Ind disable

Saturday, October 6, 2012

ദാഹ ദാസി



അതെ ..
ദാഹം കൊണ്ടാണവള്‍ ദാസിയായത്
ദേഹം ദക്ഷിണ വച്ച്
ദാഹമകറ്റിയ ദേവദാസി.

അടക്കി വെയ്ക്കാനാവാതെ
നുരഞ്ഞു പടര്‍ന്ന  മോഹങ്ങള്‍
മൂത്ത് മൂത്താണവള്‍
മദനനെ മത്തുപിടിപ്പിക്കുന്ന
മോഹിനിയായത് .

വിശപ്പാണവളെ വശ്യയാക്കിയത്
കാശു സഞ്ചിയുടെ പെരുത്ത ആമാശയം
നിറച്ചിട്ടും നിറച്ചിട്ടും
ഒടുങ്ങാത്ത വിശപ്പ്‌ .

ഇടക്കിടെക്കാര്‍ത്തി മൂത്തപ്പോള്‍
വീര്‍ത്തു തുടങ്ങിയ പാത്രത്തിലാണ്
അവള്‍ മൂന്നു കുരുതികള്‍ നടത്തിയത്
പരിതികളും പരിവേദനകളുമില്ലാതെ   
മതിയോളം രതി വിളമ്പാനുള്ള ഭ്രൂണ ബലി.

എന്നിട്ടും അടച്ചിട്ട കതക്‌
ചവിട്ടി തുറന്ന് വിലങ്ങു വെച്ചവര്‍
അവള്‍ക്കു നല്‍കിയത്
ദോഷമില്ലാത്തൊരനാശാസ്യത്തിന്‍
അഴിയുറപ്പില്ലാത്ത വെറും
തറവാട്ടു തടവറ..!!
_____________Shaleer Ali________________
ഈ ലക്കം
ഇ -മഷി യില്‍ ഈ കവിത പ്രസിദ്ധീകരിച്ചിരുന്നു

38 comments:

  1. വശ്യം ....മനോഹരം ....ഞാനിവളെ പ്രണയിച്ചു പോയി ശലീര്‍ ....ഇപ്പൊ എനിക്കും ദാഹം ......വല്ലാത്തൊരു കൊതി ....goooooooooooooooooooooooooooooooooooooooooooooooooooooooooooooooooooood........

    ReplyDelete
    Replies
    1. thankuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
      അവളെ പ്രനയിക്കുന്നുവെങ്കില്‍ എന്നെ സ്നേഹിക്കുന്നുവെന്ന് ...
      കരളു കുളിരുന്ന ഈ വാക്കുകള്‍ ആദ്യ കമന്റായി തന്നതിന് ഒരായിരം നന്ദി അകം നിറഞ്ഞ സന്തോഷവും............

      Delete
  2. കവിത നന്നായി ഷാലീ.. പക്ഷെ ദേവദാസികള്‍ എന്ന ചൊല്ല് ശരിയാവില്ല എന്നാണെനിക്കു തോന്നുന്നത്. കാരണം ദേവദാസികള്‍ എന്ന് പറയുന്നത് ദേവന്റെ ദാസികള്‍ എന്ന അര്‍ത്ഥത്തിലാണ്. സാങ്കല്‍പ്പികമായി ദേവനെ വരിച്ചു ആ ദേവന്റെ ദാസിയായവള്‍, പിന്നീട് എല്ലാ ദേവന്മാരെയും (????) പ്രീതിപ്പെടുത്തുന്നു എന്നാണ് സങ്കല്പം. 1988 ല്‍ ദേവദാസി സമ്പ്രദായം ഇന്ത്യയില്‍ നിരോധിച്ചെങ്കിലും പലയിടങ്ങളിലും ഇപ്പോഴും തുടരുന്നുണ്ട്.

    ReplyDelete
  3. നല്ല വര്ക്ക് ..ആശംസകള്‍.

    ReplyDelete
    Replies
    1. സന്തോഷം ശാജിക്കാ :)

      Delete
  4. സന്തോഷം പ്രിയരേ.....
    ഈ ഹൃദയം തഴുകുന്ന നല്ല വാക്കുകള്‍ക്കു മനം നിറഞ്ഞ നന്ദി .. @ ഇ കെ ജീ... ചിലയിടങ്ങളില്‍ അങ്ങനെ പ്രയോഗിച്ചു കണ്ടു ഈ വാക്ക് ...
    അത് കൊണ്ടാണ് ചേര്‍ത്തത്.. കൂടുതല്‍ പേരുടെ അഭിപ്രായങ്ങള്‍ക്ക് ശേഷം അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും തിരുത്തുന്നതാണ് ..

    ReplyDelete
  5. കവിത നന്നായി ..കൂടുതല്‍ എഴുതൂ

    ReplyDelete
    Replies
    1. സന്തോഷം സിയാഫിക്ക.. ഇന്ഷ അല്ലാഹ് ..
      എന്ന് മാത്രം...:)

      Delete
  6. അതിശക്തമായി ആസ്വാദക മനസ്സിൽ സഞ്ചരിച്ചെത്തുന്ന ചാരുതയുണ്ടവൾക്ക്‌...
    അനന്യ സുന്ദരമായ അത്ഭുതപ്പെടുത്തൽ ഓരോ വരികളിലും ദൃശ്യമാണു..
    ആശംസകൾ ട്ടൊ..ഇഷ്ടായി...!

    ReplyDelete
    Replies
    1. സന്തോഷം ടീച്ചര്‍ .. ഈ നല്ല വാക്കുകള്‍ക്കു ഒരായിരം നന്ദി .:)

      Delete
  7. ദാഹദാസി....
    നല്ലൊരു പ്രയോഗമാണ്.....

    എല്ലാ ദാസികളും ഒടുവിൽ സ്മാർത്തവിചാരണക്ക് വിധേയരാക്കപ്പെടുന്നു. പാപം ചെയ്തവർ തന്നെ കല്ലെറിയുന്നു....

    നന്നായി എഴുതി ഷലീർ.....

    ReplyDelete
    Replies
    1. സന്തോഷം മാഷേ .. ഈ വായനക്ക് .. ഈ നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ...

      Delete
  8. kollaallo..................
    nAnnaayittund.

    ReplyDelete
    Replies
    1. സന്തോഷം നിധീഷ് ജീ .. ഇനിയും വരിക ഇത് വഴി...

      Delete
  9. ഈ മഷിയിൽ വായിച്ചിരുന്നു
    വിഷയം കൊള്ളാം, അത് നന്നായി എഴുതി..........
    എല്ലാ ആശംസകളും നേരുന്നു പ്രിയാ
    ഇനിയും കൂടുതൽ എഴുതാൻ കഴിയട്ടെ.....................

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം പ്രിയാ
      ഈ സ്നേഹാര്‍ദ്ര വാചകങ്ങള്‍ക്ക്
      സ്നേഹത്തോടെ ഒരായിരം നന്ദി...

      Delete
  10. Replies
    1. ആഹ .. കനല്‍ കൂട്ടിലെ മറ്റൊരു കനല്‍...
      സന്തോഷം സുഹൃത്തേ ഈ വരവിനും വായനക്കും....
      ഇനിയും വരിക ഇതുവഴിയിടയ്ക്ക്..:)

      Delete
  11. Replies
    1. സന്തോഷം സുഹൃത്തേ..
      ഈ വരവിനും വായനക്കും ഇഷ്ട്ടം പറഞ്ഞതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി
      ഇനിയും വരിക ഇത് വഴി ....

      Delete
  12. ഇ-മഷിയിൽ വായിച്ച് അവലോകനം ചെയ്തിരുന്നല്ലൊ? :)

    നല്ല കവിത, മനോഹര വരികൾ , മനോഹര ആശയം

    ReplyDelete
    Replies
    1. സന്തോഷം മോഹി ഭായ്
      അവലോകനം ഞാന്‍ വായിച്ചിരുന്നു എല്ലാവര്ക്കും കവിത ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ അത്യതികം സന്തോഷിക്കുന്നു... നല്ല വാക്കുകള്‍ക്കു നന്ദിയോടെ സസ്നേഹം........

      Delete
  13. കവിത വളരെ ഉഷാറായി മനോഹരം തന്നെ വരികള്‍ ആശംസകള്‍

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം മൂസക്കാ...
      നിങ്ങളുടെയൊക്കെ ഈ നല്ല വാക്കുകളിലൂടെയാനെന്റെ വഴി ഞാന്‍ കാണുന്നത്.... ഇനിയും ഈ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് സസ്നേഹം ........

      Delete
  14. ഒന്നും പറയാനില്ല, ദാഹദാസികളെ നല്ല പരിചയമുള്ളതിനാല്‍ , ഈ എഴുതിയതെല്ലാം സത്യമായതിനാല്‍ മൗനം...!

    ReplyDelete
    Replies
    1. ദാഹ ദാസികള്‍ നമ്മുടെയൊക്കെ കണ്മുന്നിലൂടെ കടന്നു പോയിട്ടുണ്ട് ..
      സാഹചര്യം വേശ്യകലാക്കിയവരെ കുറിച്ച് മാത്രം സമൂഹം വാചാലരാകുമ്പോള്‍ അവരുടെ മറ പറ്റി ആര്‍ഭാട ജീവിതം നയിക്കാന്‍ വേണ്ടി മാത്രം മേടകളില്‍ പണയ മുതലായി കയറി ചെല്ലുന്നവര്‍......
      സന്തോഷം അമ്ജദ്ക്ക ഈ ആയിരം നാവുള്ള മൌനത്തിനു ...:)

      Delete
  15. സന്തോഷം മാഷേ....ഈ നല്ല വാക്കുകള്‍ക്കു ...
    ദാഹ ദാസിയോടുള്ള ഇഷ്ട്ടം പറഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും . പാപിനിയായ സ്ത്രീ ഒട്ടും മോശക്കാരിയല്ല കേട്ടോ... മാഷിന്റെ നല്ലൊരു രചന തന്നെയാണത്... പ്രിയ സുഹൃത്തിനു ഇനിയും ഉയരങ്ങള്‍ ആശംസിക്കുകയാണ് .....:)

    ReplyDelete
  16. ശലീര്‍ ന്‍റെ കവിതകള്‍ എനിക്കിഷ്ടമാണ് ,കാരണം അതിലെ വരികളിലെ ലാളിത്യം തന്നെ ,"ദാഹ ദാസികള്‍ " എന്ന ഒരു പുതിയ പ്രയോഗം ആദ്യാമായാണ് കേള്‍ക്കുന്നത് ,സത്യത്തില്‍ ദാഹിക്കുന്നവര്‍ക്ക് വേണ്ടി ദാഹം തീര്ക്കുന്നവര്‍ അല്ലെ ഇവര്‍ ?

    ReplyDelete
    Replies
    1. ചിലര്‍ ദാഹമില്ലാതവനെ ദഹിപ്പിക്കുന്ന ഒരു നോട്ടത്തിലൂടെ ദാഹിപ്പിക്കുകയും ചെയ്യും ഫൈസല്‍ ഇക്ക :))

      Delete
  17. ഇ മഷിയില്‍ വായിച്ചിരുന്നു ശലീര്‍ ..

    ദാഹദാസികള്‍ .....
    വരികളിലൂടെ അവര്‍ മനസ്സ് പങ്കിട്ടെടുത്തു !!

    കവിത ഇഷ്ട്ടായി ...

    ReplyDelete
  18. ഒത്തിരി സന്തോഷം മാഷേ ... നല്ല വാക്കുകള്‍ക്കു മനം നിറഞ്ഞ നന്ദി :)

    ReplyDelete
  19. ശലീര്‍ കവിതകള്‍ തിളങ്ങുനത് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ ആണ്. സാധാരണ എടുക്കുന്ന പ്രണയം എടുക്കാത് തന്നെ താങ്കളുടെ വിജയം ആണ്.... വേശ്യയുടെ ജീവിതം വരച്ചു കാട്ടിയിരിക്കുന്നു... ആശംസകള്‍

    ReplyDelete
  20. സന്തോഷം വിഗ്നേഷ് ജീ ... ഒരിക്കല്‍ പ്രണയം മാത്രം വിഷയമാക്കിയത്തിനു ഒത്തിരി പഴി കേട്ടതാണ്... അങ്ങനെ മാറ്റി പിടിക്കാന്‍ തുടങ്ങിയതാണ്‌ ...:)
    കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം ..നന്ദി..... :)

    ReplyDelete
  21. കവിത നന്നായിരിക്കുന്നു ..വരികളും അതിലൂടെ പറഞ്ഞ കാരിയങ്ങളും ..

    ReplyDelete
    Replies
    1. സന്തോഷം ടീച്ചര്‍ .. ഈ വരവിനും വായനക്കും nandi :)

      Delete
  22. ഇ മഷിയിൽ വായിച്ചിരുന്നു.. മനോഹര വരികൾ..!!

    ReplyDelete