Ind disable

Friday, September 14, 2012

യാത്ര

യാത്ര..
ജനിച്ച നാള്‍ മുതല്‍
കുറിച്ചതാണത്രേ
"ഒരു യാത്ര പോകണം.."
(അറിഞ്ഞില്ല ..)

മദിച്ചു വളരുന്ന കുതിപ്പിലെന്നും
പിന്‍വിളിച്ചു തന്നതാണ് ...
തുടിപ്പ് തന്നവന്റെ താക്കീതുകള്‍
"ഇനി നീയോന്നൊരുങ്ങണം .."
(കേട്ട ഭാവം നടിച്ചില്ല..)

അരികു പറ്റുന്ന വേളയിലത്രയും
പള്ളിക്കാടും വിളിച്ചിരുന്നത്രേ
"മഞ്ചമൊന്നേറിവാ..
നിനക്കെന്നും സ്വാഗതം.."
(കാണുമ്പോഴേ ഭയമായിരുന്നില്ലേ..!)

നിലക്കാതെ കുതിച്ച
എന്റെ ഘടികാര സൂചികള്‍
ഇതാ വിറച്ചു കൊണ്ടോടുന്നു...
"കുറിച്ച സമയം വിളിക്കുന്നു" പോലും...!!
(യാത്ര പറയാന്‍ സമയമില്ല..,
മൂക്കുമൂടുന്ന കുന്തിരിക്കപ്പുകയില്‍
എനിയ്ക്കു ശ്വാസം മുട്ടുന്നു...!!)

____________
Shaleer Ali____________

23 comments:

  1. മനുഷ്യന്‍ മറക്കുന്ന യാത്ര..

    ReplyDelete
  2. എന്നായാലും പോവേണ്ട യാത്ര വരുമൊരു നാള്‍ നന്നായിട്ടുണ്ട് ട്ടോ ..

    ReplyDelete
  3. ഘടികാരങ്ങൾ നിലക്കുന്ന സമയം....

    ReplyDelete
  4. ആദ്യ വായനയില്‍ ഇഷ്ടപ്പെട്ടില്ല, പിന്നെ ഒന്നുടെ വായിച്ചപോള്‍ കൊള്ളാം എന്നുതോന്നി. ഒരു പക്ഷെ കവിതയുടെ പ്രത്യേകതയാവും അത്.

    ReplyDelete
  5. മനസ്സിനെ നിശബ്ദമാക്കുന്ന വരികള്‍,ഓര്‍മ്മപ്പെടുത്തല്‍ ...നന്നായിട്ടുണ്ട് ഷലീര്‍

    ReplyDelete
  6. @ മുബിത്താ... സന്തോഷം...
    മറക്കാന്‍ പാടില്ലെന്ന് ഞാന്‍ എന്നെയൊന്നു ഓര്‍മ്മപ്പെടുതിയതാണ്...:)
    @കാത്തി... അതെ എന്നായാലും പോണം ഒരു യാത്ര .................. സന്തോഷം ഈ വായനയില്‍ ... ഇനിയും വരിക
    @പ്രദീപ്‌ മാഷ്‌ ...
    എല്ലാ ഘടികാരങ്ങളും നിലക്കും നാള്‍ ...
    ഒത്തിരി സന്തോഷം മാഷേ ഈ വരവിനും വായനക്കും മാഷിന്റെ അഭിപ്രായമില്ലാത്ത എന്റെ പോസ്റ്റുകള്‍ എന്നെ സംബന്ധിച്ചിടത്തോളം അപൂര്‍ണ്ണമാണ് ...:)
    @ശീജിത് എന്‍ പി .. സന്തോഷം വായനക്കും തുറന്ന അഭിപ്രായത്തിനും.. :)
    @വെള്ളിക്കുളങ്ങരക്കാരന്‍... സന്തോഷം മാഷേ .. നര്‍മ്മം വിളമ്പുന്ന നാവുകളിലെ നല്ല വാക്കുകള്‍ക്ക് നന്ദി .. ഇനിയും വരിക... സസ്നേഹം......

    ReplyDelete
  7. ഒരു ഹൈക്കു ടച്ചുണ്ട് !!

    ReplyDelete
  8. വായിച്ചു,സാന്നിധ്യമറിയിച്ചു,പോകുന്നു.! ആശംസകൾ.

    ReplyDelete
  9. ഇവിടെ എന്നും വായിക്കുന്നത് നല്ല കവിതകള്‍ .
    ഇതും അതേ.
    ആശംസകള്‍

    ReplyDelete
  10. ജനിച്ച നാൾ തന്നെ നമ്മുടെ സമയവും ദൈർഘ്യവും 'അവിടെ' കുറിച്ചു വച്ചിട്ടുണ്ടാവും.! ആ ഘടികാരം നിലക്കുന്ന 'സമയം' പ്രതീക്ഷിച്ചു കൊണ്ട് നാം കാത്തിരിക്കുന്നു. ആശംസകൾ.

    ReplyDelete
  11. സമയം.. അതെല്ലാവര്‍ക്കും നിജപ്പെടുത്തിയതല്ലേ ലഭിക്കൂ..

    ReplyDelete
  12. @ ഷബീര്‍ ഭായ് ... ഞമ്മളെ ഹൈക്കു അല്ലെ :D
    @മനെശേട്ടന്‍ - സന്തോഷം നമ്മളെല്ലാവരും കാത്തിരിപ്പ്‌ മറന്നവരാണ് .. സ്വയമെങ്കിലും ഒരോര്‍മ്മ പെടുത്തല്‍ അത്രേ ഉധേഷിച്ചുള്ളൂ...:)
    @മന്‍സൂര്‍ ഇക്ക -- ഒരു പാട് സന്തോഷം.ഈ മനസ്സ് നിറച്ച നല്ല വാക്കുകള്‍ക്ക് ..
    @ നിസാരന്‍ -- തീര്‍ച്ചയായും നിജപ്പെടുത്തിയ ആ സമയതിലെക്കുള്ള യാത്രയിലാണ് നമ്മള്‍...
    സന്തോഷം ഇക്ക വായനക്ക്....

    ReplyDelete
  13. ശാശ്വത സത്യം ഈ അന്ത്യ യാത്ര ..

    നല്ല വരികള്‍ ..

    കവിത ലളിതം ... ഇഷ്ട്ടമായി

    ReplyDelete
  14. എനികിഷ്ടമായില്ല ശലീര്‍ .അപൂര്‍ണമായ കവിത പോലെ തോന്നി.നല്ല പോലെ എഴുതുന്ന നീ ഈ കവിതയോട് നീതി പുലരതി എന്നെനിക്ക്‌ തോന്നിയില്ല.മൂന്നു തവണ വായിച്ചു ഞാന്‍ .പക്ഷെ തൃപ്തിയില്ല .ക്ഷമിക്കുക .

    ReplyDelete
  15. @ വേണു ജീ ... നന്ദി മാഷേ ഈ നല്ല വാക്കുകള്‍ക്ക്. ഇഷ്ട്ടമായെന്നറിഞ്ഞതില്‍ സന്തോഷം.... :)
    @അനാമിക - ക്ഷമാപണത്തിന്റെ ആവശ്യമെന്തിവിടെ . സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തോഷം .
    ഓരോരുത്തരുടെ ആസ്വാദന തലങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട് . ഇതിനു മുന്‍പ് നല്ല വാക്കുകള്‍ പറഞ്ഞതും ആത്മാര്തമായിരുന്നെന്നു ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചതില്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുന്നു
    അടുത്ത കവിത എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ... സസ്നേഹം....

    ReplyDelete
  16. എടാ ദുഷ്ടാ ..............പാകമാവുന്നതിന്നു മുന്‍പ് പറിച്ചു കളഞ്ഞല്ലോ ഈ കവിതക്കുരുന്നിനെ .................
    തിരക്ക് കൂട്ടാതെ ഇനിയും എഴുതുക..........ആശംസകള്‍......................

    ReplyDelete
  17. മനസ്സ്‌ ചലിക്കുന്നിടം തൂലിക എത്തിപ്പെടുന്നു..
    ന്റെ വിശ്വാസമണത്‌,
    അങ്ങനെ ഒരു യാത്രയിൽ എത്തിപ്പെടാൻ ആഗ്രഹിയ്ക്കാത്ത യാത്രയിലും എത്തിപ്പെട്ടു പോകുന്നു..
    ഇടക്കുള്ള ഉണർവ്വ്‌ നല്ലതാണു.,ആശംസകൾ ട്ടൊ.,!

    ReplyDelete
  18. അനിവാര്യമായ നേരുകള്‍ , നാം മറക്കുന്നതും ..
    കലികാല കാഴ്ചകളില്‍ സ്വയം മുങ്ങി
    ക്ഷണികമാം നേരുകളേ മറന്ന് നാം വിരാജിക്കുന്നു ..
    ഒരു നിമിഷം കൊണ്ട് ഇല്ലാതായി പൊകുന്ന
    പ്രാണനേ മറന്ന് , സ്ഥായി ആയി ഇവിടെ നില നില്‍ക്കുമെന്ന
    വൃഥാ ചിന്തകളില്‍ അഹങ്കരിച്ച് ...
    " മധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മല്‍സരിക്കുന്നതെന്തിന്
    നാം വൃഥാ "........
    ചിന്തനീയം സഖേ ..

    ReplyDelete
  19. സമയമാം രഥത്തില്‍ ഞാന്‍.....................

    ReplyDelete
  20. പ്രേമിച്ചും മാടിവിളിച്ചും കവികള്‍ ആഘോഷമാക്കിയ മരണം ഇവിടെ ഭീദിതമായ്പുനര്‍ജനിക്കുന്നു.

    ആശംസകള്‍ പ്രിയ ഷലീര്‍!,!!

    ReplyDelete
  21. അനിവാര്യമായ ആ യാത്രയിലേക്കാണ് നമ്മുടെ ഈ ധിറുതിയിലുള്ള ജീവിതം.

    പൊള്ളുന്ന വരികൾ

    ആശംസകൾ ഷലീർ

    ReplyDelete
  22. യാത്രക്കാരന്‍ ആയ നാം യാത്രയുടെ ഉദ്ദേശം മറക്കുന്നു
    മരണത്തെ ഒര്മിപിക്കുന്ന വരികള്‍ ആശംസകള്‍ ശലീര്‍

    ReplyDelete
  23. നന്ദി പ്രിയരേ ..
    നാമെല്ലാം ആയാത്ര പോകേണ്ടവര്‍... സമയം തീരുന്നുവെന്നു
    സ്വയം ഓര്‍മ്മിപ്പിക്കുകയാണ് ഇടയ്ക്കിടെ ഓരോ വരികളിലൂടെ എങ്കിലും...

    ReplyDelete