പാതിരാ പൂച്ചകള്‍
കുപ്പിവളപ്പൊട്ടില്‍ മഴവില്ല് തിരഞ്ഞ പ്രായത്തില്‍
അച്ഛന്‍ വിലയിട്ടു വാടകയ്ക്ക് കൊടുത്തവള്‍ ...
ആര്‍ത്തി മൂത്തവന്റെ ആസക്തിക്ക് മുന്നില്‍
അറച്ചു നിന്ന പകലന്തികളിലെന്നോ
ആര്‍ത്തവത്തിന്റെ നോവും നിറവും
കണ്ണീരിലലിയിച്ചു ഋതുമതിയായവള്‍ ...
അടിക്കടി കനംവെച്ച ആലിലവയറില്‍
ചുരത്തുന്ന മാറും താരാട്ട് പാട്ടും കിനാവ് കാണവേ ..
അനിയത്തിയെ തക്കം നോക്കി താലോലിച്ച
അച്ഛനെന്ന 'നാമ'ത്തെ -
അടിവേരറുത്ത് പിഴുതെറിയാന്‍
അടിവേരറുത്ത് പിഴുതെറിയാന്‍
പതിവുകാരന് കൊട്ടേഷന്‍ കൊടുത്തവള്‍ ...
പിഴച്ചുപോയ പതിനാലുകാരി
തെരുവ് താണ്ടിയപ്പോള്‍
വീര്‍ത്ത വയറില്‍ ചുടു വേര്‍പ്പ് പൊടിയിച്ചത്
പകല്‍മാന്യ വര്‍ഗ്ഗം തൊടുത്ത
പരിഹാസ ശരങ്ങള്‍ ...
പരസ്യവിലക്കും തെറിയും തീണ്ടലും
പശതേച്ചുപതിച്ച പ്രമാണി മുഖങ്ങളില്‍
പകലോന്‍ വെട്ടമിട്ടു കൊടുത്തപ്പോഴാണ്
അവളുടെ അലനിലച്ചുപോയ നയനസാഗരം
വീണ്ടും നിലവിട്ടു കുത്തിയൊലിച്ചത്...
പെറ്റിട്ട വിത്തിന്റെ 'മുഖച്ഛായ' തിരക്കാന്‍
പാത്തും പതുങ്ങിയും പിന്‍വാതില്‍ മുട്ടിയ
അതേ പാതിരാ പൂച്ചകളെ
മുഖം മൂടിയഴിപ്പിച്ച്
മുറ്റത്ത് വരിയിട്ട് നിരത്തിയ -
ആ രാത്രിയിലാണ്...
ആണ്ടൊന്നിനിപ്പുറം -
എല്ലാം മറന്നവളൊന്നുറക്കെ ചിരിച്ചത്...
_________________________Shaleer Ali

This comment has been removed by a blog administrator.
ReplyDeleteമരക്കട്ടകളെ വേഗത്തില്‍ കറങ്ങുന്ന വട്ടവാള്‍ കീറി തുണ്ടമാക്കുന്നത് പോലെ മുറിച്ചെറിയട്ടെ സദാചാരമുഖംമൂടി അണിയുന്ന പാതിരാ പൂച്ചകളുടെ പകല്‍മാന്യതയെ ഈ കവിതയുടെ വാക്കുകളുടെ മൂര്‍ച്ച. ശലീര്‍ , തന്‍റെ കവിത കുറിക്കു കൊള്ളും ആയുധമാണ്. ആശംസകള്‍...! എന്നും രാകി മൂര്‍ച്ച കൂട്ടുക.!
ReplyDelete"പരസ്യവിലക്കും തെറിയും തീണ്ടലും
ReplyDeleteപശതേച്ചുപതിച്ച പ്രമാണി മുഖങ്ങളില്‍
പകലോന്‍ വെട്ടമിട്ടു കൊടുത്തപ്പോഴാണ്
അവളുടെ അലനിലച്ചുപോയ നയനസാഗരം
വീണ്ടും നിലവിട്ടു കുത്തിയൊലിച്ചത്..."
കനലായി മനസ്സില്‍ എരിയുന്ന വരികള്‍!!!
നന്നായിരിക്കുന്നു ശലീര്‍.
അതേ പാതിരാ പൂച്ചകളെ
ReplyDeleteമുഖം മൂടിയഴിപ്പിച്ച്
മുറ്റത്ത് വരിയിട്ട് നിരത്തിയ -
ആ രാത്രിയിലാണ്...
ആണ്ടൊന്നിനിപ്പുറം -
എല്ലാം മറന്നവളൊന്നുറക്കെ ചിരിച്ചത്...
നല്ല വരികള്‍..
സുന്ദരമായ എഴുത്തിന് നന്‍മകള്‍ നേരുന്നു..
നല്ല കവിത.ആശയഗരിമയില്‍ ഇതാണ് കവിതയെന്ന് ഉറക്കെ വിളിച്ചു പറയുന്ന സാമൂഹിക പ്രതിബദ്ധത.കാവ്യനീതിയില്‍ തൂകുന്ന മന്ദസ്മിതങ്ങള്‍ക്ക് എന്ത് സുഗന്ധം !
ReplyDeleteഷലീര്‍ ..
ReplyDeleteതാങ്കളുടെ എഴുത്തുകള്‍ പലതും എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. ഇവിടെയും സ്ഥിതി വിഭിന്നമല്ല. അംജത് പറഞ്ഞ പോലെ സര്‍ഗ്ഗശേഷി രാകി മിനുക്കി ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുക.
ഈ കവിത ഏതെന്കിലും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് അയക്കൂ ... കൂടുതല്‍ പേര്‍ വായിക്കപെടട്ടെ ..
ആശംസകള്‍
വരാനിടയില്ലാത്ത കണക്കെടുപ്പ് ദിനം അവള്‍ ചിരിച്ചുവല്ലേ? ആകട്ടെ, നിസ്സഹായന്‍റെ അവസാനത്തെ അതാനിയല്ലേ ആഗ്രഹ വിചാരങ്ങള്‍, നല്ല വരികള്‍ ശലീര്‍.
ReplyDeleteമരവിച്ച് പോയ സമൂഹ മനസാക്ഷിക്കുള്ളിലേക്ക് കൂരമ്പ് പോലെ തറച്ചിറങ്ങുന്ന വരികൾ..!!
ReplyDeleteപെറ്റിട്ട വിത്തിന്റെ 'മുഖച്ഛായ' തിരക്കാന്‍
ReplyDeleteപാത്തും പതുങ്ങിയും പിന്‍വാതില്‍ മുട്ടിയ
അതേ പാതിരാ പൂച്ചകളെ
മുഖം മൂടിയഴിപ്പിച്ച്
മുറ്റത്ത് വരിയിട്ട് നിരത്തിയ -
ആ രാത്രിയിലാണ്...
ആണ്ടൊന്നിനിപ്പുറം -
എല്ലാം മറന്നവളൊന്നുറക്കെ ചിരിച്ചത്...
വളരെ നന്നായിരിക്കുന്നു ഷാലീ....
പരസ്യവിലക്കും തെറിയും തീണ്ടലും
ReplyDeleteപശതേച്ചുപതിച്ച പ്രമാണി മുഖങ്ങളില്‍
പകലോന്‍ വെട്ടമിട്ടു കൊടുത്തപ്പോഴാണ്
അവളുടെ അലനിലച്ചുപോയ നയനസാഗരം
വീണ്ടും നിലവിട്ടു കുത്തിയൊലിച്ചത്...
മൂര്‍ച്ചയുള്ള വാക്കുകള്‍...... അതി മനോഹരം ഷഹീര്‍....
നന്നായി പറഞ്ഞു
ReplyDeleteഈ അടുത്ത ഒരു സർവേയിൽ ഇന്ത്യയിൽ വിവാഹത്തിന്ന് മുമ്പ് ,പതിനഞ്ച് വയസ് ആകുമ്പോഴേകം ഒരു വലിയ ശതമാനം പെൺകുട്ടികളും ലൈഗീക പ്രവർത്തിയിൽ ഏർപെട്ടവരാണ് പോലും
എനിട്ടും ഈ മുഖമൂടികൾ
ആശംസകൾ
എന്റെ വരികള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഈ പ്രോത്സാഹനങ്ങള്‍ക്കുള്ള നന്ദി ഒരു വാക്കിലോതുങ്ങുന്നതല്ല ....
ReplyDeleteകവിതയിലെ പെണ്‍കുട്ടി ..
അവളിന്നും ഈ നിമിഷവും ആവര്‍ത്തിക്കപ്പെടുന്നു
നമ്മള്‍ കാണാത്ത കണ്ണ് നീര്‍ തുള്ളികള്‍ ഇന്നും കിടപ്പറകള്‍ നനക്കുന്നുണ്ടാവും .... നമ്മള്‍ കേള്‍ക്കാത്ത രോദനങ്ങള്‍ ഇന്നും നാല് ചുവരുകള്‍ക്കുള്ളില്‍ വിങ്ങുന്നുണ്ടാവും .......
സമൂഹം തിന്മകള്‍ കൊണ്ട് ദുഷിക്കുമ്പോള്‍ അതിനു നേരെ രോഷം കൊള്ളാന്‍ കഴിയുന്നവന്‍ ആണ് പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍..
ReplyDeleteരോഷം നന്നായി പകര്‍ത്തി ..
പുതിയ കാലത്തിന്റെ തനതായ ബിംബങ്ങള്‍ കൊണ്ടുവരിക എന്നതാണ് നിലനില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കവിയുടെ അടുത്ത കടമ..
പുകഴ്ത്തലുകള്‍ക്ക് നേരെ ചെവി കൊട്ടിയടച്ചും
പുരസ്കാരങ്ങള്‍ക്ക് നേരെ കണ്ണടച്ചും നടന്നാല്‍
ഈ അഗ്നി കെടാതെ കൊണ്ട് നടക്കാം....
ഷലീര്‍ ഞാന്‍ പലപ്പോഴും പറയുന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്നില്ല. വരികള്‍ കൂടുതല്‍ മൂര്‍ച്ച ഉള്ളവ ആയിക്കൊണ്ടിരിക്കുന്നു. സാമൂഹിക മാനങ്ങള്‍ കൈവരുന്നു......
ReplyDeleteഎന്റെ നാട്ടുകാരനെക്കുറിച്ചു അഭിമാനം....
ശലീര്‍, ഈ കവിതയിലും പതിവ് നിലവാരം പുലര്‍ത്തി...കവിതകളോട് വല്യ മമതയൊന്നുമില്ല. എന്നാല്‍ ശലീറിന്‌റെ കവിതകള്‍ ലാളിത്യം കൊണ്‌ടും, വരികളിലുള്ള തീക്ഷ്ണത കൊണ്‌ടും എളുപ്പം വായിച്ചെടുക്കാന്‍ കഴിയുന്നു... അക്ഷരങ്ങള്‍ സാമൂഹിക ചുറ്റുപാടിനെ കുറിച്ച് നമ്മോട് സംസാരിക്കുമ്പോള്‍ കവിതകള്‍ തേടി വീണ്‌ടും വായനക്കാരെത്തുന്നു.
ReplyDeleteകവിതയിലെ പെണ്‍കുട്ടിയുടെ മനോവ്യാപരങ്ങളും, സമൂഹത്തിന്‌റെ കാഴ്ചപ്പാടുകളും അതേപടി പകര്‍ത്തിവെച്ചിരിക്കുന്നതില്‍ വിജയിച്ചു. അച്ഛനെതിരെ ക്വട്ടേഷന്‍ കൊടുത്ത പെണ്‍കുട്ടി വ്യത്യസ്ഥയായിരിക്കുന്നു എങ്കിലും മറ്റു വിഷയങ്ങളില്‍ ഒരു ആവര്‍ത്തന വിരസതയുണ്‌ടായി എന്ന് മാത്രമാണ് ഇതിലുള്ള പോരായ്മ..
സുന്ദരമായ വരികള്‍
ReplyDeleteവാക്കുകൾ കൂരമ്പുകളാകുന്ന പദവിന്യാസം..
ReplyDeleteകനല്‍ ചിന്തുകളില്‍ എപ്പോഴും കനലുകള്‍ കോരിയിടുന്ന പോലുള്ള മൂര്‍ച്ചയുള്ള വരികള്‍ ആണ് ...!
ReplyDeleteനന്നായിരിക്കുന്നു ശലീര്‍ ...!!
ഒരായിരം നന്ദി പ്രിയപ്പെട്ടവരേ .... ഇവിടെ വന്നതിന്... വായിച്ചത്തിന് ... വിലയേറിയ അഭിപ്രായം പറഞ്ഞതിന് ...
ReplyDelete@ പ്രദീപ് സര്‍ .... താങ്കളുടെ നാട്ടു കാരനെന്നതില്‍ ഞാന്‍ അതിലേറെ അഭിമാനിക്കുന്നു ..... :)
@ മോഹി ഭായ്.... കഥയിന്നും ... ഈ നിമിഷവും ആവര്‍ത്തിക്കപ്പെടുന്നു... ആവര്തനമാനെന്നറിഞ്ഞിട്ടും ചിലതൊന്നും പറയാതിരിക്കാന്‍ കഴിഞ്ഞില്ല....
എങ്കിലും ഞാന്‍ ഇനി ശ്രദ്ധിക്കാം ... ഒത്തിരി നന്ദി ഈ സൂക്ഷ്മ വായനക്ക് ... സ്നേഹാര്‍ദ്ര പിന്തുണയ്ക്ക് :)
കവിത നന്നായി .പ്രത്യേകിച്ചും വരികളിലെ മൂര്‍ച്ച.
ReplyDeleteകാലത്തിന്‍റെ വികൃത മുഖം വരച്ചു കാട്ടുന്ന നല്ല ഒരു കവിത...ആശംസകള്‍
ReplyDeleteകവിതയെ പേടിച്ചോടുന്ന എനിക്ക് ഇത് വായിച്ചു സന്തോഷം തോന്നുന്നു .
ReplyDeleteമനോഹരം .
അഭിനന്ദനങ്ങള്‍
വളരെ ശക്തമായ ആശയം സമൂഹ തിന്മകള്‍ക്ക് നേരെ യുള്ള പട വാല്‍ ആവട്ടെ താങ്കളുടെ തൂലിക എന്ന് ആശംസിക്കുന്നു
ReplyDeleteപെറ്റിട്ട വിത്തിന്റെ 'മുഖച്ഛായ' തിരക്കാന്‍
ReplyDeleteപാത്തും പതുങ്ങിയും പിന്‍വാതില്‍ മുട്ടിയ
അതേ പാതിരാ പൂച്ചകളെ
മുഖം മൂടിയഴിപ്പിച്ച്
മുറ്റത്ത് വരിയിട്ട് നിരത്തിയ -
ആ രാത്രിയിലാണ്...
ആണ്ടൊന്നിനിപ്പുറം -
എല്ലാം മറന്നവളൊന്നുറക്കെ ചിരിച്ചത്...
തകര്‍ത്തു കളഞ്ഞു ശലീര്‍.. :)
എന്‍റെ ബ്ലോഗ്ഗിലെക്കും സ്വാഗതം.
http://kannurpassenger.blogspot.com/
ചെത്തി മിനുക്കിയെടുത്ത വാക്കുകളുടെ മൂര്‍ച്ച കൊണ്ടു തന്നെയാണ് ഷലീര്‍ വ്യത്യസ്തനാകുന്നത്
ReplyDeleteവരികളിലെ മൂര്‍ച്ച ശരിക്കും വായനക്കാരന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കയറുന്നുണ്ട്. ആശംസകള്‍
ReplyDeleteഷലീര്‍ .. കഥകളും അനുഭവക്കുറിപ്പുകളും ആര്‍ക്കും എഴുതാം. കുറുക്കിയ വാക്കുകളില്‍ തീക്ഷ്ണമായ ഒരു കവിത പ്രതിഭകള്‍ക്കെ എഴുതാനാകു. ആദ്യമേ ആശംസകള്‍ . പ്രമേയത്തിലെ പുതുമയല്ല അവതരണ മികവാണ് ഈ കവിതയുടെ കാതല്‍ .
ReplyDeleteപ്രത്യേകിച്ച് അവസാന വരികള്‍ . വളരെ നന്നായിട്ടുണ്ടെന്ന് ആത്മാര്‍ഥമായി പറയട്ടെ..
ഇത് കനല്‍ ചിന്തുകള്‍ തന്നെ !
ReplyDeleteപൊതുവേ ബ്ലോഗ് കവിതകള്‍ക്ക് കട്ടി കൂടുതലായത് കൊണ്ട് എനിക്കതികവും മനസ്സിലാവാറില്ല.. ഭാഷാലാളിത്യം കൊണ്ടും പ്രമേയത്തിലെ മേന്മ കൊണ്ടും ഈ കവിത മികച്ച് നില്‍ക്കുന്നു..എന്നെ പോലുള്ളവര്‍ക്ക് വായിച്ച് മനസ്സിലാക്കാനാവുന്ന തരത്തിലുള്ള എഴുത്ത് ഇഷ്ടമായി...മറ്റ് കവിതകളിലൂടെയും ചുമ്മാതെ ഒന്ന് സഞ്ചരിച്ചൂട്ടൊ...[സ്വന്തത്തെ പരിചയപ്പെടുത്തിയത് പ്രത്യേകം ഇഷ്ടപ്പെട്ടു. ആദ്യം സ്നേഹിക്കേണ്ടത് അവനവനെ തന്നെയാണ്. എന്നാലെ മറ്റുള്ളവരെ സ്നേഹിക്കാന്‍ നമുക്കാവൂ എന്ന് റോസമ്മ ടീച്ചര്‍ പറയാറുള്ളത് ഓര്‍ത്ത് പോയി..]
ReplyDeleteഇവിടെ വന്നു .. എന്നെ വായിച്ച് ...അഭിപ്രായം അറിയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും വാക്കുകളിലോതുങ്ങാത്ത നന്ദി അറിയിക്കട്ടെ ..
ReplyDelete@ മന്‍സൂര്‍ ഇക്ക ... ചില കവിതകള്‍ കാണുമ്പോള്‍ ഞാനും അതെ .. പെടിചോടാറാണ് പതിവ് ... :)
@ അനശ്വര ... ലളിതമായി എഴുതാനേ എനിക്കറിയൂ .. കൂടുതലൊന്നും കാടു കട്ടി വാക്കുകളെ ഞാന്‍ പഠിച്ചിട്ടില്ല ..... ബ്ലോഗ്ഗ് മൊത്തമായി നിരീക്ഷിച്ചതിനു ഒത്തിരി സന്തോഷം ....
കനല്‍ ചിന്തുകള്‍ വല്ലാതെ പൊള്ളുന്നു!
ReplyDeleteമനുഷ്യന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞതിനാല്‍ മാത്രം ഇവിടെ കമന്റിടുന്നു.സമയം പോലെ മുഴുവനും വായിക്കാം.
പ്രിയ അനിയാ ...........ഈ മുല്ലപ്പൂമാല സ്വീകരിക്കുക ...........ഒരായിരം ആശംസകള്‍ .............................
ReplyDelete