിന്റെ" കടം വീട്ടുകയാണ്..!
ചമഞ്ഞു വന്ന് ചാരിയിരുന്ന് ചിരിച്ചു ചതിച്ചവള്‍ക്ക്
ചങ്ക് പൊട്ടി വിരഹമെഴുതിയ യുവ കവിക്ക്
ആരാധികാ തരുണികളുടെ തിരുത്തും..
പ്രണയം പിറക്കുന്ന പുതിയ തുരുത്തിലെ
ഇരുത്തവും കഴിഞ്ഞിന്നു
വേറിട്ട ചിന്തയ്ക്ക് നേരമില്ല..!
നാട്ടു നടപ്പും നോട്ടധികാരവും കണ്ടു
നട്ട പ്രാന്ത് പിടിച്ചിട്ടൊടുവില്‍
നട്ടെല്ല് നിവര്‍ത്തി നാലാള് കൂടിയിടത്ത്
നാറിയ വായില്‍ നാല് കൂവലും കൂവി ,
ആകാശത്തിന് കല്ലെറിഞ്ഞും
മണ്ണിനെ ഉമ്മ വെച്ചും
ആരോടെന്നില്ലാതെ ആക്രോശിച്ച്
ചുവരില്‍ കരിക്കട്ട കൊണ്ട്
വൃത്തിയില്ലാത്ത അക്ഷരം കോറിയ
ഭ്രാന്തന്റെ വാക്കുകള്‍ കണ്ടാണ്
ഭ്രാന്തന്റെ വാക്കുകള്‍ കണ്ടാണ്
കവലയിലിന്നലെ ആളുകള്‍ പറഞ്ഞത്
കരളുറപ്പുള്ളൊരു കവി പിറക്കുന്നു.. എന്ന്..!!
------------------------------------- Shaleer Ali--------------------------------
------------------------------------- Shaleer Ali--------------------------------

രക്തബന്ധങ്ങള്‍ ഭ്രാന്തനാകി തെരുവ് ദത്തെടുക്കുന്ന എല്ലാ ഭ്രാന്തന്‍മാരും ഇതുപോലെയൊക്കെ... സത്യം തെറിപ്പാട്ടായി പാടുന്ന , തുണിയുരിഞ്ഞു നേരിന്‍റെ നഗ്നത കാട്ടുന്ന കരളുറപ്പുള്ള ഭ്രാന്തനാം കവി. ആശംസകള്‍ സഖേ , ഒരു കൂട്ടായി ..! :)
ReplyDeleteനേര് പറയുന്നവന്‍ ഭ്രാന്തന്‍....
Deleteഅങ്ങനെയെങ്കില്‍ ഒരു ഭ്രാന്തനായിക്കൂടെ ... കൂട്ടുണ്ട് :)
ഞാന്‍ കരുതിയിരുന്നത് എനിക്ക് മാത്രമേ ഭ്രാന്തുള്ളൂ യെന്നു... :)
ReplyDeleteനന്നായിട്ടുണ്ട് ശലീര്‍ .... ആശംസകള്‍ !!!
ആഹ അപ്പൊ ഭ്രാന്തന്മാര്‍ക്ക് പഞ്ഞമില്ല അല്ലെ .. അത് മതി..
Deleteഭ്രാന്തന്മാരെയാണ് ഇന്നിനാവശ്യം :) സന്തോഷം മാഷേ ഈ വരവിനും വായനക്കും...
കവിയുടെ ചിന്തകള്‍ അല്‍പ്പം പിന്നിലേക്ക് സഞ്ചരിച്ചു , ആദര്‍ശങ്ങളും വിപ്ലവ വീര്യവും ,അനുഭവങ്ങളും കവിയാക്കിയവന്‍ കാലത്തോട് സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ "കരളുറപ്പുള്ള ഒരു കവി പിറക്കുന്നു " എന്ന് കവലയില്‍ ആളുകള്‍ പറഞ്ഞു ,ഇന്നാണെങ്കിലോ സത്യം പറയുന്ന കവികള്‍ കല്ലേറു കൊള്ളുന്നു ,തെരുവില്‍ മരിക്കുന്നു ..കല്ലുവച്ച നുണകള്‍ പറഞ്ഞാല്‍ ആരാധക വൃന്ദം തേടി വന്നേക്കാം ...കവിത നന്നായി .
ReplyDeleteസത്യം വിളിച്ചു പറയുന്നവനെ ആളുകള്‍ ഭ്രാന്താനാക്കും...
Deleteകല്ലെറിയും.. കവലകളില്‍ വയറൊട്ടിയ പട്ടിണിക്കോലം ഒരു പക്ഷെ ഒരിക്കല്‍ സത്യം വിളിച്ചു പറഞ്ഞതിന്നു കല്ലെറിയപ്പെട്ടവനായെക്കാം...
കവലകളില്‍ എവിടെയെങ്കിലും സത്യത്തെ സ്നേഹിക്കുന്നവരുണ്ടയെങ്കില്‍.... അവര്‍ ഭ്രാന്തന്റെ വാക്കുകളില്‍ കരളുറപ്പുള്ളൊരു കവിയെ കണ്ടുവെങ്കില്‍ ... ഒക്കെ ഒരു പ്രതീക്ഷയാണ് ...
ഒത്തിരി സന്തോഷം വിനീത , ഈ വിശദമായ വായനക്കും അഭിപ്രായത്തിനും ....
കൊള്ളാം .. ശലീര്‍
ReplyDeleteഒന്നാംതരം വരികള്‍ .. അതിവിടെ ഒരു പുതുമയല്ലെങ്കിലും ഒരിക്കല്‍ കൂടി അത് തന്നെ പറയട്ടെ ..
ആശംസകള്‍
സന്തോഷം വേണുവേട്ടാ... നല്ല വാക്കുകളിലെ നന്മയും സ്നേഹവും അനുഭവിക്കുന്നതാണ് ഏറ്റവും വലിയ ചാരിധാര്‍ത്യം........കവിത ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ നിറഞ്ഞ സന്തോഷം :)
Deleteഭ്രാന്തന്‍ ചിന്തകള്‍ എന്ന് പറയുക വയ്യല്ലോ . നേര് പറയാന്‍ ഒരു ഭ്രാന്തന്‍ ഉണ്ടാകുന്നതു നന്ന് . കവിത വളരെ നന്നായി ശലീര്‍ . നല്ല മാറ്റത്തിനെ തുടക്കം . :)
ReplyDeleteസന്തോഷം അനാമിക നേര് പറയുന്നവന്‍ ഭ്രാന്തനെങ്കില്‍ ഭ്രാന്തന്മാര്‍ പിറക്കട്ടെ... :)
Deleteഭ്രാന്തിന്റെ കയ്യൊപ്പില്ലാത്ത ചിന്തയുണ്ടോ
ReplyDeleteആശംസകള്‍
ശരിയാണ് ..ഇല്ല തന്നെ....
Deleteസന്തോഷം സുഹൃത്തേ ഈ വരവിനും വായനക്കും....
യുവകവിയുടെ ജീവിതം ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു ആശംസകള്‍ ശലി . . .
ReplyDeleteനന്ദി സബിനാ .. ഈ വരവിനും വായനക്കും നല്ലവാക്കുകള്‍ക്കും ഒത്തിരി നന്ദി...
Deleteചില സത്യങ്ങള്‍ അവരുടെ മുഖത്ത് നോക്കി വിളിച്ചു പറയുന്നവരെ അവര്‍ വെറുമൊരു ഭ്രാന്തനാക്കി !ആ ജല്പനങ്ങളിലെ അന്തസത്തയെ അവരാരും തിരിച്ചറിഞ്ഞില്ല...മനസ്സിലാക്കിയില്ല !
ReplyDeleteആശംസകള്‍ ശലീര്‍
അസ്രുസ്
thnk uuu dearrr
Deleteഞാന്‍ മുകളില്‍ പറഞ്ഞ പോലെ ചില പൊള്ളുന്ന സത്യങ്ങളെ ജന മധ്യത്തില്‍ വിളിച്ചു പറഞ്ഞവനെ ഭ്രാന്തനെന്നു മുദ്ര കുത്താന്‍ മാന്യ മഹാന്മാര്‍ ഒന്നിച്ചു വരും.... അപ്രിയ സത്യത്തിന്റെ കവി ഭ്രാന്തനാണ്...
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം നേരുനേരുന്ന കാന്തന്‍റെ സ്വപ്നം...വരികളില്‍ ചിന്തയില്‍ വീണ്ടും മനോഹാരിത ആശംസകള്‍.
ReplyDeleteവീണ്ടും ഇഷ്ട്ടം ....സന്തോഷം... പ്രിയ കാത്തീ.... :)
Deleteകവലയില്‍ കവികള്‍ പിറക്കട്ടെ .. അത് തന്നെ സ്വപ്നം... :)
വാക്കുകള്‍ വിശുദ്ധിയില്‍ നിന്നുല്ഭവിച്ചു വിമര്‍ശനത്തിലേക്ക് കടക്കണം എങ്കില്‍ ഭ്രാന്തെന്ന പുറം തോട് കൂടിയേ തീരൂ
ReplyDeleteകാലത്തോട് കലഹം അല്ല കലാപം തന്നെ നദാത്താന്‍ ഭ്രാന്തനു കഴിയട്ടെ
വാക്കുകള്‍ ആയുധംമാക്കിയിരുന്നവര്‍ മൌനികലായ പ്പോഴാണ് ഭ്രാന്തന് ഭ്രാന്തു മൂര്ച്ചിച്ചത്...
Deleteഎന്നെങ്കിലും ഒരു നര് പറയുന്ന ഭ്രാന്തന്‍ പിറക്കും... കാലത്തിനു നേരെ കല്ലെറിയാന്‍...
മലകയറ്റക്കാരൻ തിരിഞ്ഞു നോക്കാതെ കയറ്റം തുടരട്ടെ....കവിതകൾ പിറക്കട്ടെ...
ReplyDeleteആശംസകൾ ട്ടൊ.. !
സന്തോഷം....ടീച്ചര്‍..
Deleteഒരു അട്ടഹാസവും പൊട്ടിച്ചിതറുന്ന കല്ലിന്‍ കരച്ചിലും കേള്‍ക്കും വരെ ഭ്രാന്തനെ ആരുമറിയില്ല ടീച്ചറെ :)
സ്നേഹത്തിന്റെ ചുംബനം സ്വീകരിച്ചു ജോ :)
ReplyDeleteഅത് ഭ്രാന്തന്‍ ടെക്നിക്കല്‍ ആയതു കൊണ്ടാണ് ... ഇഷ്ട്ടം പറഞ്ഞതിലും.. അനിഷ്ട്ടതിനു അടിവരയിട്ടു ചൂണ്ടി കാട്ടിയത്തിലും... സന്തോഷം... സ്നേഹം സ്വാതന്ത്ര്യവും കൂടെയാണല്ലോ :)
കവലകളില്‍ ഇരുന്ന് ആരും പറയാറില്ല ഇപ്പോള്‍
ReplyDeleteവീടകങ്ങളിലെ മായക്കാഴ്ച്ചകളിലാണെല്ലാരും
അതിനിടയില്‍ കവിയും കവിതയും നോക്കാന്‍ എവിടെ നേരം
നല്ല എഴുത്ത്
അതും ഒരു നഗ്ന സത്യം..
Deleteഎങ്കിലും ഇപ്പോഴുമുണ്ട് അജിതെട്ടാ വിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ പോന്ന കവലകള്‍
സന്തോഷം .. ഇഷ്ടം പറഞ്ഞതില്‍ .. :)
നേര് വിളിച്ചു പറയുന്ന ഭ്രാന്തനെ നോക്കാനും ഇന്നെവിടെ നേരം....
ReplyDeleteഅല്ലെങ്കില്‍ നേരിനു നേരെ മുഖം തിരിച്ച് നേരമില്ലെന്നു നടിക്കുന്നതോ.
ഭ്രാന്തന്‍മാരെല്ലാം സത്യം വിളിച്ചു പറയണം എന്നില്ല ..
Deleteഎങ്കിലും സത്യം വിളിച്ചു പറയുന്നവനെ ഭ്രാന്തെനെന്നു വിളിക്കുംബോഴാണ് കവി ഭ്രാന്തനാവുന്നതും ഭ്രാന്തന്‍ കവിയാകുന്നതും..
സന്തോഷം രാമജീ ഈ വരവിനും വായനക്കും... :)
നല്ല കവിത. തീഷ്ണമായ വരികൾ. സത്യം വിളിച്ചു പറയാതിരിക്കൂ, അല്ലെങ്കിൽ അവർ വിളിച്ചു പറയും നിങ്ങൾ ഭ്രാന്തനാണെന്ന്!
ReplyDeleteസത്യം വിളിച്ചു പറയാനുള്ള ഭ്രാന്ത് ഉണ്ടാവട്ടെ ചിലര്‍ക്കെങ്കിലും... എനിക്കതില്ലെങ്കിലും.. :(
Deleteമധുസൂദനന്‍ നായരുടെ നാരന്ണത് ഭ്രാന്തന്റെ അകക്കാംപും ഇത് തന്നെ .. നേര് ചികയുന്ന ഞാനാണ് ഭ്രാന്തന്‍... ഭ്രാന്തന്മാരെങ്കിലും ഇക്കാലത്ത് നേര് മാത്രം പറയട്ടെ... നല്ല കവിത.. പുതുമയും... ആശംസകള്‍...
ReplyDeleteസന്തോഷം മാഷേ
Deleteഈ ഭ്രാന്തനെ എവിടെയോ കണ്ടിട്ടുള്ള പോലെ!!!!
ReplyDeleteഎന്നിലെ എന്നെ കണ്ടു ഞാന്‍ നിന്നില്‍ .....:D
Deleteഒരു ഭ്രാന്തനും കൂടെ ..
ReplyDeleteha ha chechee :)
Deleteഭ്രാന്തിന്റെ ലക്ഷണം ണ്ടോ ? :)))
ReplyDeleteയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അവ മുഖം നോക്കാതെ വിളിച്ച് പറയാനും നല്ലത് ഈ ഭ്രാന്തൻ മുഖം തന്നെ.... ഭ്രാന്തന്മാർ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
സന്തോഷം mohi bhay....
Deleteഒന്നാംതരം വരികളാണല്ലോ ഭ്രാന്തന്റെ
ReplyDeleteസന്തോഷം sony checheee
Deleteകരളുറപ്പുള്ളൊരു കവി പിറന്നിരിക്കുന്നു.....
ReplyDeleteവരൂ നമുക്ക് നട്ടുച്ചയിലൂടെ കൈയ്യിൽ റാന്തൽ വിളക്കുമായി വെളിച്ചമന്വേഷിച്ചു നടക്കാം......
മികച്ച കവിതകൾ ഇപ്പോൾ സൈബർസ്പേസിലാണെന്ന് ഈയ്യിടെ എവിടെയോ വായിച്ചു.....
ഒരു പാട് സന്തോഷം മാഷേ ....
Deleteഹൃദയം തൊടുന്ന വലിയ വാക്കുകളിലെ പ്രോത്സാഹനം
ഏറ്റവും വലിയ അംഗീകാരം...
Pretty nice post. I just stumbled upon your weblog and wanted to say that I've really enjoyed surfing around your blog posts
ReplyDeletethaankuu seenu .. thnks lott the wide readnggg :)
Deleteഅംജതിക്ക ചുമ്മാതല്ല ഭ്രാന്തൻ എന്ന പേര് സ്വീകരിച്ചത്.
ReplyDeleteഇത്തരം വാക്കുകൾ കൊണ്ട്,ഇത്രയ്ക്കും മനോഹരമായ കവിതയിലൂടെ
ഭ്രാന്തനെ വർണ്ണിക്കുമ്പോൾ ആർക്കാണ് ഭ്രാന്തനാകാൻ തോന്നാതത്.!?
ഇനിയാരേലുമായാലും അത്ഭുതപ്പെടാനില്ല.
ആശംസകൾ.
ഒത്തിരി സന്തോഷം മനെശേട്ടാ... മനം നിറക്കുന്ന ഈ വാക്കുകള്‍ക്കു... നേര് പറയുന്ന ഭ്രാന്തന്മാര്‍ പിറക്കട്ടെ :)
Deleteashrafkkaaaa ;)
ReplyDelete